Saturday, 23 December 2017
ഖുതുബിയ്യത്ത്: ചരിത്രം,പ്രമാണം
ഖുതുബിയ്യത്ത്: ചരിത്രം,പ്രമാണം
ആദ്യം ഖുതുബിയ്യത്ത് രചയിതാവിനെക്കുറിച്ചും പ്രാഥാന്യത്തെ കുറിച്ചും അല്പം പറയാം.
സ്വിദ്ദീഖ് (റ)ന്റെ പരമ്പരയിൽ പെട്ട വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ ഷൈഖ് സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനായ മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) രചിച്ച ഗൗസുൽ അഹ്ലം മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാണ് ഖുതുബിയ്യത്ത്….. എന്നറിയപ്പെടുന്നത് ….
പ്രഗൽഭ പണ്ഡിതനും വലിയ്യുമായ മുഹമ്മദ് അബ്ദുൽ ഖാഹിറുൽ മഖ്ദൂം (ഖ സി ) അവർകളിൽ നിന്നായിരുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി വിദ്യാഭ്യാസം കാര്യമായി കരസ്തമാക്കിയത് , പ്രഗൽഭ സാഹിത്യകാരനും മികച്ച കവിയുമായിരുന്ന മഹാനവർകൾ ധാരാളം ഗ്രന്തങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട് .
ദർസീ കിതാബുകളും തസ്വവ്വുഫും വഷമാകിയ മഹാൻ താൻ പടിച്ച കിതാബുകളിലൊക്കെ വിവരണങ്ങൾ എഴുതിച്ചേർത്തിരുന്നു . പിൽക്കാല വിജ്ഞാനകുതുകികൾക്ക് ഉപകരിക്കുംവിധം ധാരാളം ഷറഹുകൾ എഴുതിയിട്ടുണ്ട് . ഇക്കാരണത്താലാണ് മഹാനവർകൾ “ ഷറഹിൻ റ്റെ രാജാവ്” എന്ന നാമത്തിൽ അറിയപ്പെട്ടത് .
നിരവധി ഗ്രന്ഥഥങ്ങളുടെ കർത്താവാകുന്നു മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി , ഹാഷിയതു ദുറുൽ മൻസൂർ, ഹാഷിയതു തഫ്സീർ ബൈളാവി, തർജമാനുൽ ബഹിയ്യ, തഖ്ത്വീഖുൽ ലിൽജാനി ഇലാ തസ്വ്രീഫുൽ സൻ ജാൻ , ഹാഷിയതു ത്വിബ്ബിൽ അസ്റഖ്, തുടങ്ങിയവ പ്രധാന ക്ർതികൾ മാത്രം .
ഒരിക്കല്‍ മഹാനവര്‍കള്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് മഴവേണമെന്ന് ് ജനങ്ങള്‍ ആവശ്യപ്പെട്ടു. അദ്ദേഹം മഴയുടെ ഉത്തരവാദിത്തമുളള മീക്കാഈല്‍ (അ)
എന്ന മലക്കിനെ വിളിക്കുകയും മഴ വര്‍ഷിപ്പിക്കാനുളള ജനങ്ങളുടെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തു. മീക്കാഈല്‍ (അ) ഉടനെ അല്ലാഹുവിന്റ്റെ സമ്മതത്തോടെ മഴ വര്‍ഷിപ്പിച്ചു. മീക്കാഈല്‍ (അ) വന്നത് പലരും നേരില്‍ കണ്ടിരുന്നു.
ഇതുകൊണ്ടാണ് ജനങ്ങള്‍ ആ പളളിയെ മീക്കാഈല്‍ പളളിയെന്ന് നാമകരണം ചെയ്തത്
കായൽ പട്ടണത്തിൽ ജനിച്ച് ലോകത്തിൻ റ്റെ പലഭാഗങ്ങളിലും സഞ്ചരിച്ച വിഷ്വോത്തര പണ്ഡിതനായ സ്വദഖതുല്ലാ (റ) കീളക്കരയിലാണ് ജീവിതത്തിൻ റ്റെ സിംഹ ഭാഗവും കഴിച്ച് കൂട്ടിയത് . ഹിജ് റ 1040 ൽ ജനിച്ച മഹാനവർകൾ ഹിജ് റ 1115 ലാണ് പരലോകം പ്രാപിച്ചത്. തൻ റ്റെ സഹചാരി ‘ സീതിക്കാതിരി മരക്കാർ ‘ പണികഴിപ്പിച്ച കീളക്കര പള്ളിയുടെ ഓരത്തുള്ള പച്ചക്കുബ്ബയുടെ ചുവട്ടിൽ മഹാനവർകൾ അന്ത്യ വിഷ്രമം കൊള്ളുന്നു.
ദക്ഷിണേന്ത്യയിലെ കായല്‍ പട്ടണത്തെ കീളക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഈ പളളിയാണ് മീക്കാഈല്‍ പളളി. ഈ പളളിയോട് ചേര്‍ന്നുളള മഖ്ബറയിലാണ് പണ്ഡിതനും സൂഫി വര്യനുമായ സ്വദഖതുല്ലാഹില്‍ ഖാഹിരി
അന്ത്യവിശ്രമം കൊളളുന്നത്.
ഖുതുബിയ്യത്തിലെ ബൈത്തുകൾ (പദ്യങ്ങൾ) മാത്രമാകുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി (ന മ) യുടേത്…. ഖുതുബിയ്യത്തിൻ റ്റെ ആദ്യ ഭാഗത്ത് കാണുന്ന ഫാതിഹ ഓതേണ്ടതായ രീതികളും ദുആകളുമെല്ലാം ക്രോഡീകരിച്ചത് പ്രഷസ്ത കർമ ഷാസ്ത്ര ഗ്രന്തമായ ഫത് ഹുൽ മുഈനിൻ റ്റെ രചയിതാവ് സൈനുദ്ദീൻ മഖ്ദൂം റ വിൻ റ്റെ ഏഴാമത്തെ പുത്രനായ ആഖിർ സൈനുദ്ദീൻ മഖ്ദൂം റ യുടെ മൂത്ത പുത്രനായ പൊന്നാനി മുദരിസും കൂടിയായ ഇബ്റാഹീം കുട്ടി മുസ്ലിയാർ (ന മ) ആകുന്നു . 1323 ൽ മട്ടന്നൂരിൽ മതപ്രഭാഷണത്തിന്ന് പോയപ്പോൾ അവിടെ വെച്ച് വഫാത്തായി.
എന്നാൽ നബിയും സ്വഹാബത്തു ചെയ്തൊ ഖുതുബിയ്യത്ത് എന്നൊക്കെ ചോദിച്ചാണ് ഇന്നത്തെ മുജായിദ് പോലോത്ത പുത്തൻ പ്രസ്താനക്കാർ ഇതിനെ എതിർക്കുന്നത് …
ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഇത് മഹാനായ മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാകുന്നു ഇതെങ്ങനെ നബിയും സ്വഹാബത്തും ചെയ്യും , ചോദിക്കുന്നതിലൊക്കെ ഒരന്തം വേണ്ടെ , അല്ലാഹുവിൻ റ്റെ മഹാന്മാരുടെ മദ് ഹും അവരുടെ മുഹ്ജിസത്തും കറാമത്തൊക്കെ പദ്യ രൂപത്തിലൊ ഗദ്യ രൂപത്തിലൊ പാടുകയൊ ചൊല്ലുകയോ ചെയ്യുന്നത് തീർത്തും പുണ്യമുള്ള കാര്യമാകുന്നു, അതിൽ മുഹ്മിനീങ്ങൾക്ക് വലിയ പാടമുണ്ട് , അല്ലാഹു ബഹുമാനിച്ചവരെ ആദരിച്ചവരെ നാം ആദരിക്കലും ബഹുമാനിക്കലും അല്ലാഹുവിൽ അനുസരിക്കലാകുന്നു .
എനി ഇത്തരം വിമർഷനം ഉന്നയിക്കുന്നവർ ചെയ്യുന്ന എല്ലാ പുണ്യ കാര്യങ്ങളും നബിയുടെ സ്വഹാബത്തിൻ റ്റെ കാലത്തോ ഉത്തമ നൂറ്റാണ്ടിലൊ ചെയ്തതായി തെളിയിക്കാമൊ
ഞങ്ങളെ സംബന്ദിച്ചടുത്തോളം നബി സ്വ വ്യക്താമായി പടിപ്പിച്ചിട്ടുണ്ട്
: ഇസ്.ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിന്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്.ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിന്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (മുസ്.ലിം)........
അതിനാൽ ഖുതുബിയ്യത്ത് ആവഷ്യ പൂർത്തീകരണത്തിന്ന് വേണ്ടി മുഹ്മിനീങ്ങൾ നടത്തുന്നത് പുണ്യമുള്ള കാര്യമാകുന്നു ഇതിൽ ഇസ്തിഗാസയും തവസ്സുലും അടങ്ങിയിയിരിക്കുന്നു…
വിമർഷനമുന്നയിക്കുന്നവർ ഖുതുബിയ്യത്ത് ബൈതിൽ എന്ത് ഇസ്ലാമിക ചതുർ പ്രമാണത്തിന്നെതിരാണെന്ന് പറയുക .
എല്ലാ ബൈതും വിമർഷന വിധേയമാക്കറില്ലല്ലൊ അപ്പോൾ ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം വിമർഷന വിധേയമാക്കുംബോൾ ആ ബൈത്തിൽ എന്ത് പ്രാമാണ വിരുദ്ധമാണെന്ന് സത്യസന്തമായി പറയാൻ ഇവർക്ക് കഴിയില്ല.
കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്: 102, 103) യിൽ നിന്ന് അൽപം ഇവിടെ കുറിക്കാം
ഖുത്വുബിയ്യത്തിൽ 1000 വട്ടം ഗൗസുൽ അഅ്ളമിനെ വിളിക്കൽ:
ചോദ്യം: മലബാറിലെ പല പള്ളികളിലും വച്ച് മാസം തോറും നടത്തി വരാറുള്ള ഖുത്വുബിയ്യത്ത് ഇബാദത്താണോ?
സ്വദഖത്തുല്ലാഹിൽ ഖാഹിരിയാൽ രചിക്കപ്പെട്ട ഗൗസുൽ അഅ്ളമിന്റെ മദ്‌ഹാകുന്ന പ്രസ്‌തുത ബൈത്ത് ചൊല്ലുകയും ഇടയിൽ വിളക്ക് കെടുത്തിയോ മാറ്റിവച്ചോ ചെയ്‌ത് കൊണ്ട് ഗൗസുൽ അഅ്ളമിനെ ആയിരം വട്ടം എല്ലാവരും ഉച്ചത്തിൽ വിളിച്ചും പോരുന്നു. ഈ ബൈത്ത് ചൊല്ലുന്നതും മേൽ പ്രകാരമുള്ള വിളിയും ഒരു ഇബാദത്താണോ? അതിൽ പരലോക പ്രതിഫലം ആശിക്കപ്പെടാമോ? ആണെങ്കിൽ തെളിവെന്ത്? മേൽപ്രകാരമുള്ള വിളി, ജാഇസും നല്ലതുമാണെന്ന് നാം വിശ്വസിക്കുന്ന തവസ്സുൽ-ഇസ്‌തിഗാസയാണോ?
എന്റെ നാമം ആയിരം വട്ടം വിളിച്ചാൽ ഞാൻ ഉത്തരം ചെയ്യുമെന്ന് അർത്ഥം വരുന്ന ബൈത്തിൽ പറഞ്ഞ പ്രകാരം വിളിച്ചിട്ട് യാതൊരു മറുപടിയും കിട്ടാത്തതെന്ത് കൊണ്ട്? നമ്മുടെ മദ്‌ഹബിന്റെ ഇമാമുകളോ അഖീദഃയിലെ ഇമാമുകളോ ഇങ്ങനെ വല്ല ഇസ്‌തിഗാസയും ചെയ്‌തിട്ടുണ്ടോ? ഇവരെക്കാളും ശ്രേഷ്‌ടരല്ലേ ഖുലഫാഉൽ അർബഅഃ. അവരുടെ പേരുകൾ മേൽപ്രകാരം വിളിച്ച് കാണാത്തതെന്ത് കൊണ്ടായിരിക്കും?
ഉത്തരം: സാധാരണ നടത്തപ്പെടാറുള്ള ഖുതുബിയത്ത് ഇബാദത്താണ്. അഥവാ ത്വാഅത്താണ്. ഖുത്വുബിയ്യത്തിലുള്ളത് പണ്ഡിത ഗ്രേസരനും ഖുത്വുബുമായ മുഹ്‌യിദ്ദീൻ ശൈഖിനെ സംബന്ധിച്ചുള്ള മദ്'ഹുകളും കീർത്തനങ്ങളുമാണ്. സ്വാലിഹീങ്ങളെ പ്രകീർത്തനം ചെയ്യൽ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ് എന്ന് ജാമിഉസ്സഗീറിന്റെ വ്യാഖ്യാനമായ 'മുഗ്‌നി': 2-299 ൽ പ്രസ്‌താവിച്ചിട്ടുണ്ട്. തൗബയും ഇബാദത്തുമാണ് ദോഷം പൊറുപ്പിക്കുന്നത്. സ്വാലിഹീങ്ങളെ പ്രകീർത്തനം ചെയ്യൽ തൗബയല്ലാത്തതിനാൽ അത് ഇബാദത്താണെന്ന് തീർച്ച. ആലിം പോലോത്തവരുടെ ഗുണങ്ങൾ പറയൽ താഅത്തിനോട് അശ്ബഹ് ആണെന്ന് തുഹ്ഫ 3-183ൽ പ്രസ്‌താവിച്ചത് സ്‌മരണീയമാണ്.
ഖുത്വുബിയ്യത്തിനിടയിൽ ആയിരം വട്ടം വിളിക്കൽ 'തന്നെ വിളിക്കുന്നവർക്കുന്നവർക്കുത്തരം നൽകും' എന്ന് ഗൗസുൽ അഅ്'ളം (റ) പറഞ്ഞതനുസരിച്ചായത് കൊണ്ട് ഇസ്‌തിഗാസ (സഹായാഭ്യർത്ഥന) യാണത്. ഇസ്‌തിഗാസ തവസ്സുലിന്റെ അർത്ഥത്തിൽ പെട്ടതാണെന്ന് ഇമാം ഇബ്‌നുഹജർ(റ) ഹാശിയത്തുൽ ഈളാഹിൽ പ്രസ്‌താവിച്ചിട്ടുണ്ട്. (പേജ്: 218) സുന്നത്തായ തവസ്സുലിന്റെ അർത്ഥത്തിൽ പെട്ട ഇസ്‌തിഗാസയും സുന്നത്തും ഇബാദത്തുമാണ്. അതിനാൽ മേൽപ്രകാരം ഖുത്വുബിയ്യത്ത് ചൊല്ലുന്നതിനും വിളിക്കുന്നതിനും പരലോക പ്രതിഫലം ലഭിക്കുമെന്ന് ആശിക്കാവുന്നതാണ്.
ബൈത്തിൽ പറയുന്നത് പ്രകാരം വിളിച്ചിട്ട് യാതൊരു മറുപടിയും കിട്ടുന്നില്ല എന്ന് പറയുന്നത് ശരിയല്ല. മറുപടി ലഭിച്ച പല സംഭവങ്ങളുമുണ്ട്. ഇനി ചിലപ്പോൾ കിട്ടാതിരിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആ വിളി ബൈത്തിൽ പറഞ്ഞ ക്രമത്തിലാവാത്തത് കൊണ്ടും നിബന്ധനകളൊക്കാത്തത് കൊണ്ടുമാണ്. ഉത്തരം ലഭിക്കുമെന്ന ദൃഢവിശ്വാസത്തോട് കൂടിയും മറ്റും വിളിക്കണമെന്നാണ് ബൈത്തിൽ പറഞ്ഞത്. മരണമടഞ്ഞ മഹാത്മാക്കളോട് സഹായമർത്ഥിക്കുന്നതിന്റെ മര്യാദയെ സംബന്ധിച്ച് ഇമാം ഗസാലി (റ) പറഞ്ഞതിപ്രകാരമാണ്. 'അമ്പിയാക്കൾ, ഇമാമീങ്ങൾ മുതലായവരുടെ പരിശുദ്ധാത്മാക്കളിൽ നിന്ന് ആവശ്യ നിർവ്വഹണം സാധിക്കുന്നത് രണ്ട് മാർഗ്ഗങ്ങൾ ഒത്തു കൂടുമ്പോഴാണ്. ആവശ്യക്കാരന്റെ ഭാഗത്ത് നിന്ന് സഹായമർത്ഥനയും മറുഭാഗത്ത് നിന്ന് സഹായിക്കലുമാണ് ആ മാർഗ്ഗങ്ങൾ. സഹായമർത്ഥിക്കൽ ആവശ്യക്കാരന്റെ ഹൃദയം ആവശ്യം നിർവഹിച്ചു കൊടുക്കുന്ന ശുപാർശകനെ ഓർക്കുന്നതിൽ അടങ്ങി ഒതുങ്ങുകയും ആ സ്‌മരണയിൽ വ്യാപൃതമാവുകയും ചെയ്യൽ കൊണ്ടാണ്. ആവശ്യക്കാരന്റെ ഈ നിലപാട് ആ ശുപാർശകന്റെ ആത്മാവിനെ ഉണത്തുവാൻ സഹായകമാവുന്നതും അപ്പോൾ ആ പരിശുദ്ധാത്മാവ് അവനെ സഹായിക്കുന്നതുമാണ്. അൽ മസ്‌നൂനുൽ കബീർ പേജ്: 86.
ആവശ്യക്കാരന്റെ ഹൃദയം മുഹ്‌യിദ്ദീൻ ശൈഖിനെ ഓർക്കുന്നതിൽ വ്യാപൃതമാകുവാൻ ആയിരം വട്ടം വിളിക്കുന്നതിനും അത് ഇരുട്ടത്ത് വച്ചാവുന്നതിനും പ്രത്യേക സ്ഥാനമുണ്ട്. ദിക്‌റിന്റെ അവസരത്തിൽ വിളക്ക് കെടുക്കണമെന്ന് സലാലിമുൽ ഫുസലാ (പേജ്: 108) മുതലായ കിതാബുകളിൽ പ്രസ്‌താവിച്ചത് സ്‌മരണീയമാണ്. ആകയാൽ എന്നോട് പ്രാർത്ഥിച്ചാൽ ഞാൻ ഉത്തരം നൽകുമെന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ പ്രസ്‌താവിച്ചിരിക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ട് പ്രാർത്ഥനയുടെ നിബന്ധന ശരിപ്പെടാത്തത് കൊണ്ട് പല അവസരത്തിലും മറുപടി ലഭിക്കാറില്ല. അത് പോലെ ഇമാം ഗസാലി (റ) പറഞ്ഞ പ്രകാരമുള്ള സഹായമർത്ഥനയാവാത്തത് കൊണ്ടാണ് ചിലപ്പോൾ ആവശ്യം നിറവേറാത്തതെന്ന് സുവ്യക്തം.
ഇത്തരം ഇസ്‌തിഗാസ അനുവദനീയമോ സുന്നത്തോ ആകുന്ന കാര്യത്തിൽ മദ്‌ഹബിന്റെ ഇമാമീങ്ങളോ അഖീദന്റെ ഇമാമീങ്ങളോ അങ്ങനെ പ്രവർത്തിക്കുന്നതിനും പ്രവർത്തിക്കാതിരിക്കുന്നതിനും സ്ഥാനമില്ല. അതിനാൽ ഇത് സംബന്ധിച്ച് ചോദ്യം അസ്ഥാനത്താണ്. മുഹ്‌യിദ്ദീൻ ശൈഖി (റ) നേക്കാൾ ശ്രേഷ്‌ടമായ ഖുലഫാഉൽ അർബഅഃ മുതലായവർ തങ്ങളെ ആയിരം വട്ടം വിളിച്ചാൽ ഉത്തരം നൽകുമെന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ടാണ് അവരെ അങ്ങനെ വിളിച്ചു കാണാത്തത്
Thursday, 21 December 2017
മുജാഹിദ് മതം വൈകൃതങ്ങളുടെ രേഖകൾ
മുജാഹിദ് മതം വൈകൃതങ്ങളുടെ രേഖകൾ
ആദർശ വൈകല്യങ്ങളുടെ കലവറയായ മുജാഹിദ് പ്രസ്ഥാനത്തിലെ നേതാക്കൾ എഴുതിക്കൂട്ടിയ വൈകല്ല്യങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും ഒരു കൂട്ടം തെളിവുകൾ ആദർശ കൈരളിക്കായ് സമർപ്പിക്കുന്നു.
"ഏതൊരുവൻ അല്ലാഹുഅർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽനിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്. പശ്ചാത്തപിക്കണം. അല്ലെങ്കിൽ അവന്റെ പിരടിവെട്ടപ്പെടണം.ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴുക്കിലേക്ക് എറിയപ്പെടണം"(അൽമനാർ 2009 ജൂൺ പേ.56)
തറാവീഹ്
11 ൽ കൂടുതൽ തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ പഠിപ്പിച്ചത് കണ്ടില്ലെന്ന് സലാം സുല്ലമിയും സമ്മതിക്കുന്നു. ( അൽ ഇസ്ലാഹ് - ഫെബ്രുവരി 2007 പേജ് :16 )

വെട്ടിച്ചുരുക്കിയും കട്ടിത്തകർത്തും മുജാരിദ് മതം.
തറാവീഹ് വെട്ടിച്ചുരുക്കിയതിന്റെ തെളിവുകൾ ഇതാ. അന്ന് പഠിപ്പമച്ചത് 20
ഇന്ന് 8 നാളെ?
തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്ത് നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .
സ്വഹാബികള് ദീനില് തെളിവല്ല..
പുസ്തകം :
ജുമുഅ ഖുതുബ.
രചന : എം.ടി.അബ്ദുല്ല മൌലവി. പേജ് : 84
സ്വഹാബത്തിന്റെ വാക്കും പ്രവറ്ത്തനങ്ങളും ദീനില് തെളിവല്ല
-ഇസ്ലാഹ് മാസിക, ഡിസംബറ് - 5.
സുന്നകൾ നടത്തുന്ന മാല മൗലിദുകളേയും മീലാദ് പരിപാടികളേയും പരിഹസിക്കുന്ന മുജാഹിദുകളുടെ ആഭാസം. എന്തൊരു വിരോദാഭാസം
അല്ലാഹുവിന് സയ്യും കാലും കണ്ണും മൂക്കുമുണ്ടെന്ന വഹാബീ വിഢിത്വം സകരിയ്യ സ്വലാഹി അവത്രിക എഴുതിയ പുസ്തകം.
ഖുത്വുബ എല്ലാവർക്കും തിരിയാൻ വേണ്ടി മലയാളത്തില്ക്കി ഇപ്പോൾ നട്ടം തിരിയേണ്ടി വന്നു.
2008 ഫെബ്രുവരി അല്‍ ഇസ്ലാഹ് മാസിക
-------------------------------------
KNM & മടവൂർ വിഭാഗവും തമ്മില്‍ ഉള്ള 2008 വരെയുള്ള ആദർശ വ്യതിയാനങ്ങൾ ആണ് ഇത്. 2008 ൽ മടവൂർ വിഭാഗത്തിന്റെ സമ്മേളന നഗരിയില്‍ സപ്ലിമെന്റ് ആയി പുറത്ത് ഇറക്കിയ അല്‍ ഇസ്ലാഹ് മാസികയാണ്
കീഴ് വായു പോയാൽ വുസു മുറിയൂല
( 1999 സെപ്റ്റമ്പർ 17 ശബാബ് ) മരണാനന്തര സഹായം @@@
വഫാത്തിന് ശേഷം നബി തങ്ങൾ സഹായിച്ച സംഭവം മുജാഹിദ് നേതാവ് തുറന്നെഴുതി.
ഇബ്നു തൈമിയ്യയുടെ ആശയങ്ങൾ വിഷലിപ്തമാണെന്ന് പറയുന്നത് ഖുർആൻ വിഷലിപ്തമാണെന്ന് പറയുന്നതിന് തുല്യം
ഇസ്ലാഹീ പ്രസ്ഥാനം ചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്
ആസിം(റ)ന്റെ സംഭവം
വിശദീകരിച്ച് കൊണ്ട് കുഞ്ഞീതു മദനിയുടെ
"അല്ലാഹുവിന്റെ ഔലിയാക്കൾ;എന്ന പുസ്തകത്തിലൂടെ
കേരള നദ്വത്തുൽ മുജാഹിദീൻ പഠിപ്പിക്കുന്നു.
" ആസിം (റ)ന്റ മരണശേഷം
അല്ലാഹു അദ്ദേഹത്തെ ആദരിച്ച് കൊണ്ട്പ്രകടമാക്കിയ ഒരു
കറാമത്തായിട്ടാണ് ഈ സംഭവം വ്യാഖ്യാനിക്കപ്പെടേണ്ടത്.അപ്പോൾ ഒരു സത്യവിശ്വാസിയുടെ മരണശേഷവും അദ്ദേഹത്തോട് ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയത്തിൽ അല്ലാഹുവിന്റെ
ഒരാദരവ് പ്രകടമാക്കാനുള്ള സാദ്ധ്യത
തള്ളികളയാവതല്ല."[പേജ്: 43]
സാധാരണ ഇസ്തിഗാസയെ എതിർക്കാൻ വഹാബികള്‍ ഉദ്ദരിക്കുന്ന ഹദീസാണ് إذا سألت فاسأل الله وإذا استعنت فاستعن بالله. എന്ന ഹദീസിന്റെ വിശദീകരണം വഹാബികളുടെ പുസ്തകത്തില്‍ തന്നെ വിശദീകരിക്കുന്നു
(കാരണങ്ങളുമായി) മഹാന്‍മാരോട് ബന്ധപ്പെടാൻ പാടില്ലാ എന്നല്ലാ ഈ ഹദീസിന്റെ അർത്ഥം മറിച്ച് ഏത് കാരണങ്ങൾ വഴി നമ്മള്‍ ബന്ധപ്പെട്ടാലും അതിന്റെ എല്ലാം ഫലം അല്ലാഹുവിന്റെ ഖദ്റ് അനുസരിച്ചേ ഉണ്ടാവുകയൊള്ളു എന്നാണ് ഈ ഹദീസിന്റെ വിശദീകരണം എന്ന് മുജാഹിദുകളുടെ പുസ്തകത്തില്‍ തന്നെയുണ്ട്
(മന്ത്രവും മന്ത്രവാദവും ഒരു പ്രാമാണിക വിശകലനം പേജ് 27 - 28
ഡോ: ഫഹ്ദ് ബിന്‍ ദ്യവയാൻ ഇബ്നു ഇവ്ദ് അസ്സുഹൈമി
വിവ: ബഷീർ സലഫി പൂളപ്പൊയില്‍)
എം.സി.സി അഹ്മദ് മൗലവി പേജ് 108
മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടോ
(അല്‍ഇസ്ലാഹ് 2015 മാർച്ച് )
സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു
" അറിയാത്തവർക്ക് അറിയുന്നവരെ സമീപിച്ച് മന്ത്രിപ്പിക്കാവുന്നതാണ് "
ഇത്പറയുന്നത്മുജാഹിദുകളാണ്
[ 2014 സെപ്തംബർ , അൽമനാർ ]
കൂടുതൽ ദുർബ്ബലമായ ഹദീസുകൾ വന്നാൽ
സഹീഹാവുമെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഇമാം ശൗക്കാനി
അസറിന്റെ മുമ്പ് നാല് റകഅത്ത് സുന്നത്തുണ്ടെന്ന് പറയുന്നത്. ഇതിൽ ആരും തന്നെ വഞ്ചിതരാകരുത്.
അസറിന്റെ മുമ്പോ ശേഷമോ സുന്നത്ത് നിസ്കാരമില്ലന്നും
സ്വന്തം ശൗക്കാനിയെ വരെ
തിരുത്തി കൊണ്ട്
സലാം സുല്ലമി
[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്ത് നമസ്കാരങ്ങൾ പേജ്: 35 ]
മുജാഹിദ് മതത്തിന്റെ ഗതികേട്
" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."
[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ , പേജ് :18
എ . അബ്ദു സലാം സുല്ലമി ]
ഇങ്ങനെ കരുതുന്ന,
അത് എഴുതി വിടുന്ന
പ്രസ്ഥാനമാണ്
മുജാഹിദ് .
അല്ലാഹുവിന്ന് കണങ്കാല്‍ ഉണ്ട് എന്ന് വിശ്വാസിക്കല്‍ നിർബന്ധമാണ് മുജാഹിദ് പ്രസിദ്ധീകരണം ( അല്‍മനാർ മാസിക ജനുവരി 2005 / 20 )
അല്ലാഹുവിന് കണ്ണും കാലുമൊക്കെ ഉണ്ടെന്ന് വിശ്വസിച്ചവൻ മുബ്തദിആണ്.
( ശബാബ് അബ്ദുൽ അലിമദനി, പുസ്തകം 33 ,ലക്കം 34 , 2010 ഏപ്രിൽ 2 )
ഖുതുബക്ക് മുൻപ് ഒരുബാങ്ക് കൊടുക്കാറുണ്ട് അത് ഹറാമാണന്ന് പറയാന്‍കഴിയില്ലാ
(അല്‍മനാർ 1980 ജനുവരി ) ശിർക്ക് ചെയ്യുന്നവരുമയി വിവാഹബന്ധവും അവർക്കുമയ്യത്ത് മിസ് കരിക്കലും അനുവദീന്യമല്ല.
തിരുകേശം:മുസ്ലിംകളുടെ വിശ്വാസപരമായ അധപതനതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മുഹമ്മദ് നബി(സ)യുടെ മുടി തിരുകേശമാനെന്നും അത് മുക്കിയ വെള്ളത്തിന് രോഗശമന ശക്തിയോ ബറകതോ ഉണ്ടെന്നുമുള്ള വിശ്വാസമാണ്. അദ്ദേഹത്തിന്റെ മുടിയോ നഖമോ പോലുള്ള ഒരു ബോഡിവേയ്സ്റ്റും അവശേഷിക്കുന്നില്ലെന്നതാണ് വസ്തുത. ഉണ്ടെങ്കിൽ തന്നെ അവക്കിതരം സവിശേഷതകൾ ഉണ്ടെന്ന വിശ്വാസം പ്രമാണബദ്ധമല്ല.അത് കൊണ്ടുതന്നെ അത് ശിർക്കാണ്.
(അൽ മനാർ ഏപ്രിൽ-2015)
നബി(സ) യുടെ ചില വീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് (അല്‍മനാർ ജൂലൈ 1 /2010)
മുഹ്യദ്ദീന്‍ ശെെഖ് അവർകളെ പറ്റി ശ്രീ ശങ്കരാജാര്യയുടെ തത്ത്വശാസ്ത്രം സ്വീകരിച്ചആളാണ് (അല്‍മനാർ 1980 ജൂലൈ)
ദിവ്യത്യം കൽപ്പിച്ച്കൊണ്ട് ചോദിച്ചാലെ ആരാധനയാവുകയൊള്ളു (വിചിന്തനം 2003 ജൂലെെ 4 )
ഉമർ മൗലവിമാല അൽ ഇസ്ലാഹമാസിക 2000 ഏപ്രിൽ
posted by zainudheen mv mudur
SKSSF
SKSSF
SKSSF
ഗവണ്മെന്റ് സംവിധാനത്തേക്കാള് ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8919 ല് പരം മത കലാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത സമസ്തയുടെ പിന്നില് തന്നെയാണ് കേരളീയ മുസ്ലിം സമൂഹം എന്നത് കാലം സാക്ഷിയാണ്. സാത്വികരും പാണ്ഡിത്യത്തിന്റെ നിറകുടങ്ങളുമായ 40 പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് മുസ്ലിം കൈരളിയുടെ സൗഭാഗ്യമാണ്.
സമസ്തയുടെ സന്ദേശം സമൂഹത്തിന്റെ വിവിധ ഘടകങ്ങളില് എത്തിക്കുന്നതിന് കീഴ്ഘടകങ്ങള് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഇതില് ഏറ്റവും പ്രവര്ത്തനനിരതവും സമസ്തയുടെ ഊന്ന്വടിയുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്.
മത കലാലയങ്ങളിലെ വിദ്യാര്ത്ഥികളും ഭൗതിക കലാലയ ങ്ങളിലെ വിദ്യാര്ത്ഥികളും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് റെയില് പാളങ്ങളെ പോലെ മുന്നോട്ടുപോകുന്ന ദുഃഖകരമായ അവസ്ഥയുടെ മോചനത്തിനാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകൃതമായത്. മത ഭൗതിക വിദ്യാര്ത്ഥികള് സംഘടിച്ച് ധാര്മ്മിക സനാതന മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ച് ഒരു പുതിയ വിദ്യാര്ത്ഥി സമൂഹത്തിന്റെ പുനഃസൃഷ്ടിയാണ് എസ്.കെ. എസ്.എസ്.എഫ് വഴി നടന്നു വരുന്നത്. മറ്റു വിദ്യാര്ത്ഥി പ്രസ്ഥാനങ്ങളില് നിന്ന് വിഭിന്നമായി വിജ്ഞാനം, വിനയം, സേവനം എന്ന സമൂഹം ഇന്ന് ഏറെ കൊതിക്കുന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര
എസ്. കെ. എസ്. എസ്. എഫ്
വിദ്യാര്ഥികള് സമൂഹത്തിന്റെ മര്മ്മമാണ്. അവരാണ് സമൂഹത്തിന്റെ നാളേകളെ നിശ്ചയിക്കുന്നത്. അവര് നീങ്ങുന്ന ദിശയനുസരിച്ചായിരിക്കും സമൂഹത്തിന്റെ ഭാവി തന്നെ തീരുമാനിക്കെപ്പടുന്നത്. ലോക ചരിത്രത്തില് വിദ്യാര്ഥി സംഘ ശക്തിക്ക് ചെറുതല്ലാത്ത സ്വാധീനം തന്നെ നടത്താനായിട്ടുണ്ട്. അതു കൊണ്ട് തന്നെ ലോകത്തെ ഏത് സംഘടിത പ്രസ്ഥാനവും വിദ്യാര്ഥികളെ തങ്ങളുടെ കൊടി ക്കീഴില് അണി നിരത്താ നുള്ള ശ്രമങ്ങള് നടത്തിയതായി കാണാം. കേരളത്തിലെ അന്തരീക്ഷവും മേല്പറഞ്ഞതില് നിന്ന് വ്യത്യസ്തമായിരു ന്നില്ല. നിരവധി പ്രവര്ത്തന ങ്ങളുമായി ഒട്ടേറെ മതകീയവും രാഷ്ട്രീയവുമായ സംഘടന കള്. പക്ഷേ സുന്നീധാരയെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്ഥി പ്രസ്ഥാനം അന്നും വിദൂര സ്വപ്നമായി തുടര്ന്നു. അഹ്ലുസ്സുന്നത്തിന്റെ നേതാക്കള് അതെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് പറയുന്നതാവും ശരി.
അങ്ങനെ ഒരു വിദ്യാര്ഥി പ്രസ്ഥാനം എന്തു കൊണ്ട് ആവശ്യ മാണെന്നതി നെകുറിച്ച് നേതാക്കള്ക്കിടയില് ചര്ച്ച നടന്നു. പലരും അത്തരമൊരു ശ്രമത്തെ എതിര്ക്കുകയാണ് ആദ്യം ചെയ്തത്. പക്ഷേ, സമസ്ത ജന.സെക്രട്ടറി ശംസുല് ഉലമാ ക്ക്കീഴിലുള്ള ഒരു അഡൈ്വസറി പരമാധികാരത്തില് വേണമെങ്കില് ഒരു വിദ്യാര്ഥി സംഘത്തിന് തുടക്കമാകാമെന്ന് അവസാനം എല്ലാവരും ഏകോപിച്ച് തീരുമാനം കൈകൊണ്ടു. എല്ലാ പ്രവര്ത്തനങ്ങളും അഡൈ്വസറി ബോര്ഡിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമായിരിക്കണമെന്ന് ഭരണഘടനയില് പ്രത്യേകം എഴുതി ച്ചേര്ത്തു. അങ്ങനെ സുന്നീ ധാരക്ക് പ്രത്യേകമായി ഒരു വിദ്യാര്ഥ സംഘം നിലവില് വന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയ്യില് രൂപം കൊണ്ടഈ സംഘടനക്ക് കീഴില് കേരളത്തിലെ വിദ്യാര്ഥികള് ആവേശ പൂര്വ്വം പ്രവര്ത്തിച്ചു വരികയായിരുന്നു. അതിനിടെയാണ് സംഘടനാ ഭാരവാഹി കളായ ചിലരുടെ സ്വാര്ഥ താത്പര്യ ങ്ങള് പ്രവര്ത്തിച്ചു തുടങ്ങിയത്. അവര് സംഘടനയെ വഴി തെറ്റിക്കാന് വേണ്ട പദ്ധതികളുമായിട്ടാണ് രംഗത്ത് വന്നു കൊണ്ടിരുന്നത്. അവര് സമസ്ത നേതാക്കള്ക്കെതിരെ പോലും ആരോപണ ങ്ങളുന്നയിച്ചു തുടങ്ങിയപ്പോള് അതിനെതിരെ പ്രതികരി ക്കാന് പലരും തയ്യാറായി. സംഘടനയുടെ ഈ വഴിവിട്ട പോക്കിനെതിരെ പലരും രംഗത്ത് വന്നു തുടങ്ങി. ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്ന് സമസ്തയുടെ നേതാക്കള് തന്നെ തുറന്ന് പറയുന്നത് വരെ കാര്യങ്ങളെത്തി.
1989. സംഘടനാ ചരിത്രത്തിലെ പ്രക്ഷുബ്ധമായ അന്തരീക്ഷം. ഉസ്താദുമാരെയും നേതാക്കളെയും വിലകല്പിക്കുന്ന ഒരു ബദല് വിദ്യാര്ഥി പ്രസ്ഥാനം ഉയര്ന്നു വരിക കാലത്തിന്റെ ആവശ്യമായിരുന്നു. സമൂഹത്തിന്റെ ആവശ്യത്തില് നിന്നായി രുന്നു എസ്.കെ.എസ്.എസ്.എഫ്. രൂപം കൊള്ളുന്നത്.
1989 ഫെബ്രുവരി 19. അന്നാണ് എസ്.കെ.എസ്.എസ്.എഫ്
എന്ന പേരില് പുതിയ ഒരു സംഘടനരംഗത്തു വന്നത്. കോഴിേക്കാട് സാമൂതിരി ഹൈസ്കൂളില് വെച്ച വിളിച്ചു ചേര്ത്ത വിദ്യാര്ഥി കണ്വെന്ഷനില് വെച്ച് സംഘടനയുടെ
സംസ്ഥാനകമ്മിറ്റി നിലവില് വന്നു. മര്ഹൂം സി. എഛ് ഹൈദറൂസ് മുസ്ലിയാരായിരുന്നു സംഘടനയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മര്ഹൂം കെ.വി മുഹമ്മദ് മുസ്ലിയാര് കൂറ്റനാട് പരിപാടി ഉദ്ഘാടനം ചെയ്തു.
മര്ഹൂം കെ.കെ.അബൂബക്കര് ഹസ്റത്തായിരുന്നു പരിപാടി യുടെ അധ്യക്ഷന്. സംഘടനയുടെ നയപ്രഖ്യാപനം നടത്തിയ താകട്ട മര്ഹൂം കെ.ടി. മാനു മുസ്ലിയാരും.
വിജ്ഞാനം, വിനയം, സേവനം
ഒരു മുദ്രവാക്യമുയര്ത്തി പിടിച്ച് സംഘടനയെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തണമെന്നായി തീരുമാനം. അതിന് സംഘടനയുടെ ലക്ഷ്യങ്ങള് പൂര്ണാര്ഥത്തില് പ്രകാശിപ്പിക്കുന്ന ഒരു മുദ്രാവാക്യത്തെ കുറിച്ച് ആലോചന നടന്നു. അങ്ങനെ യാണ് 'വിജ്ഞാനം, വിനയം, സേവനം' എന്ന മുദ്രാവാക്യം ഉയര്ന്നുവരുന്നത്. നിലവിലുണ്ടായിരുന്ന പഴയ വിദ്യാര്ഥി പ്രസ്ഥാനത്തിന് ഈ മുദ്രാവാക്യം തന്നെ ഒരു മറുപടിയായി. വിജ്ഞാനം വിനയത്തിനും അത് തുടര്ന്ന് സേവനമനസ്ക തക്കും നയിക്കണമെന്ന ബോധമാണ് ഈ മുദ്രാവാക്യം പ്രവര്ത്തകര്ക്ക് നല്കിയ ആശയം.
ഇബാദ്
ഇസ്ലാമിക സമൂഹത്തില് ദഅ്വത്തും ഇസ്ലാഹും ഏറെ
അനിവാര്യമത്രെ. അതിന്റെ നിര്ബന്ധ ബാധ്യതയില് നിന്ന്
ഒരാള്ക്കും ഒഴിഞ്ഞുമാറുക സാധ്യമല്ല. നിങ്ങള് മുഖേന ഒരാളെങ്കിലും സ•ാര്ഗ സിദ്ധരാകുകയാണെങ്കില് അതാണ് നിങ്ങള്ക്ക് ആകാശഭൂമിയുലുള്ളതിനേക്കാള് ഉത്തമമെന്ന് പ്രവാചക അധ്യാപനം. പ്രബോധനത്തിന്റെ ഈ വഴിയില് എന്തെല്ലാം ചെയ്യാന് കഴിയുമെന്ന ചിന്തയില് നിന്നാണ് 'ഇബാദ'് ഉദയം കൊള്ളുന്നത്.സംഘടനാ പ്രവര്ത്തനങ്ങളുടെ തിരക്കുകളില് നിന്ന് പൂര്ണമായി ഒഴിഞ്ഞിരിക്കുന്ന ഒരു വിഭാഗത്തെ തന്നെ ഇത്തരം ദഅവീ സംരംഭങ്ങള്ക്കായി സജ്ജരാക്കണമെന്ന് തീരുമാനമുണ്ടായി.
അങ്ങനെസംസ്ഥാനതലത്തില് പതനൊന്നു അംഗങ്ങളുള്ള സമിതിയായി ഇബാദ് രൂപം കൊണ്ടു. ഇസ്ലാമിനെകുറിച്ച് ആളുകള്ക്കുള്ള സംശയങ്ങള് തീര്ക്കാനായി കോണ്ടാക്ട് ക്ലാസുകള് നടത്തുന്നുണ്ട് ഇബാദിപ്പോള്. പൊതു സമൂഹത്തില് ചിലരെങ്കിലും വെച്ചു പുലര്ത്തിയിരുന്ന തെറ്റുധാരണകളെ തിരുത്താന് ഇതുമൂലമായിട്ടുണ്ട്. നിരവധി പേരെ ഇതുവഴി ഇസ്ലാമിന്റെ സ്വഛന്ദമായ പറുദീസയി ലെത്തിക്കാനുമായി.
മൂസ്ലിം സമൂഹത്തില് നടമാടിക്കൊണ്ടിരിക്കുന്ന ജീര്ണ്ണതക
ള്ക്കെതിരെ ജിഹാദ് നടത്താനും ഇബാദ് ശ്രമിച്ചിട്ടുണ്ട്. മഹല്ലുകളിലെ ഖതീബുമാരുടെയും മുദര്രിസു മാരുടെയു മെല്ലാം സഹകരണേത്താടെ മഹല്ലുകളിലെ ദുഷ്പ്രവണത കള്ക്കെതിരെ ശക്തമായി രംഗത്ത് വരാന് ഇബാദ് ഏറെ ശ്രമിച്ചു. വൈയക്തികവും സാമൂഹികവും കുടുംബപരവു മായ നിരവധി മേഖലകളില് ഉടലെടുത്തിരുന്ന നിരവധി അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാനും അതിനെതിരെ ആവശ്യമായ നടപടികള് സ്വീകരിക്കാനുമെല്ലാം കുറഞ്ഞ കാലങ്ങള് കൊണ്ട് തന്നെ ഇബാദിനായി.
ഭാരവാഹികള്‍ : http://www.skssfnews.com/2014/12/skssf_22.html
വാര്‍ത്തകള്‍ : http://www.skssfnews.com/search/label/IBAD
ഭാരവാഹികള്‍ : http://www.skssfnews.com/2014/12/skssf_22.html
വാര്‍ത്തകള്‍ : http://www.skssfnews.com/search/label/IBAD
ടൈം ടു റിവൈവ് എഡ്യൂക്കേഷന്; നോ ഡിലേ - ട്രെന്റ
ഭൗതിക വിദ്യാഭ്യാസ മേഖലയില് പിന്നാക്കമെന്ന് ചരിത്ര എഴുതിയ സമൂഹത്തെ ആധുനിക വിദ്യാഭ്യാസ രീതികളുടെ അരിക്പറ്റി നടക്കാന് പ്രാപ്തരാക്കുകയായിരുന്നു ട്രെന്റി ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. മതമൂല്യങ്ങളില് അടിയുറച്ച് കൊണ്ട് തന്നെ ഭൗതിക വിദ്യാഭ്യാസം കരുപ്പിടിപ്പി ക്കാനാകുമെന്ന തിരിച്ചറിവാണ് അത് കാലത്തിന് നല്കിയത്.
ഭൗതിക വിദ്യാഭ്യാസ മേഖലയില് പിന്നാക്കമെന്ന് ചരിത്ര എഴുതിയ സമൂഹത്തെ ആധുനിക വിദ്യാഭ്യാസ രീതികളുടെ അരിക്പറ്റി നടക്കാന് പ്രാപ്തരാക്കുകയായിരുന്നു ട്രെന്റി ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. മതമൂല്യങ്ങളില് അടിയുറച്ച് കൊണ്ട് തന്നെ ഭൗതിക വിദ്യാഭ്യാസം കരുപ്പിടിപ്പി ക്കാനാകുമെന്ന തിരിച്ചറിവാണ് അത് കാലത്തിന് നല്കിയത്.
കരിയര് ഗൈഡന്സ്, മോട്ടിവേഷന് ക്ലാസുകള്, പി.എസ്.സി. കോച്ചിങ്ങ്, ഫാമിലി കൗണ്സിലിംഗ്, ഐ. എ. എസ് കോച്ചിങ്ങ്, പേഴ്സണാലിറ്റി ഡവലപ്മെന്റ്, ഗേറ്റ് വേ എക്സാം, ടെലി കൗണ്സിലിംഗ് തുടങ്ങി ട്രെന്റിന്റേതായ പ്രവര്ത്തന മേഖല വിശാലമായി കിടക്കുന്നു.
പ്രത്യേക പരിശീലനം നേടിയവരും പ്രഗത്ഭരുമായ നൂറ്റി അമ്പതോളം ആര്. പിമാരുടെ സേവനം ഇന്ന് ട്രെന്റിനുണ്ട്. സ്കൂള്വിദ്യാര്ഥികള്ക്കായി സ്റ്റെപ് എന്ന ഹ്രസ്വകാല കോഴ്സ് ഇസ്ലാമിക് സെന്റര് കേന്ദ്രീകരിച്ച് നടത്തിവരുന്നു.
ഹയര് എജ്യൂക്കേഷണല് പ്രോഗ്രാം- എച്ച്. ഇ. പി
സമൂഹത്തിന്റെ തുടര്വിദ്യാഭ്യാസ മേഖലയില് പുതിയ വഴിത്തിരിവുകള്ക് കാരണമായി. കിട്ടാക്കനിയെന്നു കരുതി യിരുന്ന സിവില്സര്വ്വീസ് പോലും നമ്മുടെ സമൂഹത്തിന ന്യമല്ലെന്ന് തെളിയിച്ചു.
പ്രവര്ത്തനചരിത്രം ചുരുങ്ങിയ കാലത്തിന്റേതാണെങ്കിലും ഇതിനകം തന്നെ ധാര്മിക ബോധമുള്ള രണ്ടു ഐ. എ. എസു കാരെ സമൂഹത്തിനായി സമര്പ്പിച്ചു. അബൂബക്ര് സ്വിദ്ദീഖും പി.സി. ജഅ്ഫറും നമ്മുടെ അഭിമാനമാണിന്ന്.
പുതിയ തലമുറകളില് നിന്ന് ഐ. എ. എസുകാരെ വളര്ത്തി യെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്. സിവില് സര്വ്വീസ് തന്നെയാണ് തുടര് പഠനമേഖലയില് പ്രോഗ്രാം പ്രധാന ഇനമായി എടുക്കുന്നത്. പുതുതായി ഏഴ് വിദ്യാര്ഥികള് എച്ച്. ഇ. പിയുടെ സഹായത്തോടെ ഈ മേഖലയില് പഠനം നടത്തി ക്കൊണ്ടിരിക്കുന്നു. മസ്കത്ത് സുന്നിസെന്ററിന്റെ സാമ്പത്തിക സഹായത്തോടെ വളര്ന്നു വരുന്ന പ്രതിഭകള്ക്ക് അവരുടെ അഭിരുചി അനുസരിച്ച് പരിശീലനം നല്കി വരുന്നു.
മാരകമായ രോഗങ്ങള് കൊണ്ടു പൊറുതി മുട്ടുന്നവര്ക്കായി
സാമ്പത്തിക സഹായം എത്തിക്കുകയാണ് സഹചാരിയുടെ ദൗത്യം. സൗജന്യ മരുന്ന് വിതരണം, രോഗികള്ക്കുള്ള ഡയാലി സീസ് സംവിധാനം തുടങ്ങി നിരവധി പ്രവര്ത്തനങ്ങള് സഹചാരി റിലീഫ് സെല് നടത്തിവരുന്നു.
ഖുര്ആന് സ്റ്റഡി സെന്റര്
ഖുര്ആന് മുസ്ലിമിന്റെ ഭരണഘടനയാണ്. അതനുസരി ച്ചാണ് അവന്റെ ജീവിതം പരുവപ്പെടുത്തേണ്ടത്. മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ ദിവ്യമായ ഇടപാടുകളാക്കുകയാണ് ഖുര്ആനിക സൂക്തങ്ങള്. പാരായണത്തിനപ്പുറത്ത് പ്രായോഗിക ജീവിതത്തില് എത്ര ഉള്ക്കൊള്ളുന്നു വെന്നിടത്താണ് ഒരാളുടെ വിശ്വാസത്തിന്റെ തോത് അളക്ക പ്പെടുന്നത്. വായനയാണ് ഖുര്ആന് പ്രദാനം ചെയ്യുന്നത്. അത് പക്ഷേ, ആഘോഷിക്കാനല്ല. മറിച്ച് അഗാധാര്ഥങ്ങളുടെ മൗനങ്ങളിലേക്കിറങ്ങി ചെല്ലാനാണ്. ഖുര്ആന് അക്ഷരങ്ങ ളുടെ ദിവ്യസ്പര്ശമാണ്. അത് കരഗത മാക്കാതെ വിശ്വാസി യുടെ പാരായണങ്ങള് അനര്ഥമാണ്; അവന്റെ ജീവിതം തന്നെയും. ഖുര്ആന് കൂടുതല് വായനയ ര്ഹിക്കുന്നുവെന്ന തിരിച്ചറിവില് നിന്നാണ് സ്റ്റഡി സെന്ററി ന്റെ ഉദയം. നൂറോളം കേന്ദ്രങ്ങളില് പതിനായിരത്തിലേറെ പഠിതാക്കളുമായി മുന്നോട്ട് പോകുന്നു ഈജനകീയ സംരംഭം. ഇത് അമുസ്ലിംകള്ക്ക് ഇസ്ലാമിനെ അടുത്തറിയാനുള്ള അവസരം. പാഴൂര് ദാറുല് ഖുര്ആന് പോലുള്ള നവീന ആശയ ങ്ങള്ക്ക് വഴിയൊരുക്കിയ നവോഥാനനീക്കം. മുസ്ലിമിന്റെ പ്രായോഗിക ജീവിതത്തിനും ഖുര്ആനു മിടയില്പാലം പണിയാനുള്ള കഠിനയത്നം.
ത്വലബാ വിംഗ്
ദര്സ് അറബിക് കോളേജ് വിദ്യാര്ഥികളുടെ സംഘടിത രൂപം. അവരുടെ നാനോ•ുഖമായ പുരോഗതികള് മുഖ്യ അജണ്ട. മതകലാലയങ്ങളില് ആദര്ശ പ്രചരണത്തിന്റേതായ സ്ഥിര വേദി. വിദ്യ നേടുന്നതോടൊപ്പം ആത്മസംസ്കരണത്തിന്റെ ആവശ്യകതകളെ കുറിച്ച് വിദ്യാര്ഥികളെ ബോധവാ•ാ രാക്കുന്നു. വര്ഷങ്ങളിലോരോന്നിലും ത്വലബാ കോണ്ഫറ ന്സുകള് സംഘടിപ്പിച്ച് കാലാനുകഗതമായി കലാലയങ്ങളില് വരുത്തിക്കൊണ്ടിരിേക്കണ്ട മാറ്റങ്ങളെ കുറിച്ച് വിദ്യാര്ഥി കളെ ബോധവാ•ാരാക്കുന്നു.ആവശ്യമായ മാറ്റങ്ങളെ കുറിച്ച് അംഗങ്ങളുടെ അഭിപ്രായ സ്വരൂപണം നടത്തി വേണ്ട നിര്ദേശങ്ങള് സമര്പ്പിക്കുന്നു. മജ്ലിസ്ഇന്തിസ്വാബിന്റെ മുന്നോടിയായി കണ്ണൂരില് നടന്ന കേരള ത്വലബാ മീറ്റ് കര്മരംഗത്ത് കൂടുതല് മുന്നോട്ടു പോകാന് സഹായകമായി.
ക്യാമ്പസ് വിംഗ്
ഭൗതിക ക്യാമ്പസുകളിലെ വിദ്യാര്ഥികള്ക്കിടയില് ധാര്മി
കതയുടെയും നീതിയുടെയും ശബ്ദമുയര്ത്താനുള്ള വിളി യാളം. അധാര്മികതകള് തിന്നു തീര്ക്കുന്ന കാമ്പസുകള്ക്ക് അല്പമെങ്കിലും മതബോധം വരുത്തുകയെന്ന ലക്ഷ്യത്തില് എസ്.കെ.എസ്.എസ്.എഫ്. തുടങ്ങിയ ഏളിയ ശ്രമം. ചുരുങ്ങിയ വര്ഷങ്ങളുടെ മാത്രം പരിചയം. പക്ഷേ, പിന്നിട്ട ചരിത്രത്തില് ഏറെ വിജയകരം. വ്യത്യസ്ത കാമ്പസിലെ വിദ്യാര്ഥികള്ക്കിട യില് ഏകീകരണം പോലും സാധ്യമാക്കിയിട്ടുണ്ട് വിംഗ്. അവരിലെ സര്ഗവാസനകള് വളര്ത്തുന്നതിനായി പ്രത്യേക മത്സരങ്ങളും സര്ഗലയവു മെല്ലാം നടത്തി വരുന്നു. കടന്നു വരുന്ന ഓരോ വര്ഷങ്ങളിലും ഈ ആശയത്തിന് വിദ്യാര്ഥി കള്ക്കിടിയില് കൂടുതല് സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നു. അതവര്ക്ക് ഇടയില് നന്മയുടെ വിളിയാളമായി വേരൂന്നി ക്കൊണ്ടിരിക്കുന്നു.
ഇസ്ലാമിക് സെന്റര്
സംഘടനാചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഇസ്ലാമിക് സെന്റര് എന്ന ആശയം.കോഴിക്കോട് റെയില് വെ സ്റ്റേഷന് ലിങ്ക് റോഡില് 40 സെന്റ് സ്ഥലത്ത് തലയുയര്ത്തി നില്ക്കുന്നു ഈ മന്ദിരം. കേരളത്തിനകത്തും പുറത്തുമുള്ള സംഘടനാ പ്രവര്ത്തകരുടെ അകമഴിഞ്ഞ സഹകരണത്തോടെ നിര്മിക്കപ്പെട്ട ഈ മന്ദിരം 2002 ജൂണില് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് മുസ്ലിം കൈരളിക്കായി സമര്പ്പിച്ചത്. എസ്. കെ. എസ്. എസ്. എഫ് ആസ്ഥാനമന്ദിരം, സത്യധാര ദൈ്വവാരിക, ഇസ ബുക്ക് സ്റ്റാള്, സ്റ്റുഡന്സ് ഹോസ്റ്റല്, ഓഡിേറ്റാറിയം, മസ്ജിദ്, ഷോപ്പിംഗ് കോംപ്ലക്സ്, ഖാഫില സ്റ്റുഡിയോ, ഹജ്ജ് ഇന്ഫര്മേഷന് സെന്റര്, എംപ്ലോയ്മെന്റ ് ബ്യൂറോ, റഫറന്സ്ആന്റ ് ഇന്ഫര്മേഷന് ലൈബ്രറി, പ്രവാസി മഹല്, തുടങ്ങി സംഘടനയുടെ നിരവധി കേന്ദ്രങ്ങള് പ്രവര്ത്തിക്കുന്നത് ഈ പഞ്ച നില കെട്ടിടത്തിലാണ്.
സ്റ്റുഡന്റ്സ് ഹോസ്റ്റല്
ഇസ്ലാമിക് സെന്ററിലാണ് വിദ്യാര്ഥികള്ക്കായുള്ള ഹോസ്റ്റല് പ്രവര്ത്തിക്കുന്നത്. സമൂഹത്തിലെ വിദ്യാര്ഥികള്ക്ക് കുറഞ്ഞ ചെലവില് താമസ സൗകര്യമൊരുക്കുക യാണ് ഈ പദ്ധതിയിലൂടെ സംഘടനയുടെ ലക്ഷ്യം.
ഇസ്ലാമിക് സെന്ററിന്റെ മൂന്ന് നിലകളിലായി ഹോസ്റ്റലു കള് പ്രവര്ത്തിക്കുന്നു. നിലവില് നൂറിലേറെ വിദ്യാര്ഥികള് ഇന്നിവിടെ താമസിച്ച് തങ്ങളുടെ വിദ്യാസപര്യയില് മുഴുകി യിരിക്കുന്നു. ഹോസ്റ്റലിലെ വിദ്യാര്ഥികളുടെ ആത്മീയ പുരോഗതിക്കും തസ്കിയത്തിനുമായി പ്രത്യേക പദ്ധതികള്
ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ആഴ്ചയിലൊരിക്കല് അവര്ക്ക് പ്രത്യേക മതപഠനക്ലാസുകള് സംഘടിപ്പിക്കപ്പെ ടുന്നു. കൃത്യതയും കണിശതയുമാണ് ഈ ഹോസ്റ്റലിനെ മറ്റുള്ളവയില് നിന്ന് വ്യത്യസ്തമാക്കുന്നത്.
ഖാഫില
ദൃശ്യമാധ്യമ രംഗത്തെ നമ്മുടെ സാന്നിധ്യം. അശ്ലീലത യുടെയും അസംബന്ധത്തിന്റെയും ഇരുളില് നേരിന്റെയും ന•യുടെയും കെടാവിളക്ക്. മൂന്ന് വര്ഷത്തെ പ്രയാണത്തില് സമ്പാദിച്ചത് പ്രേക്ഷകലക്ഷങ്ങളെ. വ്യാഴാഴ്ചകളില് വൈകുന്നേരം 3.30ന് ജീവന് ടി. വിയില് സംപ്രേഷണം ചെയ്യപ്പെടുന്നു. പുനസംപ്രേഷണം വെള്ളിയാഴ്ച രാത്രി 12.30ന് ഫോണ്ഇന് പ്രോഗ്രാം, വഴിയടയാളങ്ങള്, ഡോക്യു മെന്ററി, യാത്രാഡയറി, അഭിമുഖങ്ങള്, ചര്ച്ചകള് തുടങ്ങി നിരവധി ഉപകാരപ്രദമായ പ്രോഗ്രാമുകള്...
സത്യധാര
മാസികയായിട്ടായിരുന്നു തുടക്കം. പില്ക്കാലത്ത് പ്രവര്ത്തന ങ്ങളുടെ ആധിക്യവും ഇടപെടേണ്ട വിഷയങ്ങളുടെ വര്ധനവും മാസികയെ ദൈ്വവാരികയാക്കി. ഇത് സമകാ ലികവും ഇസ്ലാമികവുമായ വായനകളുടെ കളരി. സാമൂഹിക ജീര്ണതകള്ക്കെതിരെയും സമൂഹത്തിലെ അന്ധ വിശ്വാസങ്ങ ള്ക്കെതിരെയും ശക്തമായ പ്രതിരോധം. അക്ഷരങ്ങളും വാക്കു കളുംകൂട്ടിച്ചേര്ത്ത് വിശ്വാസാദര്ശങ്ങള്ക്ക് കാവലൊരുക്കുക യാണ് ഈ പ്രസിദ്ധീകരണം.
സമൂഹത്തില് വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാ ടുകളെ പേനകൊണ്ട് ശക്തമായെതിര്ത്തു. സമൂഹത്തിന് ഭീകരതയുടെയും തീവ്രതയുടെയും നിഴലില് നിന്ന് രക്ഷ നല്കി. അവരെ സത്യത്തിന്റെ ധാരയിലേക്കാനയിച്ചു.
ഇസ്ലമിക് സാഹിത്യ അക്കാദമി- ഇസ
സുന്നി വിശ്വാദര്ശങ്ങളെ സംബന്ധിച്ച് ഗഹനവും അഗാധ വുമായ നിരവധി പഠനങ്ങള്, മുസ്ലിം ലോകത്തിന്റെ ചരിത്രത്തെ ആഴത്തില് അപഗ്രഥിക്കുന്ന ചരിത്രങ്ങള്, സംഘടനാ പ്രസിസിദ്ധീകരണങ്ങള്, കാഴ്ചയുടെയും കേള്വി യുടെയും ഇസ്ലാമികമായ ഇടപെടലുകള് തുടങ്ങി ഇസ യുടെ പ്രവര്ത്തനങ്ങള് എണ്ണമറ്റതാണ്.
സ്വഹീഹുല് ബുഖാരി ഒന്നാം വാള്യത്തിന് സമ്പൂര്ണ വ്യാഖ്യാനമിറക്കാനായി എന്നത് ഇസയുടെ ചരിത്രത്തിലെ പൊന്തൂവലാണ്. റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിന്റെ സമ്പൂര്ണ ഖുര്ആന് പരിഭാഷയും ഇത്തരുണത്തില് എടുത്തു പറയേണ്ടതുണ്ട്. നൂറോളം പുസ്തകങ്ങളും ഇരുനൂറി ലേറെ വി.സി.ഡികളുമെല്ലാം ഇതിനകം തന്നെ ഇസ പുറത്തിറക്കി ക്കഴിഞ്ഞിട്ടുണ്ട്.
സര്ഗലയം
കലകളും സാഹിത്യങ്ങളും മനുഷ്യരുടെ സക്രിയതക്കായിട്ടാ യിരിക്കണം ഉപയോഗപ്പെടുത്തപ്പെടേണ്ടത്. അതായത് അധാര്മിതകളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളെ നിരുത്സാഹപ്പെടു ത്തേണ്ടതുണ്ട്. ഈ തലങ്ങളിലെല്ലാം എസ്. കെ. എസ്. എസ്. എഫിന് ചില കാര്യങ്ങളൊക്കെ ചെയ്തു തീര്ക്കേണ്ടതായുണ്ട്. തദാവശ്യാര്ഥം പുതു തലമുറ യില് വളര്ന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയാനുള്ള വേദിയാണ് സര്ഗലയം. ചുരുങ്ങിയ വര്ഷങ്ങളുടെ മാത്രം ചരിത്രമാണ് സര്ഗലയം പദ്ധതിക്കുള്ളതെങ്കിലും കാലികവും ശാസ്ത്രീയവു മായ നിരവധി മാറ്റങ്ങളോടെ വര്ഷാവര്ഷങ്ങളില് ഇത് നടന്നു വരുന്നു. മേഖലകളിലും പഞ്ചായത്ത് തലങ്ങളിലെല്ലാം ആദ്യ ഘട്ടമത്സരം കഴിഞ്ഞ് അതിലെ വിജയികളെ ജില്ലാതല ത്തിലും തുടര്ന്ന സംസ്ഥാന തലത്തിലും മത്സരിപ്പിച്ച് ഓരോ രംഗങ്ങളിലെയും മികച്ച പ്രതിഭകളെ കണ്ടെത്താന് ഈ സര്ഗലയം വഴിയൊരുക്കുന്നു.
മനുഷ്യ ജാലിക
രാഷ്ട്ര രക്ഷ വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിത സുഖത്തിന്റെ ഭാഗമാണ്. മുസ്ലിമിനെസംബന്ധിച്ചിടത്തോളം അത് വിശ്വസത്തിന്റെ തന്നെ ഭാഗവുമാണ്. മനുഷ്യ ജാലിക രാഷ്ട്ര രക്ഷക്കായുള്ള സൗഹൃത്തിന്റെ കരുതലാണ്. സമൂഹത്തില് വേരൂന്നിക്കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകള്ക്കെതിരെ സംഘടനയുടെ ശബ്ദം. സാമുദായിക സ്നേഹത്തിന്റെയും മതസൗഹാര്ദത്തിന്റെയും വിളിയാളം.
മതേതര ഇന്ത്യയില് ഒരു മത സംഘടനക്ക് ഇങ്ങനെയും പ്രവര്ത്തനമാകാം എന്ന് പ്രഖ്യാപിക്കുന്നുണ്ട് ഓരോ വര്ഷവും കൂടുതല് ജനകീയമായി കൊണ്ടിരിക്കുന്ന മനുഷ്യ ജാലിക . സൗഹൃദം പൂക്കുന്ന മനസ്സുകള് തീവ്രവാദ ചിന്താഗതികള്ക്ക് പ്രതിരോധംതീര്ക്കുന്ന ഉരുക്കുകോട്ടകളാ ണെന്ന് മനുഷ്യജാലികകള് പ്രഖ്യാപിക്കുന്നു.
ഫാസിസത്തിന്റെയും തീവ്രവാദത്തിന്റെയും രൗദ്രഭാവങ്ങള് തീര്ത്ത തീക്കനകലുകളെ കെടുത്താനുള്ള ശ്രമമാണ് മനുഷ്യ ജാലികകള്. സമാധാനപ്രിയമായ മനസ്സുകളുടെ കൂട്ടാ യ്മയാണ് ഇതിന്റെ വിജയം. സമാധാനത്തിലൂടെ ധാര്മക വിപ്ലവം നടത്തുകയാണ് ഈ പടയാളികള്. ഓരോ വര്ഷത്തെയും റിപ്പബ്ലിക് ദിനങ്ങളില് ജില്ലാ ആസ്ഥാനങ്ങള് കേന്ദ്രീകരിച്ച് ഇത് നടക്കുന്നു. മനുഷ്യജാലിക യില് സൗഹൃദത്തിന്റെ കരുതല് തീര്ക്കുകയാണ് ഇതിലൂടെ എസ്.കെ.എസ്.എസ്.എഫ്.
മജ്ലിസ് ഇന്തിസ്വാബ്
സംഘടനാപ്രവര്ത്തന രംഗത്തെ വികേന്ദ്രീകരണമാണ് ഇതിലൂടെ കാര്യമായും ലക്ഷ്യമാക്കുന്നത്. വിപുലമായ പ്രവര്ത്തനമേഖല മുഖേനസംഘടനക്ക് ഉണ്ടായി തീര്ന്ന പ്രവര്ത്തകവൃന്ദത്തെ മൂന്നായി വിഭജനം നടത്തി ഓരോ വിഭാഗങ്ങള്ക്കും ആവശ്യമായ രീതിയില് വേണ്ട നിര്ദേശ ങ്ങള് നല്കി സംഘാടകരാക്കി മാറ്റിയെടുക്കാനുള്ള ബഹുമുഖ പദ്ധതിയാണ് മജ്ലിസ് ഇന്തിസ്വാബ്.
നാഷണല് കാമ്പസ് കോള് - സലാമ: ഭൗതിക കലാലയ ങ്ങളിലെ വിദ്യാര്ഥികളായ പ്രവര്ത്തകരെ ഉള്ക്കൊള്ളു ന്നതാണ് ഈ വിഭാഗം. ഡിസംബര് 5, 6 തിയ്യതികളില് മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില് ഒത്തുചേര്ന്നു. കേരള ത്വലബാ സമ്മേളനം- ഹിദായ: ദര്സ് അറബിക് കോളജ് തുടങ്ങി മത കലാലയങ്ങളിലെ വിദ്യാര്ഥിക ളെയാണ് ഇത് ലക്ഷ്യമാക്കു ന്നത്. 2010 ജനുവരി 2, 3 തിയ്യതികളില് കണ്ണുര് ജില്ലയിലെ മട്ടന്നൂരാണ് ഈ ഒത്തുചേരലിന് വേദിയായത്. ആക്ടീവ് യൂത്ത്കോണ്ഫറന്സ്-വിഖായ: സന്നദ്ധ സംഘടനാ പ്രവര്ത്ത കരെയും മുന്പറഞ്ഞ രണ്ടു വിഭാഗങ്ങളിലും പെടാത്ത യുവജനങ്ങളുമാണ് ഇതിലെ അംഗങ്ങള്. 2010 ഫെബ്രുവരി 20, 21 തിയ്യതികളിലായി തൃശൂരില് വെച്ചാണ് ഈ സംഗമം നടന്നത്.
ഈ മൂന്ന് ക്യാമ്പുകള്ക്കും ശേഷമാണ് കോഴിക്കോട് നാഷണല് ഡെലിഗേറ്റ്സ് കാമ്പസ് നടന്നത്. പ്രവര്ത്തകരിലെ വ്യത്യസ്ത വിഭാഗങ്ങള്ക്ക് പ്രത്യേകം കര്മ പദ്ധതികള് നല്കി സമൂഹത്തിന്റെ ഭാവിയെ സുരക്ഷിതമാക്കി മാറ്റിയെടുക്കുകയാണ് മജ്ലിസ് ഇന്തിസ്വാ ബിന്റെ ലക്ഷ്യം. ഓരോ മഹല്ലുകളെയും അവിടങ്ങളിലെ ഈ മൂന്ന് വിഭാഗങ്ങളുടെ പ്രവര്ത്തനം മുഖേന പൂര്ണ മായും ഇസ്ലാമിക വല്ക്കരിക്കാന് കഴിയുമെന്ന പ്രതീക്ഷ യാണ് ഇത്തരമൊരു പദ്ധതിക്ക് പിന്നിലെ പ്രചോദനം. മജ്ലിസ് ഇന്തിസ്വാബ് ദീര്ഘദൃഷ്ടിയോടെ തയ്യാറാക്കപ്പെട്ട ഒരു പദ്ധതിയാണ്.
published by zainudheen mv mudur
Subscribe to:
Posts (Atom)
സ്വഹാബിമാര്‍
അബൂബക്കര്‍ സിദ്ദീഖ്(റ) ജീവിതം മരുക്കാട്ടിന്റെ മുഴുവന്‍ വന്യതയും മനസ്സിലേക്കു കൂടി പകര്ത്തി വെച്ചവരാണ് അജ്ഞാന കാലത്തെ അറേബ്യന്‍ ജനത. എന്...
-
മുസ്ലിം കൈരളിയുടെ ആധികാരിക പരമോന്നത പണ്ഢിത സഭയായ സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ ഉന്നത ശീർഷരായ പണ്ഢിതരുടെ കൂടിയാലോചനാ സമിതിയാണ് കേന്...
-
skimvb start in 1959 first madrassa is pookiparamb madrassa now 9727 madrassas under skimvb and many lakh of students stud...
-
മുസ്ലിം കൈരളിയുടെ ആധികാരിക പരമോന്നത പണ്ഢിത സഭയായ സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ ഉന്നത ശീർഷരായ പണ്ഢിതരുടെ കൂടിയാലോചനാ സമിതിയാണ് കേന്...