മുസ്ലിം കൈരളിയുടെ ആധികാരിക പരമോന്നത പണ്ഢിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത ശീർഷരായ പണ്ഢിതരുടെ കൂടിയാലോചനാ സമിതിയാണ് കേന്ദ്ര മുശാവറ. മതപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, അഹ്ലു സ്സുന്നയുടെ ആദര്‍ശ പ്രചാരണത്തിന് വേണ്ടി നില കൊള്ളുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യങ്ങള്‍.
മുശാവറ അംഗങ്ങള്‍
ശൈഖുനാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (സമസ്ത പ്രസിഡന്റ്)
ജനനം-1957,
ജില്ല -മലപ്പുറം,
പ്രധാന ഗുരുനാഥന്മാര്‍-ശൈഖുനാ ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, എം.ടി ഉസ്താദ്.
ബിരുദം - അൽ ഖാസിമി. സ്ഥാന നാമം - സയ്യിദുല്‍ ഉലമ.
അധ്യാപനം- ജാമിഅ യമാനിയ്യ, മടവൂര്‍ മഖാം ശരീഅത്ത് കോളേജ്. സതീര്‍ത്ഥ്യര്‍- ശൈഖുനാ മാണിയൂര്‍ ഉസ്താദ്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍(സമസ്ത വൈസ് പ്രസിഡന്റ്)
ജനനം-1947,
ജില്ല- മലപ്പുറം,
പഠനം- പൊന്നാനി മഊനത്തുല്‍ ഇസ്ലാം, പട്ടിക്കാട് ജാമിഅ.
പ്രധാന ഗുരുനാഥന്മാര്‍ -കെ.കെ അബ്ദുല്ല മുസ്ലിയാര്‍ കരുവാരക്കുണ്ട്,ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ്.
സതീര്‍ത്ഥ്യര്- കോട്ടുമല ബാപ്പു മുസ്ല്യാര്‍, നാട്ടിക മൂസ മുസ്ല്യാര്‍.
ശൈഖുനാ മിത്തബയില്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ല്യാര്‍(സമസ്ത ഉപാദ്ധ്യക്ഷന്‍ )
ജനനം- 1942.
സ്ഥലം - ലക്ഷദ്വീപ്.
ബിരുദം -അൽ ഖാസിമി.
ഗുരുനാഥന്മാര്‍.ശംസുല്‍ ഉലമ ,കെ.കെ അബ്ദുല്ല മുസ്ല്യാര്‍ കരുവാരക്കുണ്ട്.
അധ്യാപനം -മിത്തബയില്‍ ജുമാ മസ്ജിദ്, മംഗലാപുരം.
*ശൈഖുനാ പി.കെ.പി അബ്ദുസ്സലാം മുസ്ല്യാര്‍*
ജനനം-1936.
ജില്ല -കണ്ണൂര്.
ബിരുദം-ബാഖവി.
ഗുരുനാഥന്മാര്‍ -കണ്ണിയത്ത് ഉസ്താദ്,ഹസന്‍ ഹസ്രത്ത്,ശംസുല്‍ ഉലമ.
അധ്യാപനം-ജാമിഅ അസ്അദിയ്യ പാപ്പിനിശ്ശേരി.
സതീര്‍ത്ഥ്യര്‍-സി.എം വലിയുള്ളാഹി
ശൈഖുനാ കെ. ആലിക്കുട്ടി മുസ്ല്യാര്‍
(സമസ്ത ജനറല്‍ സിക്രട്ടറി)
ജനനം-1942.
ജില്ല -മലപ്പുറം.
ബിരുദം -ഫൈസി.
ഗുരുനാഥന്മാര്‍ - ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ് .
അധ്യാപനം- പട്ടിക്കാട് ജാമിഅ.
സ്ഥാന നാമം -ശൈഖുല്‍ ജാമിഅ.
സതീര്‍ത്ഥ്യര്‍ - സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ,സി.കെ.എം സ്വാദിഖ് മുസ്ല്യാര്‍
ശൈഖുനാ എം.ടി അബ്ദുല്ല മുസ്ല്യാര്‍(സമസ്ത ജോയിന്റ് സെക്രട്ടറി)
ജനനം -1942,
ജില്ല -മലപ്പുറം,
ബിരുദം - ഫൈസി.
ഗുരുനാഥന്മാര്‍ - ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ്.
അധ്യാപനം -കടമേരി റഹ്മാനിയ.
സ്ഥാന നാമം- മുഹഖിഖുല്‍ ഉലമ.
ശൈഖുനാ കൊയ്യോട് ഉമർ മുസ്‌ലിയാർ(സമസ്ത ജോയിന്റ് സെക്രട്ടറി)
ജനനം - 1952
ജില്ല - കണ്ണൂർ,
ബിരുദം - ഫൈസി.
പ്രധാന ഗുരുനാഥന്മാർ - ശംസുൽ ഉലമാ ഇ.കെ.ഉസ്താദ്, കോട്ടുമല ഉസ്താദ്.
അധ്യാപനം - ശംസുല്‍ ഉലമ അറബിക് കോളേജ് തലശ്ശേരി.
ശൈഖുനാ സി.കെ.എം.സാദിഖ് മുസ്‌ലിയാർ(സമസ്ത ട്രഷറർ)
ജനനം - 1942,
ജില്ല - പാലക്കാട്,
ബിരുദം - ഫൈസി.
പ്രധാന ഗുരുനാഥന്മാർ - ശംസുൽ ഉലമ ഇ.കെ.ഉസ്താദ്, കോട്ടുമല ഉസ്താദ്.
അധ്യാപനം - പൊട്ടച്ചിറ അൻവരിയ്യ.
സതീര്‍ത്ഥ്യർ - സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസ്ല്യാര്‍.
ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ
ജനനം - 1935,
സ്ഥലം - കോഴിക്കോട്,
ഗുരുനാഥന്മാർ - ശംസുൽ ഉലമ, കീഴന ഉസ്താദ്, ശീറാസി ഉസ്താദ്, ഫള്ഫരി ഉസ്താദ്.
അധ്യാപനം -
ശൈഖുനാ നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ
ജനനം - 1936,
സ്ഥലം - മലപ്പുറം,
ബിരുദം - അൽഖാസിമി,
ഗുരുനാഥന്മാർ - കീഴടയിൽ മുഹമ്മദ് മുസ്‌ലിയാർ, തൂത അലവി മുസ്‌ലിയാർ,
അധ്യാപനം - നെല്ലായ ജുമുഅഃ മസ്ജിദ് ദർസ്,
*ശൈഖുനാ മുഹമ്മദ് കുട്ടി മുസ്‌ലിയാർ അമ്പലക്കടവ്
ജനനം - 1936,
സ്ഥലം - മലപ്പുറം,
ബിരുദം - അൽഖാസിമി,ഹാഫിള്
ഗുരുനാഥന്മാർ -കണ്ണിയത്ത് ഉസ്താദ്
*ശൈഖുനാ കാപ്പ് ഉമർ മുസ്‌ലിയാർ
ജനനം - 1937
സ്ഥലം - മലപ്പുറം
ബിരുദം - ബാഖവി
ഗുരുനാഥന്മാർ - ഓ.കെ ഉസ്താദ്, കെ.സി.ജമാലുദ്ധീൻ മുസ്‌ലിയാർ, ഹസൻ ഹസ്രത്.
അധ്യാപനം -പൊട്ടച്ചിറ അന്‍വരിയ്യ.
സതീര്‍ത്ഥ്യര്‍ -പി.കുഞ്ഞാണി മുസ്ല്യാര്‍ .
ശിഷ്യന്മാര്‍-നൗഷാദ് ബാഖവി ചിറയിന്‍കീഴ്,റഹ്മത്തുല്ല ഖാസിമി മുത്തേടം.
*ശൈഖുനാ ടി.എസ്.ഇബ്റാഹീം മുസ്‌ലിയാർ
ജനനം- 1938
സ്ഥലം - കണ്ണൂർ
ബിരുദം - ഫൈസി
ഗുരുനാഥന്മാർ - ശൈഖുനാ ഖുതുബി ഉസ്താദ് (പിതാമഹൻ കൂടിയാണ്), ശംസുൽ ഉലമ, ഓ.കെ.ഉസ്താദ്.
അധ്യാപനം -ചൊക്ളി ജുമാ മസ്ജിദ് ദർസ്, പാനൂര്‍ ഖാസി.
*ശൈഖുനാ യു.എം.അബ്ദുർറഹ്മാൻ മുസ്‌ലിയാർ
ജനനം - 1939
സ്ഥലം - കാസർഗോഡ്
ബിരുദം - ബാഖവി
ഗുരുനാഥന്മാർ - ഹസൻ ഹസ്രത്, എം.എം.ബഷീർ മുസ്‌ലിയാർ.അധ്യാപനം -മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ചട്ടഞ്ചാല്‍.
*ശൈഖുനാ പി. കുഞ്ഞാണി മുസ്‌ലിയാർ
ജനനം - 1940
സ്ഥലം - മലപ്പുറം
ബിരുദം - ബാഖവി
ഗുരുനാഥന്മാർ - O.K ഉസ്താദ്, K.C ജമാലുദ്ദീൻ മുസ്‌ലിയാർ.സതീര്‍ത്ഥ്യര്‍ -കാപ്പ് ഉമര്‍ മുസ്ല്യാര്‍
അധ്യാപനം - ജാമിഅഃ നൂരിയ്യഃ പട്ടിക്കാട്
*ശൈഖുനാ വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ല്യാര്‍
ജനനം-1940
ജില്ല -കോഴിക്കോട്
ബിരുദം -ഫൈസി .
ഗുരുനാഥന്മാര്‍ .കണ്ണിയത്ത് ഉസ്താദ് ,ശംസുല്‍ ഉലമ,കണാരാണ്ടി ഉസ്താദ് .
സേവനം- വില്ല്യാപ്പള്ളി മലാരക്കല്‍ ജുമാ മസ്ജിദ്.
*ശൈഖുനാ വി മൂസക്കോയ മുസ്‌ലിയാർ
ജനനം - 1940
സ്ഥലം - വയനാട്
ബിരുദം - ഫൈസി
ഗുരുനാഥന്മാർ - ചെറുശ്ശേരി ഉസ്താദ്, ശംസുൽ ഉലമ, കോട്ടുമല ഉസ്താദ്, മുഹമ്മദ് ഹസ്രത്
*ശൈഖുനാ എം.എം.മുഹ്യുദ്ദീൻ മുസ്‌ലിയാർ
ജനനം - 1941
ജില്ല-എറണാകുളം
ബിരുദം - അൽഖാസിമി
ഗുരുനാഥന്മാര്‍ -ശംസുല്‍ ഉലമ ,എം.എം,ബഷീര്‍ മുസ്ല്യാര്‍ .
സേവനം-പെരുമ്പടപ്പ് പുത്തന്‍ പള്ളി മഖാം.
*ശൈഖുനാ കെ.ടി ഹംസ മുസ്ല്യാര്‍
ജനനം- 1942
ജില്ല - വയനാട്
ബിരുദം - ഫൈസി
ഗുരുനാഥന്മാര്‍- ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ്.
അധ്യാപനം - ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി വെങ്ങപ്പള്ളി.
*ശൈഖുനാ കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാർ
ജനനം -
സ്ഥലം - മലപ്പുറം
ബിരുദം - ഫൈസി
ഗുരുനാഥന്മാർ - കിടങ്ങഴി ഉസ്താദ്, ശംസുൽ ഉലമ, കോട്ടുമല ഉസ്താദ്.
അധ്യാപനം - ജാമിഅഃ നൂരിയ്യഃ പട്ടിക്കാട്
*ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ല്യാര്‍
ജനനം-1948
ജില്ല -മലപ്പുറം
ബിരുദം -ഫൈസി
ഗുരുനാഥന്മാര്‍ -ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ്
അധ്യാപനം -ദാറുത്വഖ് വ പാലപ്പള്ളി തൃശ്ശൂര്‍ .
*ശൈഖുനാ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി
ജനനം-1948
ജില്ല- മലപ്പുറം
ഗുരുനാഥന്മാര്‍ -ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ് .
ബിരുദം -ഫൈസി ,നദ് വി
അധ്യാപനം -ദാറുല്‍ ഹുദാ ചെമ്മാട്.
*ശൈഖുനാ മാണിയൂര്‍ അഹമ്മദ് മുസ്ല്യാര്‍
ജനനം-1949
ജില്ല -കണ്ണൂര്
ബിരുദം-ഖാസിമി
ഗുരുനാഥന്മാര്‍- കൊയ്യോട് മുഹ്യുദ്ധീന്‍ കുട്ടി മുസ്ല്യാര്‍.
സതീര്‍ത്ഥ്യര്‍ - സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ .
അധ്യാപനം- മുനവ്വിറുല്‍ ഇസ്ലാം തൃക്കരിപ്പൂര്‍
*ശൈഖുനാ ടി.പി മുഹമ്മദ് ഇപ്പ മുസ്ല്യാര്‍
ജനനം-1949.
ജില്ല -മലപ്പുറം
ബിരുദം -ഫൈസി
ഗുരുനാഥന്മാര്‍-ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ് .
അധ്യാപനം -കോട്ടുമല കോംപ്ലക്സ് കാളമ്പാടി.
*ശൈഖുനാ എം.എ ഖാസിം മുസ്ല്യാര്
ജനനം -1952
ജില്ല- കാസര്‍കോഡ്
ബിരുദം - അൽഖാസിമി
ഗുരുനാഥന്മാര്‍- യു.എം അബ്ദുരഹ്മാന്‍ മുസ്ല്യാര്‍ ,ഉള്ളാള്‍ തങ്ങള്‍ .
അധ്യാപനം - ഇമാം ശാഫി അക്കാദമി കുമ്പള.
. *ശൈഖുനാ മരക്കാർ മുസ്‌ലിയാർ
ജനനം -
സ്ഥലം - മലപ്പുറം
ബിരുദം - ഫൈസി
ഗുരുനാഥന്മാർ - കണ്ണിയത് ഉസ്താദ്, ശംസുൽ ഉലമ, കോട്ടുമല ഉസ്താദ്
അധ്യാപനം -തിരൂര്‍
*ശൈഖുനാ കെ.പി.സി തങ്ങള്‍ അല്‍ ജിഫ്രി വല്ലപ്പുഴ
ജനനം-1952
ജില്ല -പാലക്കാട്.
ബിരുദം -ഫൈസി .
ഗുരുനാഥന്മാര്‍ -ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ് .
അധ്യാപനം -ദാറുന്നജാത്ത് അറബിക് കോളേജ് വല്ലപ്പുഴ
*ശൈഖുനാ ത്വാഖ അഹമ്മദ് അല്‍ അസ്ഹരി
ജനനം -1952
ജില്ല -കാസര്‍കോട്
ബിരുദം -അൽഖാസിമി, അൽ അസ്ഹരി (ഈജിപ്ത്)
ഗുരുനാഥന്മാര്‍ -സി.എം അബ്ദുല്ല മുസ്ല്യാര്‍ .
അധ്യാപനം -എം.എെ.സി കാസര്‍കോട് .
*ശൈഖുനാ കെ.കെ.പി അബ്ദുല്ല മുസ്ല്യാര്‍
ജനനം-1952
ജില്ല -കണ്ണൂര്‍
ഗുരുനാഥന്മാര്‍-ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ് .
ബിരുദം - ഫൈസി .
അധ്യാപനം - ജാമിഅ അസ് അദിയ്യ പാപ്പിനിശ്ശേരി.
*ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്ല്യാര്‍
ജനനം-1954
ജില്ല -കോഴിക്കോട്
ഗുരുനാഥന്മാര്‍-ശംസുല്‍ ഉലമ,അണ്ടോണ അബ്ദുല്ല മുസ്ല്യാര്‍ .
അധ്യാപനം - വാവാട് ജുമുഅഃ മസ്ജിദ്.
*ശൈഖുനാ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ബാഅലവി
ജനനം -
സ്ഥലം - തൃശൂർ
ബിരുദം - അൽഖാസിമി
*ശൈഖുനാ ഹൈദര്‍ മുസ്‌ലിയാർ പനങ്ങാങ്ങര
ജനനം -1954
ജില്ല -മലപ്പുറം .
ബിരുദം -ഫൈസി
ഗുരുനാഥന്മാര്‍ .ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ് .
അധ്യാപനം -ഫറൂഖ് ,പേട്ട
*ശൈഖുനാ വാക്കോട് മുഹ്യുദ്ധീന്‍ കുട്ടി മുസ്ല്യാര്‍
ജനനം- 1956
ജില്ല - മലപ്പുറം
ബിരുദം - ഫൈസി
ഗുരുനാഥന്മാര്‍ - കെ.ടി മാനു മുസ്ല്യാര്‍ ,ശംസുല്‍ ഉലമ,കോട്ടുമല ഉസ്താദ് .
അധ്യാപനം- ഏലംകുളം
*മൗലാനാ ഉമര്‍ ഫൈസി മുക്കം
ജനനം -1956
ജില്ല -കോഴിക്കോട്
ബിരുദം -ഫൈസി
ഗുരുനാഥന്മാര്‍-കോട്ടുമല ഉസ്താദ് ,കെ.കെ ഹസ്റത്ത്
അധ്യാപനം -ദാറുസ്സ്വലാഹ് കാരമൂല.
*മൗലാനാ എ.വി അബ്ദുരഹ്മാന്‍ മുസ്ല്യാര്‍ നന്തി
ജനനം-1957
ജില്ല -കോഴിക്കോട് .
ബിരുദം ഫൈസി
ഗുരുനാഥന്മാര്‍ .കോട്ടുമല ഉസ്താദ്,എം.ടി ഉസ്താദ് .
അധ്യാപനം -നന്തി ദാറുസ്സലാം
*മൗലാനാ ഇ.എസ് ഹസന്‍ ഫൈസി
ജനനം-
ജില്ല -എറണാകുളം
ഗുരുനാഥന്മാര്‍.ആലിക്കുട്ടി മുസ്ല്യാര്‍ ,കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍
ബിരുദം -ഫൈസി
സേവനം - എറണാകുളം
വിനയത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും എളിമയുടെയും പ്രതീകങ്ങളായ ഈ പണ്ഢിത സുകൃതങ്ങള്‍ക്ക് നാഥന്‍ ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

Monday, 21 August 2017
സമസ്ത: അണമുറിയാത്ത പ്രയാണ വീഥി
കേരളീയ മുസ്‌ലിംകളുടെ അസ്‌തിത്വരൂപീകരണത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല് ഉലമ വഹിച്ച നേതൃപരവും ദാര്‍ശനികവുമായ പങ്ക് നിസ്‌തുലവും നിസ്സീമവുമാണ്. വഹാബി, മസോണിയന്‍ ചിന്തകള്‍ വമിപ്പിച്ച പുകപടലങ്ങളില്‍പെട്ട് വഴിയും ദിശയുമറിയാതെ തിങ്ങിക്കൂടിനിന്ന ഒരു ജനപഥത്തെ തീഷ്‌ണമായ വെളിപാടുകളുടെ ദിവ്യപ്രകാശത്തില്‍ മുന്നോട്ട് നയിച്ച ഈ പ്രസ്ഥാനം എട്ടരപതിറ്റാണ്ടിന്റെ കര്‍മ്മസാഫല്യത്തിലാണിപ്പോള്‍. മതേതരത്വത്തിന്റെ ഉള്‍കാമ്പ് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ പരിതസ്ഥിതിയിലെ സാമൂഹ്യ ക്രമങ്ങളുടെ ഘടനാവിശേഷം വ്യവഛേദിച്ച് മനസ്സിലാക്കി സര്‍വ്വാദരണീയവും എന്നാല്‍ തീര്‍ത്തും സ്വകീയവുമായ ജൈവിക ജീവിതപരിസരം നിര്‍വചിച്ചതിലൂടെ കേരളീയ മുസ്‌ലിമിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയുമാണ് രേഖപ്പെടുത്തപ്പെട്ടത്.
കേരളംപോലുള്ള നാനാവിധ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്താനിണങ്ങുന്നതും എന്നാല്‍ അത്യന്തം ആകര്‍ഷണീയവുമായ ഒരു സാംസ്‌കാരിക ഇസ്‌ലാമിനെ നിവര്‍ത്തിച്ചെടുത്തത് സമസ്‌തയാണ്. തീര്‍ത്തും കേരളീയമായ മുണ്ടും ഷര്‍ട്ടും പണ്ഡിതവേഷമായിപ്പോലും സ്വീകരിച്ചതിലൂടെ ഒരു സമുദായത്തിന്റെ വളര്‍ച്ചക്ക് മുമ്പില്‍ വൈതരണി ആവേണ്ടിയിരുന്ന സാംസ്‌കാരികമായ ബാരിക്കേഡുകളെ അയത്‌നലളിതമായാണ് ഈ സംഘബോധം ചാടിക്കടന്നത്. ഇത് പരസ്‌പരം അറിയാനും അറിയിക്കാനും ഉതകുന്ന ഒരു പാരസ്‌പര്യം ഉണ്ടാക്കുന്നതില്‍ ഏറെ ഉപകരിക്കുക തന്നെ ചെയ്‌തു. കേരളീയ മുസ്‌ലിംകള്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെ മുസ്‌ലിംകളെപോലെ സ്വന്തമായൊരു ഭാഷയും വേഷവും സ്വീകരിക്കാതിരുന്നത് വര്‍ഗീയ പാര്‍ശ്വചിന്തകള്‍ നാമ്പിട്ട് വളരാതിരിക്കാന്‍ വളരെ ഏറെ സഹായിച്ചുവെന്ന സമകാലീന ദേശീയ ചരിത്ര നിരീക്ഷണം ഇതിനോട് ചേര്‍ത്ത് പിടിച്ച് വായിക്കേണ്ടതാണ്.
ഭാഷയുടെ കാര്യത്തില്‍ മലയാളതതെ വിനിമയ ഭാഷയായി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം സ്വീകരിക്കുന്നതോടൊപ്പം തന്നെ, മുസ്‌ലിം ലോകം മുഴുവന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഖുര്‍ആനിന്റെ ഭാഷയായ അറബിയെ എങ്ങനെ മാറ്റിനിര്‍ത്തും എന്ന പ്രതിസന്ധിയിലാണ് `അറബി മലയാളം' എന്ന മനോഹരമായ സമന്വയമുണ്ടായത്. ഒരു വേള ഉത്തരേന്ത്യന്‍ മുസ്‌ലിംകളെപ്പോലെ ഉര്‍ദുവിന്റെ പിന്നാലെ പോകാമായിരുന്നിട്ടും അതിന് പ്രോത്സാഹനം നല്‍കാതെ കേരളീയ മുസ്‌ലിമായി തന്നെ ജീവിക്കണമെന്നുള്ള ഒരഭിനിവേശം കൂടി ഇതിന്റെയൊക്കെ പിന്നിലുണ്ട്.
നീണ്ട എട്ടരപതിറ്റാണ്ട് കാലം കേരളീയ മുസ്‌ലിംകളുടെ ജീവിതത്തെ ആപാദചൂടം നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്‌ത ഒരു സംഘടന അനാവശ്യമായ ഇത്തരം വര്‍ഗീകരണങ്ങളെ പ്രോത്സാഹിപ്പിച്ചില്ല എന്നത് ചരിത്രത്തില്‍ ജീവിതം രൂപപ്പെടുന്നതിനെകുറിച്ചുള്ള തിക്തബോധത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹങ്ങളോട് സംവദിക്കുവാനും വ്യവഹാരങ്ങളിലേര്‍പ്പെടാനും കഴിയാത്ത, ഒരു സമൂഹത്തിന് നേതൃത്വം നല്‍കാന്‍ പ്രാപ്‌തിയില്ലാത്ത ഒരു പ്രസ്ഥാനത്തിനും ചരിത്രത്തെ ഏറെകാലം നയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്‌തുതയാണ്. കാരണം ചരിത്രത്തിന്റെ ബാലതന്ത്രവും വ്യാകരണവും ബഹുസ്വരതയാണ്. ഇസ്‌ലാമാകട്ടെ വൈവിധ്യങ്ങളോട് സംവദിക്കുന്നതില്‍ അനല്‍പമായ ക്ഷമത പ്രകടിപ്പിച്ചിട്ടുള്ള സംഹിതയുമാണ്. എല്ലാ വൈരുദ്ധ്യങ്ങളെയും തുടച്ച് നീക്കി അവസാനിപ്പിക്കുക എന്നതല്ല, വൈരുദ്ധ്യങ്ങളെ സംഘട്ടനങ്ങളാവാതെ കാത്തുവെക്കുകയാണ് ഇസ്‌ലാം ചെയ്‌തത്. അങ്ങനെയാണ് മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളോട് ദാര്‍ശനികമായി വിയോജിക്കുകയും പ്രായോഗികമായി അവയെ സംരക്ഷിക്കുകയും ചെയ്‌തത്.
തമ്മിലറിഞ്ഞും ഇണങ്ങിയും ഇതര സമുദായങ്ങളോടൊപ്പം ജീവിക്കാന്‍ കേരളീയ ജനതക്ക് പ്രേരകമായത് അത് ജീവിതത്തില്‍ സ്വയം എടുത്തണിഞ്ഞ സമുദായ നേതാക്കള്‍ തന്നെയായിരുന്നു. കാലത്തിനനുസരിച്ചുള്ള വിവിധങ്ങളായ ഊഷരചിന്തകള്‍ പടര്‍ന്ന് പിടിച്ചെങ്കിലും നാളിതുവരെയുള്ള സാംസ്‌കരികമായ വിനിമയത്തെ ജീവസുറ്റതാക്കി നിലനിര്‍ത്തുന്നതില്‍ ദര്‍ഗ്ഗകളും അതിനോട് ബന്ധപ്പെട്ട നേര്‍ച്ചകളും ഉറൂസുകളും വഹിച്ച പങ്ക് അനിഷേധ്യവും അവിസ്‌മരണീയവുമാണ്. കേരളത്തിലെ പല ദര്‍ഗ്ഗകളിലേക്കും ഇതര മതവിശ്വാസികള്‍ ഇന്നും ഒഴുകിയെത്തുന്നത് ഈ വസ്‌തുതയെ ശരിവെക്കുന്നതാണ്. ഇതിനര്‍ത്ഥം പാരമ്പര്യത്തിലൂന്നിനിന്നുള്ള മുസ്‌ലിം ജീവിതക്രമം കേരളത്തിന്റെ പൊതുവായ ജീവിതപരിസരങ്ങളെപോലും നിര്‍മ്മിച്ചെടുക്കുന്നതില്‍ അന്യാദൃശ്യമായ പങ്ക് തന്നെ വഹിച്ചിട്ടുണ്ട് എന്നാണ്. മലയാളത്തിന്റെ പ്രശസ്‌ത സഞ്ചാര സാഹിത്യകാരന്‍ എസ്.കെ. പൊറ്റക്കാട് ഒരനുഭവം കുറിച്ച് വെക്കുന്നുണ്ട്.
``ഞാനും അച്ഛനും കോഴിക്കോട് ഇടിയങ്ങരപ്പള്ളിയുടെ അടുത്തൂടെ നടന്ന് പോവുകയായിരുന്നു. പള്ളിയുടെ അടുത്തെത്തിയപ്പോള്‍ ആശാന്‍ തുണിയുടെ മടക്ക് അഴിച്ചിടുകയും റോഡരികിലുണ്ടായിരുന്ന നേര്‍ച്ചപ്പെട്ടിയില്‍ എന്തോ നിക്ഷേപിക്കുകയും ചെയ്‌തു. കുറച്ച് മുന്നോട്ട് പോയപ്പോള്‍ ഞാന്‍ അച്ഛനോട് ചോദിച്ചു അതൊരു മുസ്‌ലിമിന്റേതല്ലേ...! ഒരു നിമിഷംപോലും കളയാതെ അച്ഛന്‍ പറഞ്ഞു: അദ്ദേഹം വലിയ ആളാണ്. മതമേതായാലും വലിയവര്‍ വലിയവര്‍ തന്നെയാണ്.''
ഇത്തരമൊരഭിപ്രായം ഉരുത്തിരിയുന്നത് ക്ഷണികമായിട്ടല്ല. മറിച്ച് ഇതപര്യന്തം കണ്ടും കേട്ടും അനുഭവിച്ച ജീവിതത്തിന്റെ നനവൂറുന്ന അനുഭവങ്ങളില്‍നിന്നാണ്. അതുകൊണ്ടുണ്ടായത് ഒരു ജനതയുടെ സ്വതം അടയാളപ്പെടുത്തപ്പെട്ടുവെന്നത് കൂടിയാണ്.
സാമൂഹിക ജീവിതത്തിലെ ഏത് കാര്യത്തിലും തീര്‍ത്തും മധ്യമമായ ഒരു കാഴ്‌ചപ്പാടോടെ സമസ്‌ത മുന്നില്‍നിന്നത് ഉണ്ടാക്കീട്ടുള്ള നന്മ, വൈവിധ്യങ്ങള്‍ നിറഞ്ഞ ചുറ്റുപാടില്‍ ആര്‍ക്കും ബോധിക്കാവുന്ന ഒരു സംസ്‌കാരമായി ഇസ്‌ലാമിനെ സ്ഥാപിച്ചെടുക്കാന്‍ സാധിച്ചതാണ്. എതിര്‍പ്പിലോ വിധേയത്വത്തിലോ തീവ്രതകളില്ലാതെ നിലകൊള്ളാന്‍ വേണ്ട ഉദ്‌ബോധനങ്ങള്‍ ഇതിലൂടെ കൈമാറപ്പെട്ടു. ഏതു ശത്രുവിലും ഒരു മിത്രത്തിന്റെ സാധ്യതയുണ്ടെന്ന പ്രവാചക നിരീക്ഷണത്തിന് അടിവരയിടുന്നതോടൊപ്പം ശുദ്ധമായ മഖ്‌ദൂമിയന്‍ പാരമ്പര്യത്തിന്റെ പ്രകാശനവും കൂടിയായിരുന്നു ഈ സമീപനം. ചിന്താപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും പൊതുകാര്യങ്ങളില്‍ എങ്ങനെ സഹകരിക്കണമെന്നതിന്റെ നേര്‍ചിത്രം പകര്‍ത്തി തികഞ്ഞ ശാഫിഈ പണ്ഡിതനായിട്ടും തന്റെ പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധ ഗ്രന്ഥമായ തുഹ്‌ഫത്തുല്‍ മുജാഹിദീന്‍ ഹൈദരാബാദ് ഭരണാധികാരിയും തികഞ്ഞ ശാഫിഈ വിശ്വാസിയുമായ അലി അദില്‍ഷാക്ക് സമര്‍പ്പിച്ച സൈനുദ്ദീന്‍ മുഖ്‌ദൂമിന്റെ ദര്‍ശനം തന്നെയായിരുന്നത്. നീണ്ട എട്ടരപതിറ്റാണ്ടിന്റെ ഇടയില്‍ നടന്ന എല്ലാ സംഭവ വികാസങ്ങളിലും സമസ്‌തയുടെ നയം ഇത് തന്നെയായിരുന്നു.
ജനങ്ങള്‍ക്ക് ആത്മശാന്തിയും കുളിരുമായിരുന്ന മതത്തെ ഖണ്ഡനമണ്ഡലങ്ങളില്‍ തളച്ചിട്ടത് പുരോഗമനത്തിന്റെ പെരുപ്പം മുഴക്കിയ ഉല്‍പതിഷ്‌ണു വിഭാഗങ്ങളാണ്. കണ്ണില്‍ കാണുന്നതിനെയൊക്കെ കുഫ്‌റും ശിര്‍ക്കുമാക്കിയാലേ പുരോഗമനം പുലരൂ എന്ന് കരുതിയവര്‍ മതത്തെ സാന്ത്വനത്തിന്റെ ഒരു പുല്‍നാമ്പും മുളക്കാത്ത മരുപ്പറമ്പാക്കി മാറ്റുകയാണ് ചെയ്‌തത്. ഇത് ഇസ്‌ലാമിന്റെ ഐക്യത്തിലും അസാമാന്യമായ ഒത്തൊരുമയിലും വേപഥു പൂണ്ട് നടന്നിരുന്ന പലരുടെയും താല്‍പര്യം കൂടിയായിരുന്നു. പാരമ്പര്യബോധം നല്‍കുന്ന കാര്‍ക്കശ്യത്തെ തകര്‍ക്കാന്‍ ആവില്ലെന്ന് സ്വാതന്ത്ര്യ സമരകാലത്ത് മലബാര്‍ ഏരിയകളില്‍നിന്ന് വലിയ അളവില്‍ മനസ്സിലാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു പ്രധാനമായും ആ താല്‍പര്യക്കാര്‍. അതുകൊണ്ട് തന്നെ മുസ്‌ലിം സമൂഹത്തിനിടയില്‍ ദാര്‍ശനികമായ ഒരസ്ഥിരത ഉണ്ടായിത്തീരല്‍ അവര്‍ക്കൊരനിവാര്യതയായിരുന്നു. അവിടെയാണ് വഹാബി, സലഫീ ചിന്തകള്‍ രൂപം കൊള്ളുന്നത്. ആദ്യകാല നേതാക്കളുടെ പാന്റ്‌സിലും ഷര്‍ട്ടിലുംപോലും ആ പാശ്ച്യാത്യവിധേയത്വം കാണാനാവും. വിശ്വാസത്തെ യുക്തിയുടെ ആലയില്‍ കെട്ടാന്‍ ആവുന്നതും ശ്രമിച്ച അവര്‍ പാരമ്പര്യത്തിന്റെ സകല പ്രതീകങ്ങളെയും വിമര്‍ശിക്കുകയും വിചാരണക്ക് നിര്‍ത്തുകയും ചെയ്‌തു.
``നബിയെ അങ്ങൊരു വീട്ടില്‍ താമസമാക്കിയാല്‍ അവിടെ വിളക്കിന്റെ ആവശ്യമില്ല.'' എന്നര്‍ത്ഥം വരുന്ന മന്‍ഖൂസ് മൗലിദിലെ വരിയെ യുക്തിയുടെ വിളക്കത്ത് കാട്ടി, നബിയുടെ വീട്ടില്‍ വിളക്ക് കത്തിച്ചിരുന്നിരുന്നെന്ന് ആഇശാ ബീവി പറഞ്ഞിട്ടുണ്ടല്ലോ എന്ന് അഭിപ്രായം പറയുന്നത് വരെയെത്തി അവരുടെയൊക്കെ `ബുജിത്വം'. അല്ലെങ്കിലും വിശ്വാസം തുലാസിലിട്ട് കനം നോക്കുന്ന രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ ``ചക്കരപന്തലില്‍ തേന്‍മഴ കൊള്ളും രാജകുമാരാ'' എന്ന കവിത കേട്ടാല്‍ ``അവിടെയാകെ ഉറുമ്പാകും ല്യേ...'' എന്ന് എങ്ങനെ പ്രതികിരിക്കാതിരിക്കാനാവും.
സാഹിതീയമായ എല്ലാവിധ ഗുണവിശേഷണങ്ങളം ഒത്തിണങ്ങിയ ഇത്തരം മൗലിദുകളും മാലകളും മുസ്‌ലിംകളുടേത് മാത്രമായ ഒരു സാഹിത്യ കലാ സ്വത്വത്തിന് കാരണമായിട്ടുണ്ട് എന്നത് ചരിത്രപരമായ ഒരു വസ്‌തുതയാണ്. ഇന്ന് പടര്‍ന്ന് പന്തലിച്ച് നാനാവിധമായ മുഖങ്ങള്‍ സ്വീകരിച്ചിട്ടുള്ള മാപ്പിളപ്പാട്ട് ഗാനശാഖപോലും ഒരു കാലത്ത് ഊര്‍ജ്ജം വലിച്ചെടുത്ത് തളിര്‍ത്തത് ഇതുപോലുള്ള സാഹിത്യ സങ്കേതങ്ങളില്‍നിന്ന് തന്നെയാണ്. മുസ്‌ലിംകളെ ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങളുടെ മുഖത്തെത്തിക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ള പടപ്പാട്ടുകളില്‍ മാല-മൗലിദുകളുടെ വന്‍തോതിലുള്ള സ്വാധീനം തന്നെ കണ്ടെത്താനാവുന്നതാണ്. ഇതിലൊക്കെയുള്ള വര്‍ണ്ണനകളെയും ഭാവനാ സമീപനങ്ങളെയും കുഫ്‌റും ശിര്‍ക്കുമാക്കി ചിത്രീകരിക്കുന്ന ഉല്‍തിഷ്‌ണുക്കളുടെ പ്രചാരവേലക്ക് തലവെച്ച് കൊടുത്തിരുന്നെങ്കില്‍ കേരളീയ മുസ്‌ലിംകള്‍ എല്ലാ അര്‍ത്ഥത്തിലും ശൂന്യരാവുമായിരുന്നു. എന്നാല്‍ തീര്‍ത്തും അസഹിഷ്‌ണുതാപരമായ ഇത്തരം എല്ലാ വിമര്‍ശനങ്ങളെയും അതിജീവിക്കാന്‍ സമസ്‌ത കേരള ജംഇയ്യത്തുല് ഉലമ നടത്തിയ ധീരോദാത്തമായ ശ്രമങ്ങളിലൂടെ അവഗണയുടെ അരക്കല്ലില്‍ അരഞ്ഞ് പോവുമായിരുന്ന ഒരു ജനതയ്‌ക്ക് സാഹിതീയമായ ഒരു സ്വീകാര്യത കൂടി നിര്‍മിച്ചെടുക്കുകയായിരുന്നു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്തവിധം മുസ്‌ലിം രാഷ്‌ട്രീയം കേരളത്തിന്റെ ഭൂമികയില്‍ വേര് പിടിച്ചതില്‍ സമസ്‌തക്കുള്ള നാനോന്മുഖമായ പങ്ക് അനിഷേധ്യമാണ്. കാലങ്ങളുടെ ശ്രമഫലമായി സമസ്‌ത ഉണ്ടാക്കിയിട്ടുള്ള ഒരധ്യാത്മിക ചിന്തയും ജീവിത ക്രമത്തിലെ ഒരു മതകീയ പരിസരവും ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ ഇത്തരമൊരു രാഷ്‌ട്രീയ ധാരക്ക് ഒരിക്കലും വളരാന്‍ സാധിക്കുകയില്ലായിരുന്നു എന്ന ചരിത്ര നിരീക്ഷണം അനവഗണനീയമാണ്. അതല്ലെങ്കില്‍ കേരളത്തേക്കാള്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബീഹാര്‍, മദ്ധ്യപ്രദേശ് തുടങ്ങിയ ആറോളം സംസ്ഥാനങ്ങളില്‍ ലീഗ് എന്തുകൊണ്ട് പച്ച പിടിച്ചില്ല? അതിലേറെ ഖാഇദേ മില്ലത്തിന് സ്വന്തം നാടായ തമിഴ്‌നാട്ടില്‍ പോലും സ്വന്തം രാഷ്‌ട്രീയ പ്രസ്ഥാനത്തെ ഒരനിഷേധ്യ സാന്നിധ്യമാക്കി മാറ്റാന്‍ എന്തുകൊണ്ട് സാധിച്ചില്ല? ഉത്തരം വളരെ വ്യക്തം. അവിടെയൊന്നും കേരളത്തില്‍ സമസ്‌ത ഉണ്ടാക്കിയതുപോലുള്ള അദ്ധ്യാത്മിക ചിന്തകളാല്‍ ഫലഭൂയിഷ്‌ഠമായ ഒരു പരിസരം ഉണ്ടായിരുന്നില്ല എന്നത് തന്നെ. കാഴ്‌ചപ്പാടുകളിലേയും നിലപാടുകളിലെയും സര്‍വ്വസ്വീകാര്യത ലീഗിനെ ജനപിന്തുണയാര്‍ജ്ജിക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുട്ടെങ്കിലും കേരളീയ മുസ്‌ലിംകളുടെ മതബോധം നല്‍കിയ സുരക്ഷിതത്വം ഇതിന്റെയൊക്കെ മുന്നില്‍ തന്നെയാണ്. അത് ഉണ്ടായതുകൊണ്ട് തന്നെയാണ് ലീഗും കോണ്‍ഗ്രസും സി.പി.എമ്മും മൂന്നായി വേര്‍തിരിഞ്ഞ് ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി സത്താര്‍ സേട്ടുവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അതികായനായ മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ സാഹിബും മത്സരിച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോലും ലീഗിന് വിജയക്കൊടിപ്പാറിക്കാനായത്. ബാഫഖി തങ്ങള്‍ പ്രചരണത്തിന് ഇറങ്ങിയതിനാലാണ് ഞാന്‍ പരാജയപ്പെട്ടതെന്ന് അബ്ദുറഹിമാന്‍ സാഹിബ് തന്നെ പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്. പൂക്കോയ തങ്ങളും ബാഫഖി തങ്ങളും ലീഗില്‍ സജീവമായിതോടെയാണല്ലോ ഒരര്‍ത്ഥത്തില്‍ ജനങ്ങള്‍ ലീഗിലേക്ക് ഒഴുകിയെത്തിയതും.
ഇതിന്റെയൊക്കെ കൂടെ ഈ കാലയളവില്‍ സമസ്‌ത നടത്തിയിട്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പരിശോധനക്ക് വിധേയമാക്കുമ്പോള്‍ കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെടുന്നവര്‍ നിരായുധരായി കാഴ്‌ചക്കാരാവേണ്ടിവരും. കാരണം കേരളീയ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പരമായ പുരോഗതിയുടെ വാക്താക്കളും വിധാതാക്കളുമാവാന്‍ മറ്റാരും അര്‍ഹരല്ല എന്നത് തന്നെ. കാലാനുസൃതമായി പരിവര്‍ത്തനങ്ങള്‍ക്കും അവ നിര്‍മ്മിതികള്‍ക്കും അനവരതം വിധേയമായിട്ടുള്ളത് തന്നെയാണ് സമസ്‌തയുടെ വിദ്യാഭ്യാസ പരമായ കാഴ്‌ചപ്പാടുകള്‍. ഒരുകാലത്ത് പള്ളിക്കൂടങ്ങളും ഓത്തുപള്ളികളും പള്ളിദര്‍സുകളും കേന്ദ്രീകരിച്ചായിരുന്നു വൈജ്ഞാനിക മുന്നേറ്റമെങ്കില്‍, ഭൗതിക വിദ്യാഭ്യാസം സമൂഹത്തില്‍ സാര്‍വ്വത്രികമായതോടെ, അത്ഭുതാവഹമായ ക്രമീകരണത്തിലൂടെ മദ്‌റസാ സമ്പ്രദായം നിലവില്‍ വന്നു. അതോടൊപ്പം പള്ളി ദര്‍സുകളെ കുറച്ച് കൂടെ നവീകരിച്ച് അറബി ഭാഷാ വ്യതിയാനങ്ങളെയും കാലികമായ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാനായി അറബിക്, ഇസ്‌ലാമിക ആന്റ് ആര്‍ട്‌സ്, ശരീഅത്ത് കോളേജുകള്‍ ആരംഭിച്ചു തുടങ്ങി. അതിനിടെ മദ്‌റസകളുടെ സമയക്രമീകരണങ്ങളെ തകിടം മറിക്കും രൂപത്തില്‍ ഇംഗ്ലീഷ് മീഡിയകള്‍ മുളച്ച് പൊന്താന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ലീഷ് മീഡിയങ്ങള്‍ക്കായി പ്രത്യേക പഠന സമയ പരീക്ഷാ ക്രമീകരണങ്ങള്‍ സമസ്‌ത നടത്തി. അങ്ങനെ തീര്‍ത്തും കാലികവും അവസരോചിതവുമായ വിദ്യാഭ്യാസ പദ്ധതികളുമായി മുന്നോട്ട് പോവുന്നതിനിടയില്‍ ഒരു പതിറ്റാണ്ട് കാലത്തെ ചിന്താപരമായ ഒരു വലിയ സ്‌തംഭനാവസ്ഥ സമസ്‌തയുടെ ചരിത്രത്തിലുണ്ടായി എന്നത് പരാമര്‍ശിക്കാതിരിക്കാനാവില്ല. 1983-1993 വരെയുള്ള കാലമാണിത്. ഒരുവേള കേരളത്തില്‍ മുജാഹിദ്- വഹാബീ ചിന്തകള്‍ പോലും തങ്ങളുടെ ഇടം കണ്ടെത്തിയത് ഈ സമയത്താണ്. കാന്തപുരത്തിന്റെ നേതൃത്വമോഹവും അതിന് വേണ്ടിയുള്ള മാര്‍ക്കിസ്റ്റ് സമവാക്യങ്ങളും ഇതിനെയെല്ലാം മറച്ചുവെക്കുന്ന പണമേധവും നിറഞ്ഞാടിയ ഈ കാലത്തെ കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ ശാപമായിട്ടേ വിലയിരുത്താനാവൂ.
ബിദഈ കക്ഷികളുമായി നടന്നിരുന്ന ചര്‍വ്വിത ചര്‍വ്വണങ്ങള്‍ മുസ്‌ലിം പണ്ഡിതര്‍ക്ക് അവരുടെ ജ്ഞാനനികേതങ്ങളിലേക്ക് ആഴ്‌ന്നിറങ്ങാന്‍ വലിയൊരവസരമായിരുന്നു. ഇത് ബൗദ്ധികവും ധൈഷണികവുമായ വലിയൊരു സന്നാഹം തന്നെ പ്രദാനം ചെയ്‌തു. എന്നാല്‍ സമസ്‌തയും വിഘടിത വിഭാഗങ്ങളും തമ്മില്‍ നടന്ന വാക്‌മുറകള്‍ കേവലം വാചകമേളകള്‍ മാത്രമായിരുന്നു. കാരണം സമയം കളഞ്ഞ് ചര്‍ച്ച ചെയ്യാന്‍ മാത്രം സ്ഥാനമോഹങ്ങള്‍പ്പുറം ഒരടിസ്ഥാന ഭിന്നതയും ഈ പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഇല്ല എന്നത് തന്നെ. അതേ സമയം, ചിന്തയും മനനവുമായി മുന്നേറിയിരുന്ന പല പണ്ഡിതരും തങ്ങളുടെ സകല ക്രിയേറ്റിവിറ്റികളും മാറ്റിവെച്ച് ഈ പൊല്ലാപ്പിനെ നേരിടാനുള്ള പണിപ്പുരയിലേക്ക് പോവുകയും ചെയ്‌തു. അതുകൊണ്ട് തന്നെ ഇസ്‌ലാമിക ചിന്താലോകത്ത് താര്‍ത്താരികളുടെ പടയോട്ടം ഉണ്ടാക്കിയതിന് തുല്യമായ നഷ്‌ടമാണ് കേരളീയ മുസ്‌ലിം ജനതയ്‌ക്ക് കാന്തപുരത്തിന്റെ പുറപ്പാട് നല്‍കിയത്. അതോടൊപ്പം ഇത്രയും കാലമായിട്ടും എത്രയോ ആസ്‌തിയും വലിയ സന്നാഹങ്ങളും ഉണ്ടായിട്ടും കാന്തപുരം വിഭാഗം ക്രിയാത്മകമായ എന്ത് സംഭാവനയാണ് എടുത്തുപറയാന്‍ മാത്രം മുസ്‌ലിംകള്‍ക്ക് നല്‍കിയിട്ടുള്ളത് എന്നും വിചിന്തനത്തിന് വിധേയമാക്കേണ്ടത് തന്നെയാണ്.
അക്ഷരാര്‍ത്ഥത്തില്‍ ഈയൊരു കാലത്തെ പൊല്ലാപ്പുകള്‍ കേരളീയ മുസ്‌ലിം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രതിസന്ധി ഉണ്ടാക്കാന്‍ മാത്രം തക്കതായിരുന്നു. പ്രത്യേകിച്ച് ഭൗതിക വിദ്യാഭ്യാസം കണ്ണും മൂക്കുമില്ലാതെ വ്യാപിക്കുകയും ജനങ്ങളതിനോട് പരിധിക്കപ്പുറം ആവേശം കാണിക്കുകയും ഗള്‍ഫ് പണം മലയാളിയുടെ മേശപ്പുറത്ത് കുന്ന്‌കൂടി കിടക്കുകയും ചെയ്‌ത ഒരുകാലം. എന്നാല്‍ സമസ്‌തയുടെ മുറ്റത്ത് വേരുറപ്പിച്ച് ആകാശങ്ങളിലേക്ക് ചില്ലകള്‍ നീട്ടിയ `വാഫി- ഹുദവി' എന്നീ സമന്വയ വിദ്യാഭ്യാസ ചിന്തകള്‍ നല്‍കിയ നെഞ്ചുറപ്പും നെഞ്ചൂക്കും ഈ അരക്ഷിത കാലത്തെ മറികടക്കാന്‍ നമ്മെ ഏറെ സഹായിച്ചു എന്ന് തന്നെ വേണം കരുതാന്‍.
സമന്വയ വിദ്യാഭ്യാസം മൂലം മതമേഖല, വിശിഷ്യാ പള്ളി ദര്‍സുകള്‍ ക്ഷീണിക്കുമെന്ന കാഴ്‌ചപ്പാടുകള്‍ തുടക്കങ്ങളില്‍ ഉണ്ടായിരുന്നു. കോളിലും കാറ്റിലും പെട്ട് മതവിദ്യാഭ്യാസത്തിന്റെ വിളക്കണയാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നവര്‍ക്ക് അങ്ങനെ ശങ്കിക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുമുണ്ട്. എന്നാല്‍ പുതിയ കാലത്തെ സമന്വയരീതികളില്ലെങ്കില്‍ മതവിദ്യയുടെ വിളക്കത്തിരിക്കാന്‍ ആളുണ്ടാവില്ലെന്ന വസ്‌തുത കേരളീയ മുസ്ലിം സമൂഹം പെട്ടെന്ന് തന്നെ മനസ്സിലാക്കി. ഇത്തരം സംവിധാനങ്ങളില്ലെങ്കില്‍ കേവലം ഭൗതിക കലാലയങ്ങളില്‍ ഉടഞ്ഞ് പോവുമായിരുന്ന ഒരു വലിയ സംഘത്തെയാണ് ഇതിലൂടെ മതവിദ്യയിലേക്ക് തിരിച്ചു വിടുന്നതെന്നും അവര്‍ തിരിച്ചറിഞ്ഞു. ഇത് സമന്വയ വിദ്യാഭ്യാസ സംരംഭങ്ങള്‍ വൈക്കോല്‍ തുരുമ്പിന് തീപിടിച്ചപോലെ കേരളത്തിലങ്ങോളമിങ്ങോളം വ്യാപിക്കാന്‍ ഇടവരുത്തി. തെന്നിന്ത്യയിലെ ഏറ്റവും വലിയ മതകലാലയമായ ജാമിഅഃ നൂരിയ്യ തന്നെ ജൂനിയര്‍ കോളേജുകള്‍ സ്ഥാപിച്ച് ഈ തിരിച്ചറിവിന് ശരിയിട്ടു.
വാഫി- ഹുദവി വിദ്യാര്‍ത്ഥികള്‍ ലോകത്തങ്ങളോമിങ്ങോളം പല സുപ്രധാന സ്ഥാനങ്ങളിലും ജോലി ചെയ്യുന്നതോടൊപ്പം ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തെയും ഉന്നത കലാലയങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഉപരിപഠനം നിര്‍വഹിക്കുകയും ചെയ്യുന്നു. ഇതിലൂടെ സമസ്‌തയും സമസ്‌തയുടെ അനുഭാവികളും തെര്യപ്പെടുത്തുന്നത് സമസ്‌ത കാലാധിവര്‍ത്തിയായ ഒരു പ്രസ്ഥാനം ആണെന്ന് തന്നെയാണ്. ഏത് കാലത്തായാലും അതിന്റെ സകല സാകല്യങ്ങള്‍ക്കും മുന്നേനിന്ന് ജനത്തെ നയിക്കാന്‍ വേറെ ഒരാള്‍ക്കും ആവില്ല എന്ന എളിയ സത്യവും ഇതിലൂടെ അനാവൃതമാവുന്നുണ്ട്. ഇതൊരു വലിയ വിജയമാണ്. കാല പ്രവാഹങ്ങളിലൂടെ താഴ്‌ത്തിപ്പിടിച്ച തസ്‌ബീഹ് മാലകളുമായി യാത്രപോയ മനീഷികളുടെ പ്രാര്‍ത്ഥനയുടെയും നിഷ്‌കളങ്കതയുടെയും സമയങ്ങളെപോലും അതിജീവിക്കുന്ന പ്രാര്‍ത്ഥനാ ഫലം. അതിന്റെ മുമ്പില്‍നിന്ന് നമുക്ക് വിനയപൂര്‍വ്വം ചോദിക്കാം: വലിയ വലിയ പുരോഗമനം പറഞ്ഞ് സമസ്‌തയുടെ നേതാക്കളെ തനി യാഥാസ്‌ഥിതികരും അറുപിന്തിരിപ്പന്മാരും ലോകം തിരിയാത്ത മൗലാനമാരുമായി ചിത്രീകരിച്ചവര്‍ ഇന്നും പുളിക്കലേയും അരീക്കോട്ടേയും അഫ്‌ളലുല്‍ ഉലമ കോളേജുകള്‍ക്കപ്പുറം പോന്നിട്ടുണ്ടോയെന്ന് നീലം മുക്കിയ മുണ്ടും കുപ്പായവും ധരിച്ചതിന്റെ പേരില്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പാവങ്ങളായ പണ്ഡിതരുടെ പിന്‍മുറക്കാരുടെ കരളുപൊട്ടിയ ചോദ്യമാണ്. അല്ലെങ്കിലും അറബി ഭാഷ നേരാവണ്ണം അറിയാത്തതുകൊണ്ട് പ്രത്യേകിച്ച് തങ്ങളുടെ ആശയം ജനങ്ങളിലെത്തിക്കാന്‍ വേറെ വഴിഇല്ലാത്തുകൊണ്ട് ഖുതുബ മലയാളത്തിലാക്കണമെന്ന് വാദിച്ച് ജനങ്ങളെ അറബിയില്‍നിന്ന് മലയാളത്തിലേക്ക് പുരോഗമിപ്പിച്ചവര്‍ക്ക് അഫ്‌ളലുല്‍ ഉലമ വലിയ നവോത്ഥാനമായതിലെന്തിന് അത്ഭുതപ്പെടണം.
സ്വാതന്ത്ര്യ സമര പോരാട്ടകാലത്ത് ചില പണ്ഡിതര്‍ `ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന്' പറഞ്ഞതിലെ അര്‍ത്ഥവും ആത്മാര്‍ത്ഥതയും സ്വന്തം ഭാഷയെ ഉയര്‍ത്തിപ്പിടിച്ച് സാമ്രാജ്യത്തെ നേരിടാന്‍ ഒരു ജനത കാണിച്ച ചങ്കുറപ്പിനെയും മനസ്സിലാക്കുന്നതിന് പകരം അത് സമസ്‌തയുടെ തലയില്‍ ചാര്‍ത്തി സമുദായത്തെ പിറകോട്ട് വലിച്ചുവെന്ന് പെരുമ്പറയടിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നത്. സമസ്‌തയുടെ ഭരണഘടനയില്‍ ഉദ്ദേശലക്ഷ്യം (ഡി) ആയി രേഖപ്പെടുത്തിയിട്ടുള്ളത് ``മതവിദ്യാഭ്യാസം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പുറമെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസത്തിനും വേണ്ടത് പ്രവര്‍ത്തിക്കുക'' എന്നാണ്. 1934-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭരണഘടനയിലാണ് ഇതെന്ന് ഓര്‍ക്കണം.
സമസ്‌ത എന്ന ഉലമാ സംഘടന 1925-ല്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ മതപണ്ഡിതനും ആബിദും സൂഫിയുമായിരുന്നു. അതേയവസരത്തില്‍ അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഫാര്‍സി, തമിഴ് എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുകയും ചെയ്‌തിരുന്നു. 1926-ല്‍ പുനഃസംഘടിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ഒട്ടനവധി ഭാഷകള്‍ അറിയുന്ന മഹാപണ്ഡിതനായിരുന്നു. സമസ്‌തയുടെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന പാങ്ങില്‍ 1924-ല്‍ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം സ്ഥാപിച്ചപ്പോള്‍ അതിന്റെ സിലബസില്‍ കിതാബുകള്‍ക്കൊപ്പം ഇംഗ്ലീഷടക്കമുള്ള ഇതര ഭാഷകളും പഠിപ്പിക്കാന്‍ നിഷ്‌കര്‍ശിച്ചിരുന്നു. സമസ്‌തയുടെ നാലാമത്തെ പ്രസിഡണ്ടായിരുന്ന മൗലാനാ അബ്ദുല്‍ബാരി അറബി, ഉര്‍ദു, ഫാര്‍സി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്‌മെന്റില്‍ ഒരു സ്‌കൂള്‍ പോലും നടന്നിരുന്നു. 1957 മുതല്‍ 1996 വരെയുള്ള നീണ്ടകാലം സമസ്‌തയുടെ ജനറല്‍ സെക്രട്ടറി പദവി അലങ്കരിച്ച മഹാനായ ശംസുല്‍ ഉലമാ അറബി, ഉര്‍ദു, ഫാര്‍സി, ഇംഗ്ലീഷ്, സുരിയാനി ഭാഷകള്‍ അയത്‌ന ലളിതമായി ചെയ്‌തിരുന്നത് ഏറെ സുവിധിതമാണ്.
ചുരുക്കത്തില്‍ കേരളീയ മുസ്‌ലിംകളുടെ സ്വത്വവും സ്വകീയതയും രൂപപ്പെടുന്നതില്‍ സമസ്‌ത കേരള ജംഇയ്യത്തുല് ഉലമ നാളിതുവരെ വഹിച്ചിട്ടുള്ള പങ്ക് നിസ്‌തുലമാണ്. സമസ്‌തയെ മാറ്റിനിര്‍ത്തി കേരളീയ മുസ്‌ലിമിന്റെ നവോത്ഥാനത്തെ വിചാരണ ചെയ്‌താല്‍ ഫലം അമ്പരപ്പിക്കുംവിധമുള്ള ശൂന്യതയായിരിക്കും. സമസ്‌ത ഒരനിവാര്യതയാണ്. പ്രതിസന്ധികളുടെ കൊടുങ്കാറ്റിനിടയിലും തകര്‍ത്ത് പെയ്യുന്ന ഭീഷണികളുടെ പേമാരിക്കിടയിലും കശക്കിയെറിയപ്പെടാതെ സമസ്‌തയെ കാത്തുവെച്ചത് ഈ സാന്നിധ്യമാണ്. അറിവിന്റെ അനുഗൃഹീത നാളങ്ങളായി വെളിച്ചം പകരുമ്പോഴും സമൂഹ സൃഷ്‌ടിയുടെ നിയോഗമത് മറന്നില്ല. കാലത്തിന്റെ അലംഘനീയ പ്രവാഹത്തിനിടയില്‍ വളര്‍ച്ചയുടെ അനന്തമായ പ്രയാണ വീഥികളില്‍ അത് നമുക്ക് മാര്‍ഗം കാണിച്ചുതന്നു. തലമുറകള്‍ക്കും ഈ ത്യാഗം ഒരു പാഥേയമായി അവശേഷിക്കണം. പിറകില്‍ വരുന്ന വഴിയാത്രക്കാര്‍ക്കായി നാം ഈ മഹാ പ്രസ്ഥാനത്തെ കാത്തുവെക്കുക, പ്രാര്‍ത്ഥനകളോടെ.

Wednesday, 19 April 2017
സമസ്ത മുശാവറ അംഗങ്ങൾ
കേരള ജംഇയ്യത്തുല് ഉലമ മുശാവറ അംഗങ്ങൾ.
1 - സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ (പ്രസിഡണ്ട്)
2 - കെ. ആലിക്കുട്ടി മുസ്ലിയാർ (ജ.സിക്രടറി)
3 -സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പാണക്കാട് (വൈ .പ്രസിഡണ്ട്)
4- മിത്തുബയൽ അബ്ദുൽ ജബ്ബാർ മുസ്ലിയാർ(വൈ .പ്രസിഡണ്ട്)
5- പി. കെ. പി. അബ്ദുസ്സലാം മുസ്ലിയാർ (വൈ .പ്രസിഡണ്ട്)
6- സി. കെ. എം. സ്വാദിഖ് മുസ്ലിയാർ(ട്രഷറർ)
7. എം. ടി. അബ്ദുല്ല മുസ്ലിയാർ (സിക്രടറി)
8 - കൊയ്യോട് ഉമർ മുസ്ലിയാർ (സിക്രടറി)
9 - കാപ്പിൽ ഉമർ മുസ്ലിയാർ
10 - ചേലക്കാട് മുഹമ്മദ് മുസ്ലിയാർ
11 - മൂസക്കുട്ടി ഹസ്രത്ത് നന്തി
12 -വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ
13 - ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി കൂരിയാട്
14 - എ. മരക്കാർ മുസ്ലിയാർ
15 -- വി. മൂസക്കോയ മുസ്ലിയാർ
16 -കെ. ടി. ഹംസ മുസ്ലിയാർ
17 - പി കുഞ്ഞാണി മുസ്ലിയാർ
18 - കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ
19 - ഓ. കുട്ടി മുസ്ലിയാർ.
20 - ഹൈദര്‍ ഫൈസി പനങ്ങാങ്ങര
21 - ഹൈദറോസ് മുസ്ലിയാർ. ചെറുവാളൂർ.
22 - വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ
23 - നെല്ലായ മുഹമ്മദ് മുസ്ലിയാർ
24 - മംഗലാപുരം ത്വാഖ അഹമ്മദ് മുസ്ലിയാർ
25 - ടി. പി. മുഹമ്മദ് എന്ന ഇപ്പ മുസ്ലിയാർ
26 - മാണിയൂർ അഹമ്മദ് മുസ്ലിയാർ
27 - എം. എം. മുഹ്യുദ്ദീൻ മുസ്ലിയാർ ആലുവ
28 - ടി. സി. ഇബ്രാഹീം മുസ്ലിയാർ
29 - യു. എം. അബ്ദുൽറഹ്മാൻ മുസ്ലിയാർ
30 - എം. എ. ഖാസിം മുസ്ലിയാർ
31 - സയ്യിദ് കെ. പി. സി. തങ്ങൾ വല്ലപ്പുഴ
32 - സയ്യിദ്എസ്. എം. കെ തങ്ങൾ അൽ ഖാസിമി.
33 - കെ. കെ. പി അബ്ദുല്ല മുസ്ലിയാർ.
34 കെ. ഉമർ ഫൈസി മുക്കം.
35. മൊയ്തീൻ കുട്ടി ഫൈസി വാക്കോട്.
36. എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ.
37. ഇ. എസ്. ഹസൻ ഫൈസി
Saturday, 25 February 2017
സമസ്ത സാരഥികൾ
സമസ്ത: മുല്ലക്കോയ തങ്ങൾ മുതൽ മുത്തുക്കോയ തങ്ങൾ വരെ
.......................................................
പ്രസിഡന്റുമാർ:
1. സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങൾ (1926-1933)
2. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ (1933-1945)
3. വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ (1945-1965)
4. കെ.കെ സ്വദഖത്തുല്ല മുസ്ലിയാർ (1965-1967)
5. കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ (1967-1993)
6. കെ.കെ അബൂബക്കർ ഹസ്രത്ത് (1993-1995)
7. സയ്യിദ് അസ്ഹരി തങ്ങൾ (1995-2004)
8. കാളമ്പാടി മുഹമ്മദ് മുസ്ലിയാർ (2004-2012)
9. ആനക്കര സി.കോയക്കുട്ടി മുസ്ലിയാർ (2012-2016)
10. കുമരംപുത്തൂർ എ.പി മുഹമ്മദ് മുസ്ലിയാർ (2016-2017)
11. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ (2017-
സെക്രട്ടറിമാർ:
1. പി.വി മുഹമ്മദ് മുസ്ലിയാർ (1926-1951)
2. പറവണ്ണ മുഹ് യിദ്ദീൻകുട്ടി മുസ്ലിയാർ (1951-1957)
3. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ (1957-1996)
4. ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ (1996-2016)
5. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ (2016-
...................................................
സത്യം മനസ്സിലാക്കുക...
സത്യ പ്രസ്ഥാനത്തിൽ അണിചേരുക...

Saturday, 28 January 2017
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സമസ്തയുടെ പ്രഥമ പോഷക ഘടകമാണ്. കേരളത്തിലെ മദ്‌റസകളില്‍ ഒരു ഏകീകൃത സിലബസ് വേണമെന്ന് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (ന:മ:) 1926-27കളില്‍ നിര്‍ദ്ദേശം വെച്ചിരുന്നു. 1945-ല്‍ കാര്യവട്ടത്തുനടന്ന സമസ്തയുടെ 16-ാമത് സമ്മേളനത്തില്‍ മര്‍ഹൂം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, മതവിദ്യാഭ്യാസത്തിനായി കേരളത്തിലുടനീളം മദ്‌റസകള്‍ സ്ഥാപിക്കാന്‍ സമസ്ത സജീവമായി പങ്കുവഹിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് പണ്ഡിതന്‍മാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പ്രസംഗിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം മദ്‌റസകളിലെ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു പാഠ്യപദ്ധതി തയ്യാറാക്കാന്‍ ബാഫഖി തങ്ങള്‍ സമസ്ത നേതാക്കളോട് ആഗ്രഹം പ്രകടിപ്പിച്ചു. പിന്നീടുള്ള മുശാവറ യോഗങ്ങളും പണ്ഡിതസംഗമങ്ങളുമെല്ലാം തന്നെ ബാഫഖിതങ്ങളുടെ ആഗ്രഹം ഗൗരവമായി ചര്‍ച്ച ചെയ്യുകയുണ്ടായി. 1951 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ വടകരവെച്ച് നടന്ന 19-ാം `സമസ്ത' സമ്മേളനം കേന്ദീകൃത മദ്‌റസ സമ്പ്രദായം എന്ന കാലഘട്ടത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന്നായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡിനു രൂപം നല്‍കിക്കൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രമേയം പാസ്സാക്കി. പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ആയിരുന്നു ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാന്‍. 6 മാസങ്ങള്‍ക്ക് ശേഷം1951-ല്‍ സെപ്തംബര്‍ 17-ന് മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ (ന:മ) കാര്‍മികത്വത്തില്‍ ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന സുപ്രധാന യോഗത്തില്‍ 33 അംഗ പ്രഥമ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി രൂപീകൃതമായി. സ്വുബ്ഹിക്ക് ശേഷം തുടങ്ങിയ യോഗം ളുഹ്‌റോടെയാണ് അവസാനിച്ചത്. സുപ്രധാനമായ തീരുമാനങ്ങള്‍ക്കൊപ്പം ഒരു ഫണ്ടും സ്വരൂപിച്ചു. മഹാന്മാരായ ഉലമാക്കള്‍ സ്വന്തം വകയായി സംഭാവന നല്‍കി സ്വരൂപിച്ചതാണ് പ്രഥമപ്രവര്‍ത്തന ഫണ്ട്. 1952 ആഗസ്ത് 26-ന് നടന്ന ബോര്‍ഡ് യോഗം ഇദംപ്രഥമമായി 10 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി. വിദ്യാഭ്യാസബോര്‍ഡിന്റെ പ്രഥമ സമ്മേളനം 1951 ജനുവരി 29-30 തിയ്യതികളില്‍ വടകരയില്‍ തന്നെ നടത്തപ്പെട്ടു. അനന്തരം, കക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നടത്തപ്പെട്ട സമസ്തയുടെയും ബോര്‍ഡിന്റെയും സംയുക്തസമ്മേളനങ്ങള്‍ സുപ്രസിദ്ധങ്ങളും, സുപ്രധാനങ്ങളുമായിരുന്നു. പിന്നീടിതുവരെ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച മദ്‌റസകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തക സമിതി എല്ലാ രണ്ടാം ശനിയാഴ്ചയും (റമളാന്‍ ഒഴികെ) കാലത്ത് 11 മണിക്ക് യോഗം ചേരുകയും മറ്റുകാര്യങ്ങളോടൊപ്പം അംഗീകാരത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും ചെയ്യുന്നു.പ്രാഥമിക മത വിദ്യാഭ്യാസത്തിനായി സമസ്ത സ്ഥാപിച്ച അതുല്യമായ മദ്‌റസാ സംവിധാനത്തിന്റെ വളര്‍ച്ചയും പുരോഗതിയും മനസ്സിലാക്കാന്‍ വളര്‍ച്ചാനിരക്ക് പരിശോധിക്കുക. 1956ല്‍ മദ്‌റസകളുടെ എണ്ണം: 149, 1961-ല്‍ 746, 1966-ല്‍ 1838, 1967-ല്‍ 2696, 1976-ല്‍ 3586, 1986-ല്‍ 5648, 1996-ല്‍ 6440, 1997-ല്‍ 7003, 2001-ല്‍ 7865, 2007-ല്‍ 8573, 2008-ല്‍ 8713, 2009 ഓഗസ്റ്റ് 8836. 6880 മദ്‌റസകളില്‍ 5-ാം ക്ലാസ് വരെയും 5682 മദ്‌റസകളില്‍ 7-ാം ക്ലാസ് വരെയും 2110 മദ്‌റസകളില്‍ 10-ാം ക്ലാസ് വരെയും 171 മദ്‌റസകളില്‍ +2 വരെയും ക്ലാസുകള്‍ നടന്നുവരുന്നു. കേരളത്തിനു പുറമെ ആന്തമാന്‍, ലക്ഷദ്വീപ് സമൂഹങ്ങള്‍, പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ മലേഷ്യ, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ വിദേശരാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ അനന്യമായ മദ്‌റസാ പ്രസ്ഥാനം. 2,23,24,169 കുട്ടികള്‍ക്ക് അഞ്ചാംതരം സര്‍ട്ടിഫിക്കറ്റുകളും 7,81,127പേര്‍ക്ക് ഏഴാംതരം സര്‍ട്ടിഫിക്കറ്റുകളും 82,347 വിദ്യാര്‍ത്ഥികള്‍ക്ക് പത്താംതരം സര്‍ട്ടിഫിക്കറ്റുകളും 479 പേര്‍ക്ക് +2 സര്‍ട്ടിഫിക്കറ്റുകളും 2008 വരെ വിദ്യാഭ്യാസ ബോര്‍ഡ് വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. മദ്‌റസാ അധ്യാപകരെ കൂടുതല്‍ യോഗ്യരും കഴിവുറ്റവരുമാക്കാനായി ട്രെയ്‌നിങ് കോഴ്‌സും ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകളും (ഹിസ്ബ്) അടിസ്ഥാനയോഗ്യതക്കായി ലോവര്‍, ഹയര്‍, സെക്കന്ററി പരീക്ഷകളും ബോര്‍ഡിന്റെ കീഴില്‍ നടത്തുന്നുണ്ട്്. 2009 ജൂലൈ മാസത്തെ കണക്കുപ്രകാരം 11,10,806 വിദ്യാര്‍ഥികള്‍ സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ പഠനം നടത്തുന്നുണ്ട്. മുഅല്ലിം സര്‍വീസ് രജിസ്റ്റര്‍ എടുത്ത 81,499(2009) അദ്ധ്യാപകരും ഈ മദ്‌റസകളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. അംഗീകൃത മദ്‌റസകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി മദ്‌റസകളിലെ പ്രവര്‍ത്തനത്തെ കുറിച്ചും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ കുറിച്ചും കമ്മിറ്റികള്‍ക്കും ബോര്‍ഡിനും റിപ്പോര്‍ട്ട് നല്‍കുവാന്‍ പരിശോധകര്‍ (മുഫത്തിശ്) പ്രവര്‍ത്തിക്കുന്നു.
SKSSF
കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല് ഉലമ. മുസ്ലിം കേരളം നേരിട്ട മതപരമായ പ്രതിസന്ധിയുടെ പരിഹാര മായാണ് സമസ്തയുടെ രൂപീകരണം ഉണ്ടായത്. മുസ്ലിം ലോകത്ത് പോലും എവിടെയും കാണാത്ത മതവിദ്യാഭ്യാസ ത്തിന്റെ പ്രകാശം കേരളത്തില് പ്രകടമാകുന്നതിന്റെ ചാലക ശക്തിയും സമസ്തയുടെ സജീവ സാന്നിധ്യം തന്നെ - തീര്ച്ച.
ഗവണ്മെന്റ് സംവിധാനത്തേക്കാള് ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8919 ല് പരം മത കലാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത സമസ്തയുടെ പിന്നില് തന്നെയാണ് കേരളീയ മുസ്ലിം സമൂഹം എന്നത് കാലം സാക്ഷിയാണ്. സാത്വികരും പാണ്ഡിത്യത്തിന്റെ നിറകുടങ്ങളുമായ 40 പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് മുസ്ലിം കൈരളിയുടെ സൗഭാഗ്യമാണ്.
സമസ്തയുടെ സന്ദേശം സമൂഹത്തിന്റെ വിവിധ ഘടകങ്ങളില് എത്തിക്കുന്നതിന് കീഴ്ഘടകങ്ങള് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഇതില് ഏറ്റവും പ്രവര്ത്തനനിരതവും സമസ്തയുടെ ഊന്ന്വടിയുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്.
മതകലാലയങ്ങളിലെ വിദ്യാര്ത്ഥികളും ഭൗതിക കലാലയ ങ്ങളിലെ വിദ്യാര്ത്ഥികളും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് റെയില് പാളങ്ങളെ പോലെ മുന്നോട്ടുപോകുന്ന ദുഃഖകരമായ അവസ്ഥയുടെ മോചനത്തിനാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകൃതമായത്. മത ഭൗതിക വിദ്യാര്ത്ഥികള് സംഘടിച്ച് ധാര്മ്മിക സനാതന മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ച് ഒരു പുതിയ വിദ്യാര്ത്ഥി സമൂഹത്തിന്റെ പുനഃസൃഷ്ടിയാണ് എസ്.കെ. എസ്.എസ്.എഫ് വഴി നടന്നു വരുന്നത്. മറ്റു വിദ്യാര്ത്ഥി പ്രസ്ഥാനങ്ങളില് നിന്ന് വിഭിന്നമായി വിജ്ഞാനം, വിനയം, സേവനം എന്ന സമൂഹം ഇന്ന് ഏറെ കൊതിക്കുന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര
വിദ്യാര്ഥികള് സമൂഹത്തിന്റെ മര്മ്മമാണ്. അവരാണ് സമൂഹത്തിന്റെ നാളേകളെ നിശ്ചയിക്കുന്നത്. അവര് നീങ്ങുന്ന ദിശയനുസരിച്ചായിരിക്കും സമൂഹത്തിന്റെ ഭാവി തന്നെ തീരുമാനിക്കെപ്പടുന്നത്. ലോക ചരിത്രത്തില് വിദ്യാര്ഥി സംഘ ശക്തിക്ക് ചെറുതല്ലാത്ത സ്വാധീനം തന്നെ നടത്താനായിട്ടുണ്ട്. അതു കൊണ്ട് തന്നെ ലോകത്തെ ഏത് സംഘടിത പ്രസ്ഥാനവും വിദ്യാര്ഥികളെ തങ്ങളുടെ കൊടി ക്കീഴില് അണി നിരത്താ നുള്ള ശ്രമങ്ങള് നടത്തിയതായി കാണാം. കേരളത്തിലെ അന്തരീക്ഷവും മേല്പറഞ്ഞതില് നിന്ന് വ്യത്യസ്തമായിരു ന്നില്ല. നിരവധി പ്രവര്ത്തന ങ്ങളുമായി ഒട്ടേറെ മതകീയവും രാഷ്ട്രീയവുമായ സംഘടന കള്. പക്ഷേ സുന്നീധാരയെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്ഥി പ്രസ്ഥാനം അന്നും വിദൂര സ്വപ്നമായി തുടര്ന്നു. അഹ്ലുസ്സുന്നത്തിന്റെ നേതാക്കള് അതെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് പറയുന്നതാവും ശരി.
സുന്നി യുവജന സംഘം
കേരള മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമ്‌സത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ശക്തി പകരുന്നതിന്നും അതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്നും വേണ്ടി രൂപീകരിക്കപ്പെട്ട കീഴ്ഘടകമാണ് സുന്നി യുവജന സംഘം.1954 ഏപ്രില്‍ 25 ന് മര്‍ഹും ശൈഖ് ആദം ഹസ്‌റത്തിന്റെ അദ്ധ്യക്ഷതയില്‍ താനൂരില്‍ ചേര്‍ന്ന സമ്‌സ്തയുടെ 20 ാം വാര്‍ഷിക സമ്മേളനത്തില്‍ സമ്‌സതയുടെ സെക്രട്ടറിയായിരുന്ന മര്‍ഹും പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും പതിഅബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും സംഘടനയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇതിനെത്തുടര്‍ന്ന് അടുത്ത ദിവസം കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനക്ക് രൂപം നല്‍കി. മണ്‍ മറഞ്ഞ നേതാക്കളുടെ അക്ഷീണ യത്‌നത്തിന്റെ ഫലമായി സുന്നത്ത് ജമാഅത്തിന്റെ വീഥിയില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ട് സുന്നിയുവജന സംഘം അഞ്ചരപ്പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
1954 മുതല്‍ 1959 വരെ ബി.കുട്ടി ഹസന്‍ ഹാജി പ്രസിഡണ്ടും കെ.എം മുഹമ്മദ് കോയ സെക്രട്ടറിയുമായിരുന്നു. 1959 ല്‍ പ്രസിദ്ധ വാഗ്മിയും പണ്ഡിതനുമായിരുന്ന മര്‍ഹും എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡണ്ടും ബി.കുട്ടി ഹസന്‍ ഹാജി സെക്രട്ടറിയുമായി സംഘടന പുനഃസംഘടിപ്പിച്ചു. ഈ കാലത്ത് 1961 ല്‍ കാക്കാട് ചേര്‍ന്ന സമ്‌സതയുടെ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായി അംഗീകാരം ലഭിച്ചു. സംഘടനയുടെ ജില്ല, താലൂക്ക്, പഞ്ചായത്ത്, മഹല്ല് തല കമ്മിറ്റികള്‍ നിലവില്‍ വന്നതും ഈ അവസരത്തിലായിരുന്നു. ഒന്നാമത്തെ ശാഖ തിരൂര്‍ താലൂക്കിലെ പുതുപറമ്പ് മദ്രസ്സയില്‍ ബഹു. മര്‍ഹും മൗലാന അബദുല്‍ ബാരി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ചതാണ്. എല്‍. അബ്ദുല്ല മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കുട്ടി ഹസന്‍ ഹാജി, വാണിയമ്പലം, അബാദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ , സി. എച്ച്. ഹൈദ്രൂസ് മൂസ്‌ല്യാര്‍ , കെ.പി ഉസ്മാന്‍ സാഹിബ് എന്നിവര്‍ തിരൂര്‍, വയനാട് മേഖലകളില്‍ പര്യടനം നടത്തുകയും പുതിയ ശാഖകള്‍ രൂപീകരിക്കുകയും ചെയ്തു.
1962 മുതല്‍ 65 വരെ കെ.വി മുഹമ്മദ് മുസ്‌ലിയാര്‍(കൂറ്റനാട്) പ്രസ്ഡണ്ടും കുട്ടിഹസന്‍ ഹാജി സെക്രട്ടറിയുമായ കമ്മറ്റിയാണ് സംഘടനയെ നയിച്ചത്. ഈ കമ്മറ്റിയാണ് സംഘടനയ്ക്ക് മുഖ പത്രം വേണമെന്ന് തീരുമാനിച്ചതും 1964 ല്‍ ‘സുന്നി ടൈംസ്’ പ്രസിദ്ധീകരിച്ചതും സംഘടനയുടെ പ്രസിഡണ്ടായിരുന്ന കെ.വി തന്നെയായിരുന്നു പത്രത്തിന്റെ പ്രാരംഭകാല ചീഫ് എഡിറ്റര്‍.പിന്നീട് അമാനത്ത് കോയണ്ണി മുസ്‌ലിയാരും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ടൈംസിന്റെ മുഖ്യ പത്രാധിപരായിട്ടുണ്ട് . 13 വര്‍ഷത്തിന്നു ശേഷം 1977 ല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ടൈംസ് നിലച്ചു. പിന്നീട് ‘സുന്നി വോയ്‌സ്’ എന്ന പേരില്‍ പത്രം പുനഃപ്രസിദ്ധീകരിച്ചു.
1965 ല്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സലില്‍ എം.എം ബഷീര്‍ മുസ്‌ലിയാരെ പ്രസിഡണ്ടായും വി. മോയിമോന്‍ ഹാജി (മുക്കം)യെ സെക്രട്ടറിയായും തിരഞ്ഞടുത്തു. ബഷീര്‍ മുസ്‌ല്യാരുടെ കര്‍മ്മ കുശലതയും സംഘടനാ പാടവവും പ്രസ്ഥാനത്തെ കൂടൂതല്‍ ശക്തിപ്പെടുത്തി.ക്യാമ്പുകളും പുതിയ പ്രൊജക്റ്റുകളും നല്ല പ്രവര്‍ത്തന ചിട്ടയും സംഘടന കാഴ്ച വച്ചു. ഒരു നവോന്മേഷം കൈവന്നപോലെ സുന്നി കേരളം സജീവമായി.
വന്ദ്യരായ കോട്ടുമല ഉസ്താദിനെ പോലുളളവര്‍, പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി പകരുന്നതിനായി “മുബാറകായ” ആളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 25/08/1968 നു ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വച്ച് കേരള മുസ്‌ലിംകളുടെ കിരീടം വെക്കാത്ത രാജാവായിരുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ എസ്.വൈ. എസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി .ഉസ്മാന്‍ സാഹിബ് മുഖ്യകാര്യദര്‍ശിയുമായി. സംഘടനയുടെ സുവര്‍ണ്ണ അദ്ധ്യായമായിരുന്നു ഈ കാലഘട്ടം. ഈ കാലത്താണ് സുന്നത്ത് ജമാഅത്തിന്റെ മികച്ച സംഘടനകരിലൊരാളായ സി. എച്ച്. ഹൈദ്രാസ് മുസ്‌ലിയാര്‍ പാലക്കാട് , തൃശൂര്‍ ജില്ലകളിലും ശാഖകളില്ലാത്ത മറ്റു സ്ഥലങ്ങളിലും കമ്മറ്റികള്‍ ഉണ്ടാക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും ചീഫ് ഓര്‍ഗനൈസറായി നിയമിക്കപ്പെട്ടത്. ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ദര്‍സ് പോലും ഒഴിവാക്കികൊണ്ടാണ് ഹൈദ്രോസ് മുസ്‌ലിയാര്‍ മുഴുസമയ സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. പൂക്കോയ തങ്ങളുടെ ജനസമ്മതിയും ഹൈദ്രോസ് മുസ്‌ലിയാരുടെയും ഉസ്മാന്‍ സാഹിബിന്റെയും സംഘടനാ പാടവവും എസ്. വൈ. എസ്സിനെ ബഹുജന പ്രസ്ഥാനമാക്കി. സംഘടനയുടെ സന്ദേശം എല്ലായിടത്തും എത്തി. പ്രസ്ഥാനവുമായി അകന്നു നിന്നിരുന്ന പണ്ഡിതരും ഉമറാക്കളും സംഘടനയുടെ വക്താക്കളായി മാറി. തിരൂര്‍ , ഏറനാട് താലൂക്കൂകളില്‍ മാത്രം ഈ കാലത്ത് 300-ല്‍ പരം പുതിയ ശാഖകള്‍ രൂപീകരിക്കുകണ്ടായി . കേരളമൊട്ടുക്കും സംഘടന പടര്‍ന്നു പന്തലിച്ചു.
1975 ല്‍ പൂക്കോയതങ്ങള്‍ വഫാത്തായതോടെ സംഘടനയുടെ സാരഥ്യം ഏറ്റടുത്തത് സൂഫിവര്യനും പണ്ഡിതനുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരായിരുന്നു. ബാപ്പു മുസ് ലിയാരുടെ ജനസ്വാധീനവും സംഘടനക്ക് ഏറെ ഉപകാരപ്പെട്ടു. ബാപ്പു മുസ്‌ലിയാര്‍ പ്രസിഡണ്ടായി ഒരു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞപ്പോള്‍ അദ്ദേഹത്തേയും സെക്രട്ടറിയായിരുന്ന ഉസ്മാന്‍ സാഹിബിനേയും അഖിലേന്ത്യ നേതൃത്വത്തിലേക്ക് ഉയര്‍ത്തി. തുടര്‍ന്ന് സംഘടനയെ സയിച്ചത് സുന്നി കേരളത്തിന്റെ ആവേശമായിരുന്ന ഇ.കെ ഹസന്‍ മുസ്‌ലിയാരായിരുന്നു. എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആക്ടിംഗ് സെക്രട്ടറിയായി. പിന്നീട് ജനറല്‍ സെക്രട്ടറിയുമായി. ഹസന്‍ മുസ് ലിയാരുടെ മരണ(14-08-82)ത്തിനു ശേഷം 28-08-82 നു ചേര്‍ന്ന സംഘടനയുടെ യോഗത്തില്‍ വച്ച് എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
സുന്നി മഹല്ല് ഫെഡറേഷൻ
തിരൂര്‍ മേഖലാ ജംഇയ്യത്തില്‍ ഉലമായുടെ സമ്മേളനം 1976 ഏപ്രില്‍ മാസം നടത്താന്‍ നിശ്ചയിച്ച സമയം. രണ്ടു മേഖലകളിലായിട്ടായിരുന്നു സമ്മേളനം. എടക്കുളത്തും ചെമ്മാടും, ചെമ്മാട് യോഗത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടു ബഹു. എം.എം. ബഷീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഐദ്രൂസ് മുസ്‌ലിയാര്‍, ഡോ. യു ബാപ്പുട്ടി ഹാജി എന്നിവര്‍ ഒന്നിച്ചിരുന്നു ആലോചിച്ചതില്‍ നിന്നാണ് സുന്നീ മഹല്ലു ഫെഡറേഷന്‍ എന്ന പേരില്‍ മുസ്‌ലിം മഹല്ലുകളില്‍ നവോത്ഥാനത്തിന്റെ വേരു പാകിയ മഹത്തായ പ്രസ്ഥാനം രൂപമെടുത്തത്.
മഹല്ലു ഭാരവാഹികള്‍ക്ക് ഒരു വേദി വേണം. മഹല്ലു മദ്‌റസ പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ടു പോവണം. ദര്‍സു വിദ്യാഭ്യാസം കാര്യക്ഷമമാക്കണം. മഹല്ലുകളിലെ ജീര്‍ണതകള്‍ക്കും അധാര്‍മികതകള്‍ക്കും ശാശ്വത പരിഹാരം വേണം. ഇതെല്ലാമായിരുന്നു ലക്ഷ്യം. ബഹുമാന്യമായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരുടെ ആശീര്‍വാദങ്ങളാണ് സംഘടനക്കു രൂപം നല്‍കാന്‍ നേതാക്കള്‍ക്ക് പ്രചോദനമായത്. ടി.കെ. എം. ബാവ മുസ്‌ലിയാര്‍ പ്രസിഡന്റും, സി.എച്ച്. ഐദ്രോസ് മുസ്‌ലിയാര്‍ സെക്രട്ടറിയും പി.കെ. അബ്ദു മുസ്‌ലിയാര്‍ ഓര്‍ഗനൈസറുമായി സംഘടനക്കു രൂപം നല്‍കി. ഉലമാ ഉമറാ കൂട്ടായ്മയുടെ ആവശ്യകത എല്ലാവരും അംഗീകരിച്ചു. തിരൂര്‍ താലൂക്കില്‍ നിന്നും തൊട്ടടുത്ത വര്‍ഷം മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്കു സംഘടന വ്യാപിച്ചു. സമസ്ത ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത ഉലമാ ഉമറാ കണ്‍വെന്‍ഷനില്‍ കോട്ടുമല ഉസ്താദ് പ്രസിഡന്റും ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി സെക്രട്ടറിയും ബാപ്പുട്ടി ഹാജി ട്രഷററുമായി ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ജില്ലയെ വിവിധ മേഖലകളിലായി വിഭജിച്ച് പ്രവര്‍ത്തനം ശാസ്ത്രീയമായി വികേന്ദ്രീകരിച്ചും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളെയും പ്രവര്‍ത്തകരെയും അണിനിരത്തിയുമുള്ള പ്രവര്‍ത്തനം ജില്ലയുടെ സാസ്‌കാരിക മുഖച്ഛായ തന്നെ മാറ്റി. തുടര്‍ന്ന് എട്ടുവര്‍ഷത്തോളം ജില്ലയില്‍ സജീവമായി സംഘടന പ്രവര്‍ത്തിച്ചു. മാതൃകാ ദര്‍സുകള്‍ സ്ഥാപിക്കുകയും മഹല്ലു ഭരണം കാര്യക്ഷമമാകുകയും ചെയ്തത് ഇക്കാലത്താണ്. 1987ല്‍ കുറ്റിപ്പുറം സമ്മേളനത്തോടനുബന്ധിച്ച് ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍ പ്രസിഡന്റുംസയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയും ബാപ്പുട്ടി ഹാജി ട്രഷററുമായി പ്രഥമ സംസ്ഥാന കമ്മിറ്റി രൂപീകൃതമായി. തുടര്‍ന്ന് സമസ്തയുടെ അംഗീകൃത കീഴ് ഘടകമായി സംഘടന മാറി. മുസ്‌ലിം സമൂഹത്തില്‍ വ്യാപകമായ അനിസ്ലാമിക പ്രവണതകള്‍ ഇല്ലായ്മ ചെയ്യാനും ഭാരവാഹികളുടെ അശ്രദ്ധയും അനാസ്ഥയും കാരണം അനാഥമായിത്തീര്‍ന്ന മതസ്ഥാപനങ്ങളുടെ ലക്ഷ്യവും പ്രവര്‍ത്തനവും സംശുദ്ധമാക്കാനും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ, സമുദായംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഛിദ്രയും അനൈക്യവും ഒരു പരിധി വരെ തീര്‍ക്കാനും സംഘടന വലിയ പങ്കു വഹിച്ചു. സുന്നത്ത് ജമാഅത്തില്‍ നിന്ന് അകന്ന് നിന്നവരെ സംഘടനയിലേക്ക് അടുപ്പിക്കാന്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി. കൂടുതല്‍ ശാസ്ത്രീയതയോടെ പ്രവര്‍ത്തിച്ചപ്പോള്‍ ഉല്‍പതിഷ്ണു ആശയത്തിലേക്ക് ചാഞ്ഞവരെപ്പോലും സമസ്തയുടെ ആദര്‍ശത്തിലേക്കെത്തിക്കാന്‍ സുന്നി മഹല്ല് ഫെഡറേഷനു സാധിച്ചു. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഫെഡറേഷന്‍ നടത്തിയ കര്‍മപദ്ധതികളുടെ കര്‍മ്മരേഖ പുതിയ തലമുറക്ക് ഏറേ ചിന്തക്കു വക നല്‍കും.
1. പള്ളികളില്‍ നിയമാനുസൃതമായ ബാങ്ക്, അര്‍ഹരായ എല്ലാ ആളുകളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ജുമുഅ ജമാഅത്ത്, സ്വദേശി വിദേശി വിദ്യാര്‍ത്ഥികളെ കൊണ്ടുള്ള ദര്‍സ്, ഹദ്ദാദ്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, ഇഅ്തികാഫ്, നിസ്‌കാര ശേഷമുള്ള ചെറു ഉപദേശങ്ങള്‍, പള്ളിയുടെ ഹുര്‍മത്ത് പാലിക്കല്‍ എന്നിവയുണ്ടായിരിക്കുക.
2. ദര്‍സിന്റെ പുരോഗതിക്കുവേണ്ട സിലബസ്, ഹാജര്‍പട്ടിക, ഹിസ്ബ്, സൗകര്യമായ രൂപത്തില്‍ മറ്റ് ഭാഷാ പഠനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സിലബസ്, പരീക്ഷ, വിദ്യാര്‍ത്ഥി സമാജം, സ്‌കോളര്‍ഷിപ്പ്, വിദ്യാര്‍ത്ഥികളില്‍ ഇസ്‌ലാമിക സംസ്‌കാരം ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കും.
3. ഖബര്‍ സ്ഥാനിന്റെ പരിശുദ്ധി നിലനിര്‍ത്തി സിയാറത്തിന് സൗരകര്യമൊരുക്കുക.
4. മദ്‌റസകളുടെ പുരോഗതിക്ക് വേണ്ടി പ്രാപ്തരും മാതൃകായോഗ്യരുമായ ഉസ്താദുമാരെ നിയമിക്കുക. പത്താം തരം വരെ ക്ലാസ് ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളില്‍ പഠന കാര്യങ്ങള്‍ പരിശീലിപ്പിക്കുക. (ഇബാദത്ത് പരിശീലന സൗകര്യം, പെണ്‍കുട്ടികള്‍ക്ക് ജമാഅത്ത് പരിശീലനം, വസ്ത്രധാരണത്തിലെ ഇസ്‌ലാമിക രീതി) സ്റ്റാഫ് കൗണ്‍സില്‍, സാഹിത്യ സമാജം, ലൈബ്രറി, ദര്‍സുമായുള്ള ബന്ധം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, രക്ഷാ കര്‍തൃ സമിതി, മുഅല്ലിം മാനേജ്‌മെന്റ് യോഗങ്ങള്‍, സ്‌കോളര്‍ഷിപ്പ് എന്നിവ ഉണ്ടായിരിക്കുക.
5. വീടുകളില്‍ ദീനി ചിട്ട നിലനിര്‍ത്താന്‍ ജമാഅത്ത്, ഖുര്‍ആന്‍ പാരായണം, ഹദ്ദാദ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക. ടി.വി. വീഡിയോ എന്നിവയുടെ ദുരുപയോഗം, പൈങ്കിളി സാഹിത്യങ്ങള്‍ മുതലായ ദുഷ്പ്രവണതകള്‍ വീടുകളിലും ആഘോഷങ്ങളിലും ഇല്ലാതാക്കുവാന്‍ പരിശ്രമിക്കുകയും ദുര്‍വ്യയത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
വിഖായ
ഒരോരുത്തരും അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്ത് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിതരാവാന്‍ തയ്യാറായിരിക്കുകയാണ് ‘സമസ്ത’യുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗം വിഖായ വളണ്ടിയര്‍മാര്‍. മണ്ണിലും മനസ്സിലും കരുണ വറ്റിയ കാലത്ത് ആത്മ സമര്‍പ്പണത്തിന്റെ പുതുചരിത്രം രചിക്കുകയാണ് അവര്‍.
വിഖായ എന്നാല്‍ സുരക്ഷ
വിഖായ എന്നാല്‍ സുരക്ഷ എന്നാണര്‍ത്ഥം. നിരത്തിലും പൊതു ഇടങ്ങളിലും സ്വന്തം വീട്ടില്‍ പോലും ഒറ്റപ്പെടുന്ന സമൂഹത്തിന് സുരക്ഷ ഒരുക്കുകയാണ് വിഖായ വളണ്ടിയര്‍മാര്‍. എല്ലാരംഗവും കച്ചവട വല്‍ക്കരിച്ച പുതിയ കാലത്ത് സന്നദ്ധ സേവനവും ഇതില്‍ നിന്ന് വിഭിന്നമല്ല. സന്നദ്ധ സേവകരെ പടച്ചെടുക്കാന്‍ സര്‍വകലാശാലകളില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുമ്പോഴും ആത്മാര്‍ഥതയുള്ള സേവനം ലഭ്യമല്ലെന്നതാണ് സത്യം. സേവന പ്രവര്‍ത്തനങ്ങള്‍ കടലാസു നാണയത്തില്‍ മൂല്യം കണക്കാക്കി ഇവന്റ്മാനേജ്‌മെന്റുകള്‍ക്ക് ക്വൊട്ടേഷന്‍ നല്‍കുന്ന രീതിയാണിന്നുള്ളത്. അയല്‍പക്കക്കാരും കൂട്ടുകാരും സഹപ്രവര്‍ത്തകരും സ്വമേധയാ നിര്‍വഹിച്ചിരുന്ന സേവനങ്ങള്‍ ഇവന്റ് മാനേജ്‌മെന്റുകളിലേക്ക് മാറുന്നത് സാമൂഹ്യ ബന്ധങ്ങളിലെ ഭീതിതമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിന്റെ പൊതു നന്‍മയ്ക്ക് വിദ്യാര്‍ഥി സമൂഹത്തെ ക്രിയാത്മകമായി ഉപയോഗിച്ച് മാതൃകയായ എസ്.കെ.എസ്.എസ്.എഫിന്റെ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പഥത്തിലെ പ്രധാന ചുവടുവയ്പ്പാണ് വിഖായ പദ്ധതിയിലൂടെ നടത്തുന്നത്.
വിഖായയുടെ സേവനം
അഞ്ചു മേഖലകളെ സമന്വയിപ്പിച്ചാണ് വിഖായയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം
1)ആതുരാലയ സേവനം:
സാധാരണക്കാരുടെ ആശാ കേന്ദ്രമായ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളെ ഒ.പി കളിലും വാര്‍ഡുകളിലും കാഷ്വാലിറ്റികളിലും സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സേവന സമയം കൃത്യമായി നിര്‍ണയിച്ച് ആശുപത്രികളില്‍ മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുള്ള ഊ പ്രവര്‍ത്തനത്തിന് ആശുപത്രി അധികാരികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
അപകടങ്ങളും അത്യാഹിതങ്ങളും പതിവായ കാലത്ത് രോഗികള്‍ക്ക് കൃത്യസമയത്ത് രക്തം ലഭ്യമല്ലാതാവുന്ന സാഹചര്യം നിലവിലുണ്ട്. ഇതിനു പരിഹാരമായി രക്തം നല്‍കാന്‍ സജ്ജരായ കാല്‍ലക്ഷം അംഗങ്ങളുള്ള രക്തദാന നിരയേയാണ് വിഖായ സജ്ജമാക്കിയിരിക്കുന്നത്. ംംം.സെളൈ്ശൂമ്യമ.രീാ എന്ന വിലാസത്തില്‍ ആര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രക്തം ആവശ്യമുള്ള സ്ഥലത്തെ ദാതാക്കളെ രക്ത ഗ്രൂപ്പ് തിരിച്ച് കണ്ടെത്താനന്‍ സാധിക്കുമെന്നതാണ് വെബ് സൈറ്റിന്റെ പ്രത്യേകത.
2) അപകടസ്ഥലങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അലര്‍ട്ട്
റോഡപകടങ്ങള്‍ മുതല്‍ വന്‍ ദുരന്തങ്ങളില്‍ വരെ പ്രഥമ ശുശ്രൂഷ നിര്‍ണായകമാണ്. ഇത്തരം സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാന്‍ കൃത്യമായ പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തിയാണ് വിഖായയുടെ ആക്‌സിഡന്റ് കെയര്‍ വിംഗായ അലര്‍ട്ട്. അപകടത്തില്‍ പെട്ടവരെ കൃത്യമായി ആശുപത്രികളിലെത്തിക്കാന്‍ സംസ്ഥാനത്തെ ഒരോ ജില്ലകളിലേയും പ്രധാന അപകട മേഖലകളിലും ആംബുലന്‍സുകളിലും വളണ്ടിയര്‍മാരുടെ സേവനം ഉണ്ടാവും.
3) ലഹരി വിരുദ്ധ സാമൂഹ്യ ഇടപെടല്‍
ലഹരിക്കെതിരേയുള്ള സമരങ്ങളിലും ബോധവല്‍ക്കരണങ്ങളിലും പങ്കാളികളിയാവുക, ലഹരിക്ക് അടിമപ്പെട്ടവര്‍ക്കു ചികിത്സയും പുനരധിവാസവും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം. ഇതുകൂടാതെ തെറ്റായ ഭക്ഷണ ശീലം, പ്ലാസ്റ്റിക് ഉപഭോഗം, അസാന്‍മാര്‍ഗിക ലൈംഗിക ബന്ധങ്ങള്‍ എന്നിവക്കെതിരെയും സംഘം ബോധവല്‍ക്കരണം നടത്തും.
4) സര്‍ക്കാര്‍, സര്‍ക്കാതിര സേവനങ്ങള്‍ ലഭ്യമാക്കുക
അറിവില്ലായ്മമൂലം സാധാരണക്കാര്‍ക്കു നഷ്ടപ്പെടാവുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര ആനുകൂല്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് വിഖായയുടെ മറ്റൊരു പ്രവര്‍ത്തനം.
5) മഹല്ലു കേന്ദ്രങ്ങളിലെ ക്രിയാത്മക സേവനം
മഹല്ലുകള്‍ കേന്ദ്രീകരിച്ചു നടത്തേണ്ട പൊതു കാര്യങ്ങളില്‍ പുതിയ തലമുറക്ക് കൃത്യമായ പരിശീലനം നല്‍കുകയും ഇക്കാര്യത്തില്‍ അവരെ സജ്ജമാക്കുകയും ചെയ്യുകയാണിതിന്റെ ലക്ഷ്യം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 250 കേന്ദ്രങ്ങള്‍ വഴിയാണ് 25,000 സന്നദ്ധ സേവകരുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുക. ക്ലസ്റ്റര്‍ തലങ്ങളില്‍ ഇതിനോടകം ആരംഭിച്ച സഹചാരി റിലീഫ് സെന്ററുകള്‍ ഇതിന്റെ ചുക്കാന്‍ പിടിക്കും. സ്റ്റേറ്റ് വിഖായ ട്രെയ്‌നേഴ്‌സ് ഗ്രൂപ്പും(എസ്.ടി.വി) സംഘടനയുടെ മെഡിക്കല്‍ വിഭാഗമായ അലര്‍ട്ടും വിഖായയുടെ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിനു നേതൃത്വം നല്‍കുന്നുണ്ട്.
സമസ്ത; ചരിത്രം വർത്തമാനം
കേരളത്തിലെ മുസ്‌ലിം മഹഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല് ഉലമ. ബിദ്അത്തിന്റെ കരിനാഗങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിനു മേല്‍ പത്തി വിടര്‍ത്തി ആടിയ ഘട്ടങ്ങളിലെല്ലാം അതിനെ പ്രതിരോധിക്കാന്‍ മുഖ്യധാരാ മുസ്‌ലിംകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഉമ്മത്തിനെ മൊത്തത്തില്‍ വിവുങ്ങാന്‍ മുഅ്തസിലിയ്യത്ത് വാപിളര്‍ത്തി നില്‍ക്കുമ്പോഴാണല്ലോ അഹ്‌ലുസുന്നയുടെ തേരുതെളിയിച്ചുകൊണ്ട് ഇമാം അശ്അരി(റ) മുന്നോട്ടുവന്നത്. അഹ്‌ലേ ഹദീസും ദയൂബന്ദിയ്യത്തും ഉത്തരേന്ത്യയില്‍ കാലൂഷ്യം പരത്താല്‍ ഒരുമ്പെട്ടപ്പോഴാണ് അഅ്‌ലാ ഹസ്‌റത്ത് പൊതുസമൂഹത്തെ സംഘടിപ്പിച്ചു സുന്നീ സരണിയെ ശക്തിപ്പെടുത്തിയതും. ഇപ്രകാരം ഐക്യസംഘക്കാര്‍ ബിദ്അത്തിന്റെ വിഷബീജങ്ങള്‍ ജനമനസ്സുകളില്‍ കുത്തിവെക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവിടെയുള്ള പണ്ഡിതന്മാര്‍ സംഘടിക്കുന്നതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു രൂപം നല്‍കുന്നതും.
1925-ല്‍ ഐക്യ സംഘത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനം കോഴിക്കോട് ചേരുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ വെച്ച് സംഘടിത രൂപം പ്രാപിച്ച മതനവീകരണ ചിന്തകള്‍ മലബാറിലും വ്യാപിപ്പിക്കുകയായിരുന്നു പ്രസ്തുത സമ്മേളനത്തിന്റെ ലക്ഷ്യം ഇതു തിരിച്ചറിഞ്ഞ ഉലമാക്കള്‍ 1925-ല്‍ തന്നെ കോഴിക്കോട് ജുമുഅത്തു പള്ളിയില്‍ ഒരുമിച്ചുകൂടുകയും ഒരു താല്‍ക്കാലിക കമ്മിറ്റിക്കു രൂപം നല്‍കുകയും ചെയ്തു. സൂഫീവര്യനായിരുന്ന മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടും പാറോല്‍ ഹുസൈന്‍ സാഹിബ് സെക്രട്ടറിയുമായിരുന്നു. കേരളത്തിലെ ഉലമാക്കളില്‍ നല്ലൊരു വിഭാഗം ദര്‍സിലും ഇബാദത്തിലുമായി ഒതുങ്ങിക്കഴിയുന്നവരായിരുന്നു. വറഇന്റെയും ഇഖ്‌ലാസിന്റെയും പ്രതീകങ്ങളായ ആ പണ്ഡിതന്മാര്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അത്തരക്കാരെ ഒരു പണ്ഡിത സഭയുടെ പ്രസക്തിയെക്കുറിച്ചും ബിദ്അത്തിന്റെ കുതന്ത്രങ്ങളെ കുറിച്ചും ഉണര്‍ത്തി വിപുലമായ ഒരു പണ്ഡിത സംഗമം വിളിച്ചു ചേര്‍ക്കുകയായിരുന്നു താല്‍കാലിക കമ്മിറ്റിയുടെ ചുമതല. അതിനു വേണ്ടി പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പാനായിക്കുളം പുതിയാപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി തുടങ്ങിയവരും മുന്നിട്ടിറങ്ങി. ഉന്നത ദര്‍സുകള്‍ നടക്കുന്നയിടങ്ങളില്‍ ചെന്ന് ഉലമാക്കളെ നേരില്‍ കാണുകയും ക്ഷണിക്കുകയും ചെയ്തു. അങ്ങനെ 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ സംഗമിച്ചു.
സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, സര്‍വ്വാദരണീയനും ആത്മീയ നായകനുമായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സുദീര്‍ഘമായ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. ടൗണ്‍ഹാളില്‍ സംഗമിച്ച പണ്ഡിത സഹസ്രങ്ങളുടെ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷം സമസ്ത കേരള ജംഇയ്യത്തുല് ഉലമ രൂപംകൊണ്ടു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (1840-1932) പ്രസിഡണ്ടും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (ഹി. 1305-1365), വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ (1298-1385), പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (1313-1363), കെ.പി. മീറാന്‍ മുസ്‌ലിയാര്‍, എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു. പള്ളിവീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ (1881-1950) ജനറല്‍ സെക്രട്ടറിയും വലിയ കൂനേങ്ങല്‍ മുഹമ്മദ് മൗലവി സെക്രട്ടറിയുമായിരുന്നു. ഇവര്‍ ഉള്‍പ്പെടെ 40 മുശാവറ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.
സര്‍വ്വാദരണീയരായ പണ്ഡിത പ്രതിഭകള്‍ നേതൃത്വം നല്‍കിയതു കൊണ്ട് തന്നെ മുസ്‌ലിം കേരളം സമസ്തയെ നെഞ്ചേറ്റി. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ആമുഖങ്ങളില്ലാതെ മലയാളികള്‍ക്കെല്ലാം അറിയുന്ന മഹാപ്രസ്ഥാനമായി അതു മാറി. ആദ്യ കാലങ്ങളില്‍ സമ്മേളനങ്ങളിലൂടെയായിരുന്നു സമസ്തയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്.

- 1927 ഫെബ്രുവരി 27-ന് താനൂരില്‍ ഒന്നാം സമ്മേളനവും ഡിസംബര്‍ 31ന് മോളൂരില്‍ രണ്ടാം സമ്മേളനവും 1929 ജനുവരി 7ന് വല്ലപ്പുഴ ചെമ്മന്‍കുഴിയില്‍ മൂന്നാം സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തില്‍ വെച്ചാണ് സംഘടനക്ക് മുഖപത്രം തുടങ്ങാന്‍ തീരുമാനിച്ചത്. 1929 ഡിസംബര്‍ മാസത്തില്‍ അല്‍ ബയാന്‍ മാസികയുടെ പ്രഥമ ലക്കം പുറത്തിറങ്ങി. 1930 മാര്‍ച്ച് 17ന് മണ്ണാര്‍ക്കാട് നാലാം സമ്മേളനവും 1931 മാര്‍ച്ച് 11ന് വെളിയഞ്ചേരിയില്‍ അഞ്ചാം സമ്മേളനവും നടന്നു.സമസ്തയുടെ ചരിത്രത്തില്‍ പലതുകൊണ്ടും ശ്രദ്ധേയമായ സമ്മേളനമായിരുന്നു 1933 മാര്‍ച്ച് 5-നു ഫറോക്കില്‍ ചേര്‍ന്ന ആറാം വാര്‍ഷിക സമ്മേളനം. മൗലാനാ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയായിരുന്നു അധ്യക്ഷന്‍. പ്രസ്തുത സമ്മേളനം മുടക്കാന്‍ വഹാബികള്‍ സര്‍വ്വ തന്ത്രങ്ങളും ആവിഷ്‌കരിച്ചിരുന്നു. അവര്‍ 1933-ല്‍ രൂപീകരിച്ച കേരള ജംഇയ്യത്തുല് ഉലമ റജിസ്റ്റര്‍ ചെയ്തിരുന്നു. കേരള ജംഇയ്യത്തുല് ഉലമ അവര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ആ പേരില്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഫറോക്കില്‍ യോഗം ചേരുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് അവര്‍ ലോയര്‍ നോട്ടീസയച്ചു. തുടക്കത്തിലുണ്ടായിരുന്ന ‘സമസ്ത’ എന്ന പദം ഗൗനിക്കാതെയാണവര്‍ ലോയര്‍ നോട്ടീസയച്ചത്. അതുകൊണ്ടുതന്നെ ഫറോക്കിലെ സമ്മേളനം ‘സമസ്ത കേരള ജംഇയ്യത്തുല് ഉലമ’യുടെതാണെന്നും അതിനു ‘കേരള ജംഇയ്യത്തുല് ഉലമ’യുമായി യാതൊരു ബന്ധവുമില്ലെന്നും കാണിച്ചു സുന്നികള്‍ മറുപടി നല്‍കിയതോടെ വഹാബികള്‍ ഇളിഭ്യരായി. സമ്മേളനം തടസ്സപ്പെടുത്താനുള്ള വഹാബികളുടെ ശ്രമത്തെ അപലപിക്കുന്നതായിരുന്നു സമ്മേളനത്തിലെ ഒന്നാം പ്രമേയം. ‘ഹീലത്തു റിബാ’യിലൂടെ പരിശ ഹലാലാക്കാനുള്ള ഐക്യസംഘത്തിന്റെ കുതന്ത്രങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു മൂന്നാം പ്രമേയം.
- ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്നു വ്യക്തമാക്കുന്നതും അവര്‍ക്ക് പെണ്ണു കൊടുക്കാനോ മുസ്‌ലിംകളുടെ ശ്മശാനങ്ങളില്‍ മറവു ചെയ്യാനോ പാടില്ലെന്ന് അറിയിക്കുന്നതായിരുന്നു നാലാം പ്രമേയം. ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്ന് 1969-ലാണ് സഊദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗ് പ്രഖ്യാപിച്ചത്. അതേ വര്‍ഷം തന്നെയാണ് പാകിസ്ഥാനിലെ ജംഷാബാദ് ഫാമിലി സിവില്‍ കോടതി അവര്‍ മുസ്‌ലിംകളല്ലെന്നു വിധിച്ചതും. 1933-ല്‍ തന്നെ ഖാദിയാനിസം ഇസ്‌ലാമിനു പുറത്താണെന്നു പ്രഖ്യാപിച്ച ‘സമസ്ത’യുടെ നിലപാട്, മുസ്‌ലിം ലോകത്ത് മറ്റുള്ളവരേക്കാള്‍ മുന്നില്‍ നടന്ന പ്രസ്ഥാനമാണതെന്ന് വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുന്നു.
മദ്‌റസകളില്‍ പുത്തനാശയക്കാര്‍ കടന്നുകൂടുന്നതിനെതിരെ മദ്‌റസാ ഭാരവാഹികളെ ഉണര്‍ത്തുന്നതായിരുന്നു അഞ്ചാം പ്രമേയം. ഇബ്‌നു ഹസം, ഇബ്‌നു തീമിയ്യ, ഇബ്‌നു ഖയ്യിം, ഇബ്‌നു അബ്ദില്‍ വഹാബ്, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിള തുടങ്ങിയവരെ കുറിച്ചുള്ള പൂര്‍വ്വീക പണ്ഡിതന്മാരുടെ ഫത്‌വകളും തീരുമാനങ്ങളും വ്യക്തമാക്കുന്നതായിരുന്നു ആറാം പ്രമേയം.
സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന മണ്ണാര്‍ക്കാട് കല്ലടി മൊയ്തുട്ടി സാഹിബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതാണ് ഏഴാം പ്രമേയം. സമ്മേളനാധ്യക്ഷനായിരുന്ന ശാലിയാത്തി തന്നെ അവതരിപ്പിച്ച എട്ടാം പ്രമേയം സുന്നികളെയും അസുന്നികളെയും വേര്‍തിരിച്ചു കാണിക്കുന്നു. അതിങ്ങനെ വായിക്കാം:
”കേരളത്തിലെ മുസ്‌ലിംകളില്‍ അനേകം കൊല്ലമായിട്ട് നിരാക്ഷേപമായി നടന്നുവരുന്നതും ഇപ്പോഴും നടത്തുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ഉലമാക്കളാല്‍ മതാനുസരണങ്ങളാണെന്നു സ്ഥിരപ്പെട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖത്തീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.
സംഗതികള്‍ - 1. മരിച്ചുപോയ അമ്പിയാ, ഔലിയാ, സ്വാലിഹീന്‍ ഇവരുടെ ദാത്തുകൊണ്ടും ജാഹ്, ഹഖ്, ബറകത്ത് ഇത്യാദി കൊണ്ടും തവസ്സുല്‍ (ഇടതേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ച് സഹായത്തിനപേക്ഷിക്കലും അവരുടെ ആസാറുകളെ കൊണ്ട് ബറക്കത്ത് മതിക്കലും.
- 2. മരിച്ചുപോയ അമ്പിയാ, ഔലിയാ മുതലായവര്‍ക്കും മറ്റു മുസ്‌ലിംകള്‍ക്കും കൂലി കിട്ടുന്നതിനുവേണ്ടി ധര്‍മ്മം ചെയ്യലും കോഴി, ആട് മുതലായവ ധര്‍മ്മം ചെയ്യാന്‍ വേണ്ടി നേര്‍ച്ചയാക്കലും അവര്‍ക്കുവേണ്ടി ഖുര്‍ആന്‍ ഓതലും ഓതിക്കലും മുസ്‌ലിം മയ്യിത്തുകളെ മറവു ചെയ്തതിനു ശേഷം ഖബ്‌റിങ്കല്‍ വെച്ച് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കലും മറ്റു സ്ഥലങ്ങളില്‍ വെച്ചും ഖുര്‍ആന്‍ഓതലും ഓതിക്കലും.
- 3. ഖബ്ര്‍ സിയാറത്ത് ചെയ്യലും ഖബ്‌റാളികള്‍ക്ക് സലാം പറയലും അവര്‍ക്കു വേണ്ടി ദുആ ഇരക്കലും ഖബ്ര്‍ സിയാറത്തിനു യാത്ര ചെയ്യലും.
- 4. ആയത്ത്, ഹദീസ്, മറ്റു മുഅള്ളമായ അസ്മാഅ് ഇവകൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതി കെട്ടലും പിഞ്ഞാണം എഴുതി കൊടുക്കലും വെള്ളം, നൂല്‍ മുതലായവ മന്ത്രിച്ചു കൊടുക്കലും ബുര്‍ദ ഓതി മന്ത്രിക്കലും.
- 5. ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖുമാരുടെ കൈതുടര്‍ച്ചയും ഒറ്റക്കും യോഗം ചേര്‍ന്നും നടപ്പുള്ള റാത്തീബും ത്വരീഖത്തിലെ ദിക്‌റുകള്‍ ചൊല്ലലും ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബാവി, അസ്മാഉന്നബി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹ്ര്‍ മുതലായ വിര്‍ദുകളെ ചട്ടമാക്കലും ദിക്‌റുകള്‍ കണക്കാക്കാന്‍ തസ്ബീഹ് മാല ഉപയോഗിക്കലും.
- 6. മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രിയ്യത്തു ബൈത്ത്, ബദര്‍മാല, മുഹ്‌യദ്ദീന്‍ മാല, രിഫാഈ മാല മുതലായ നേര്‍ച്ചപ്പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക.
ഇതു കൂടാതെ മറ്റു പല പ്രമേയങ്ങള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു ഫറോക്ക് സമ്മേളനം.
കര്‍മ്മരേഖയും സംഘ ചലനങ്ങളും
അഹ്‌ലുസുന്നത്തി വല്‍ ജമാഅ എന്നറിയപ്പെടുന്ന ഇസ്‌ലാമിന്റെ മുഖ്യധാരയെയാണ് സമസ്ത പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ സച്ചരിതരായ പൂര്‍വീകരുടെ നിലപാടുകള്‍ക്കു വിരുദ്ധമായി പുതിയൊരു വീക്ഷണവും അത് രൂപപ്പെടുത്തിയിട്ടില്ല. - ഓരോ കാലത്തും പുതിയ വാദങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ദീനിന്റെ യഥാര്‍ത്ഥ വീക്ഷണം സമൂഹത്തിനു പറഞ്ഞുകൊടുക്കുന്നു എന്നു മാത്രം. 7-ാം സമ്മേളനത്തില്‍ ശാലിയാത്തി അവതരിപ്പിച്ച 8-ാം പ്രമേയത്തില്‍ അതാണ് പ്രതിഫലിക്കുന്നത്. ഇങ്ങനെ ഓരോ ഘട്ടത്തിലും പ്രമേയങ്ങളിലൂടെയും മറ്റും സമസ്ത അതിന്റെ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്.
1926-ല്‍ രൂപപ്പെടുത്തി 1934-ല്‍ രജിസ്റ്റര്‍ ചെയ്ത സമസ്തയുടെ ഭരണഘടന സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതിലെ പ്രധാന വകുപ്പുകള്‍ ശ്രദ്ധിക്കുക.
വകുപ്പ്: എ. പരിശുദ്ധ ഇസ്‌ലാംമതത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
വകുപ്പ്: ബി. അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചാരണങ്ങളെയും നിയമാനുസൃതം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് ബോധമുണ്ടാക്കുകയും ചെയ്യുക.
വകുപ്പ്: സി. മുസ്‌ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക.
വകുപ്പ് ഡി: മതവിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധം ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവര്‍ത്തിക്കുക.
സമസ്തക്കാര്‍ പിന്തിരിപ്പന്മാരും ഭൗതിക വിദ്യാഭ്യാസത്തിന് എതിരു നിന്നവരുമായിരുന്നു എന്ന് ഇപ്പോഴും പ്രചരിപ്പിക്കുന്നവരുണ്ട്. സമസ്തയെയും അതിന്റെ നേതാക്കളെയും മനസ്സിലാക്കാത്തവരാണ് അവരെന്ന് ഈ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തന്നെ വിളിച്ചുപറയുന്നു. വ്യവസ്ഥാപിതമായ ചുവടുവെപ്പിലൂടെ മുന്നോട്ടു നീങ്ങിയ കേരളത്തിലെ പ്രഥമ പണ്ഡിതസഭയമാണ് സമസ്ത. മതവിദ്യാഭ്യാസ രംഗത്ത് കാലികമായ മാറ്റങ്ങള്‍ വന്നപ്പോള്‍, അതിനോട് ഏറ്റവും ക്രിയാത്മകമായി പ്രതികരിച്ച ഏക പ്രസ്ഥാനവും അതുതന്നെ. 1951 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ 19-ാം സമ്മേളനത്തോടെ ആരംഭിച്ച ‘സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്’ ലോകത്ത് തുല്യതയില്ലാത്ത മതവിദ്യാഭ്യാസ വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. ഇന്ന് പതിനായിരത്തോളം മദ്‌റസകളും പത്തു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുമായി, ചേളാരിയിലെ റിമോര്‍ട്ട് കണ്‍ട്രോളിനനുസരിച്ച് ചലിക്കുകയും നിശ്ചലമാവുകയും ചെയ്യുന്ന ഒരു മഹാ സംരംഭമായി മാറിയിരിക്കുന്നു. 17-9-1951ന് വാളക്കുളം പുതുപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ വെച്ച് പിന്തിരിപ്പന്മാരെന്നു മുദ്രകുത്തപ്പെട്ട ആലിമീങ്ങള്‍ തുടക്കം കുറിച്ച ഈ വൈജ്ഞാനിക സംരംഭത്തിനു തുല്യമായ മറ്റൊന്ന് ലോകത്തെവിടെയെങ്കിലും ഇന്നുള്ളതായി അറിവില്ല. സമസ്തയുടെ മദ്‌റസകള്‍ നാട്ടിലുടനീളം വേരുപിടിച്ചതിനു ശേഷമാണ് പുരോഗമനത്തിന്റെ അപോസ്തലന്മാരായി വിരാജിക്കാറുള്ള നദ്‌വത്തുകാര്‍ പോലും മദ്‌റസാ പ്രസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്നത്. 1956 മാര്‍ച്ച് 31ന് ചേര്‍ന്ന നദ്‌വത്തുല്‍ മുജാഹിദീന്റെ സംയുക്ത കണ്‍വെന്‍ഷനില്‍ വെച്ചാണവര്‍ ഒരു മതവിദ്യാഭ്യാസ ബോര്‍ഡിനെ കുറിച്ച് ചിന്തിക്കുന്നത് പോലും.
കാലത്തിനു മുമ്പേ സഞ്ചരിക്കാനും സമുദായത്തിനു വേണ്ടതെല്ലാം വേണ്ടയളവില്‍ നല്‍കാനും പ്രാപ്തിയുള്ള ഒരു നേതൃത്വമാണ് സമസ്തയെ നയിച്ചതെന്ന് ഇവിടെ വ്യക്തമാണ്. ജീര്‍ണതയുടെ ചിലന്തിവലകള്‍ സമുദായത്തിനു ചുറ്റും മാര്‍ഗതടസ്സം സൃഷ്ടിക്കാനൊരുമ്പട്ടപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ മുന്നില്‍ നിന്നത് ‘സമസ്ത’യായിരുന്നു. മഹാത്മാക്കളുടെ മഖ്ബറകളെ ചുറ്റിപ്പറ്റി അനാചാരങ്ങളും നേര്‍ച്ചയുടെ പേരില്‍ വേണ്ടാത്തരങ്ങളും ആരംഭിച്ചപ്പോള്‍ 1951 മാര്‍ച്ച് 23,24,25 തിയതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ 19-ാം സമ്മേളനം അതിനെതിരെ പ്രമേയം കൊണ്ടുവന്നു ജനങ്ങളെ ഉണര്‍ത്തി. തസവ്വുഫിന്റെയും ത്വരീഖത്തിന്റെയും പേരില്‍ വ്യാജന്മാര്‍ രംഗത്തിറങ്ങിയപ്പോള്‍ സമസ്ത അവരെ പിടിച്ചുകെട്ടി. കോരൂര്‍, ചോറൂര്‍, ശംസിയ്യ എന്നിവയെ തൊലിയുരിഞ്ഞു കാണിച്ചു. 1974 ഡിസംബര്‍ 16നു ചേര്‍ന്ന മുശാവറ, ഹൈദരാബാദില്‍ നിന്നും വന്ന നൂരിഷാ ത്വരീഖത്തിന്റെ ആത്മീയ ചൂഷണങ്ങള്‍ കണ്ടെത്തി സമൂഹത്തോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയില്‍ നിന്ന് യൂസുഫ് സുല്‍ത്താന്‍ എന്ന പേരില്‍ ഒരാള്‍ ആത്മീയ വാണിഭവുമായി രംഗത്തിറങ്ങിയപ്പോള്‍, അവരുടെ വൈകല്യങ്ങള്‍ കണ്ടെത്തി സമസ്ത സമുദായത്തോട് തുറന്നു പറഞ്ഞു. 2006 മാര്‍ച്ച് 29-ന് ആലുവാ ത്വരീഖത്ത് വ്യാജമാണെന്ന് കൈരളിയോടത് വിളിച്ചുപറഞ്ഞു.
ഭൗതിക വിദ്യാഭ്യാസ രംഗത്തുള്ള മുസ്‌ലിം പിന്നോക്കാവസ്ഥയും അധഃസ്ഥിതിയും തുടച്ചുനീക്കാന്‍ 1964-ല്‍ എം.ഇ.എസ്. (മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റി) രൂപം കൊണ്ടപ്പോള്‍ സമസ്ത അതിനെ പിന്തുണച്ചു; പ്രോത്സാഹിപ്പിച്ചു. പക്ഷേ, മതബോധമില്ലാത്ത ചിലര്‍ അതിന്റെ നേതൃത്വത്തില്‍ കയറിപറ്റി ശരീഅത്തിനെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തു. ഇത്തരമൊരു ഘട്ടത്തില്‍ മതത്തിന്റെ കാവലാളുകളായ ഈ പണ്ഡിതസഭക്ക് അതിനെ എതിര്‍ക്കേണ്ടിവന്നു. 27-10-1970നു ചേര്‍ന്ന സമസ്ത മുശാവറ എം.ഇ.എസ്സിന്റെ ശരീഅത്തു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍കരിച്ചു.
മുസ്‌ലിം യുവത വികാരത്തിന്റെ അടിമകളായിക്കൂടാ എന്നു നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സമസ്ത. ഭീകരവാദവും തീവ്രവാദവും സമുദായത്തെ പിന്നാക്കം നയിക്കുമെന്ന ചരിത്രസത്യം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്തു. 1992 ഡിസംബര്‍ 6-ലെ ബാബരി ദുരന്തത്തെ തുടര്‍ന്നുണ്ടായ കലുഷിതാന്തരീക്ഷം മുതലെടുത്തു സമൂഹത്തില്‍ തീവ്രചിന്ത കുത്തിവെക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ സമസ്തയും പോഷക ഘടകങ്ങളും അതിനെ പ്രതിരോധിക്കാനിറങ്ങി.
ഇത്തരം ചില തീരുമാനങ്ങള്‍ സംഘടനാപരമായി ചില്ല നഷ്ടങ്ങള്‍ സമസ്തക്കുണ്ടായിരുന്നെങ്കിലും ഉമ്മത്തിന്റെ പൊതുവിലുള്ള സുരക്ഷയും കെട്ടുറപ്പും മാനിച്ച് അതെല്ലാം അവഗണിക്കുകയായിരുന്നു. ജീവിതത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പാലിച്ച സ്വാതികരമായ പണ്ഡിതന്മാരാണ് സമസ്തയെ നയിച്ചത്. വറഅ്, തഖ്‌വ, ഇഖ്‌ലാസ് തുടങ്ങിയ സദ്ഗുണങ്ങളുടെ ചലിക്കുന്ന ഉദാഹരണങ്ങളായിരുന്നു അവര്‍. ആദര്‍ശപരമായും സംഘടനാപരമായും സമസ്തയോടു വിയോജിച്ചവരും എതിര്‍ത്തവരും ആ പണ്ഡിത പ്രതിഭകളുടെ ജീവിത വിശുദ്ധിയെ ആത്മാര്‍ത്ഥമായി അംഗീകരിച്ചവരായിരുന്നു. ഈ പണ്ഡിതസഭയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ച മഹാത്മാക്കള്‍ ഇവരാണ്. 1. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (1926-1932), 2. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (1932-1946), 3. വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ (1946-1965), 4. കെ.കെ. സ്വദഖത്തുള്ള മുസ്‌ലിയാര്‍ (1965-1967), 5. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (1967-1993), 6. കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത് (1933-1995), 7. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയക്കോയ തങ്ങള്‍ അല്‍ അസ്ഹരി (1995-2004). കാര്യദര്‍ശികളായി ചുക്കാന്‍ പിടിച്ചവര്‍. 1. പി.വി. മുഹമ്മദ് മൗലവി കോഴിക്കോട് (1926-1950), 2. പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ (1950-1957), 3. ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ (1957-1996) എന്നിവരാണ്. അസ്ഹരി തങ്ങള്‍ക്കു ശേഷം ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ശംസുല്‍ ഉലമയുടെ പിന്‍ഗാമിയായി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലീയാരുമാണ് സമസ്തയെ നയിച്ചുകൊണ്ടിരിക്കുന്നത്.
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, സുന്നീ യുവജന സംഘം, സുന്നീ മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള സുന്നീ സ്റ്റുഡന്‍സ് ഫെഡറേഷന്‍, സുന്നീ ബാലവേദി എന്നിവ പ്രധാന കീഴ്ഘടകങ്ങളാണ്. സമസ്തയുടെ ഊന്നുവടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ബഹുജന പ്രസ്ഥാനമാണ് സുന്നി യുവജനസംഘം (എസ്.വൈ.എസ്). 1954-ല്‍ താനൂരില്‍ നടന്ന സമസ്തയുടെ ഇരുപതാം വാര്‍ഷികത്തോടെയാണ് എസ്.വൈ.എസിനു തുടക്കം കുറിക്കപ്പെട്ടത്. കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ എം.എം. ബശീര്‍ മുസ്‌ലിയാര്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ എസ്.വൈ.എസിന്റെ അധ്യക്ഷ്യ പദവി അലങ്കരിച്ച പ്രമുഖരാണ്. മുക്കം മോയിമോന്‍ ഹാജി, കെ.പി. ഉസ്മാന്‍ സാഹിബ്, എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ കാര്യദര്‍ശികളില്‍ പെടുന്നു. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. 1964 മുതല്‍ മുഖപത്രമായി സുന്നീ ടൈംസും 1977 മുതല്‍ സുന്നീ വോയ്‌സും പ്രസിദ്ധീകരിച്ചിരുന്നു. സുന്നീ അഫ്കാര്‍ വാരികയാണ് നിലവില്‍ മുഖപത്രം.
മഹല്ലുകള്‍ ശക്തിപ്പെടുത്താനും ഉമറാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും രൂപീകൃതമായ സംഘടനയാണ് സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) 16-1-89നു ചേര്‍ന്ന സമസ്ത മുശാവറയാണ് ഔദ്യഗിക കീഴ്ഘടകമായി എസ്.എം.എഫിനെ അംഗീകരിച്ചത്. ശംസുല്‍ ഉലമ പ്രസിഡണ്ടും ഹൈദരലി ശിഹാബ് തങ്ങള്‍ സെക്രട്ടറിയും യു. ബാപ്പുട്ടി ഹാജി ട്രഷററുമായുള്ളതാണ് പ്രഥമ കമ്മിറ്റി. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി എസ്.എം.എഫിന്റെ സംഭാവനയാണ്. ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടും ഹൈദരലി ശിഹാബ് തങ്ങള്‍ സെക്രട്ടറിയും ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി ട്രഷററുമായ കമ്മിറ്റിയാണ് നിലവില്‍.- പുനഃസംഘടിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനമാണ് സമസ്ത കേരള സുന്നീ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) 1989 ഫെബ്രുവരി 19നാണ് രൂപീകരണം. സമസ്തയുടെ ഏറ്റവും സജീവമായ കീഴ്ഘടകമാണിത്. സംഘടനക്കു കീഴില്‍ നിരവധി ഉപഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ‘സത്യധാര’ ദൈ്വവാരികയാണ് മുഖപത്രം. സംഘടനാ പ്രശ്‌നങ്ങള്‍ ഒരു വലിയ സംഘടനാ എന്ന നിലക്ക് സമസ്തയില്‍ ചിലപ്പോഴെങ്കിലും അഭിപ്രായ വ്യത്യാസങ്ങളും വീക്ഷണ വൈജാത്യങ്ങളും ഉണ്ടായിട്ടുണ്ട്. ആദര്‍ശത്തെക്കാളുപരി അതു പലപ്പോഴും സംഘടനാപരം മാത്രമായിരുന്നു.
- 16-10-1965ന് കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തബ്‌ലീഗ് ജമാഅത്ത് മുബ്തദിഉകളുടെ ജമാഅത്താണെന്നു കണ്ടെത്തി. ഇതില്‍ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ചില പണ്ഡിതന്മാര്‍ ‘അഖില കേരള ജംഇയ്യത്തുല് ഉലമ’ എന്ന ഒരു സംഘടനക്കു രൂപം നല്‍കി. ശൈഖ് ഹസന്‍ ഹസ്‌റത്ത്, മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാനുല്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഇതിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്. സമസ്തയോട് കടുത്ത അസൂയ വെച്ചുപുലര്‍ത്തിയിരുന്നവരാണ് ഇതിലേക്ക് ചേക്കേറിയ പലരും. അവര്‍ സമാന്തര മുശാവറയും ‘ജംഇയ്യത്ത്’ എന്ന പേരില്‍ പത്രവുമെല്ലാം ആരംഭിച്ചിരുന്നു. സമസ്തക്കെതിരെ കൊടുങ്കാറ്റായി വരുമെന്നു പ്രതീക്ഷപ്പെട്ട അഖില, അകലെയാവുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. തബ്‌ലീഗിനെ കുറിച്ച് അവര്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയും സമസ്ത കണ്ടെത്തിയ കാര്യങ്ങള്‍ ശരിവെക്കുകയായിരുന്നു. അതോടെ അതിന്റെ പതനമാരംഭിച്ചു. പിരിച്ചുവിടാന്‍ പോലും ആളില്ലാത്തവിധം നാമാവശേഷമായി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആദ്യകാലത്ത് അഖിലയുടെ പ്രവര്‍ത്തകനായിരുന്നത്രെ.
8-4-67നു കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ, വാങ്കിലും ഖുത്തുബയിലും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്ന് ഏകകണ്ഠമായി തീരുമാനിച്ചു. എന്നാല്‍ പ്രസ്തുത തീരുമാനത്തിനു വിരുദ്ധമായി സമസ്തയുടെ പ്രസിഡണ്ട് സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ പേരില്‍ വാങ്കിലും ഖുത്തുബയിലും ലൗഡ് സ്പീക്കര്‍ പാടില്ലെന്ന പത്രപരസ്യം വന്നു. അതോടെ വിഷയം വിവാദമായി. 6-5-1967ന് അദ്ദേഹം സമസ്തയുടെ പ്രസിഡണ്ട് സ്ഥാനവും മെമ്പര്‍ സ്ഥാനവും രാജിവെച്ചുകൊണ്ട് മുശാവറക്കു കത്തയച്ചു. 1967 മെയ് 25നു ചേര്‍ന്ന മുശാവറ അത് അംഗീകരിക്കുകയും കണ്ണിയത്ത് ഉസ്താദിനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും ചെയ്തു. കര്‍മശാസ്ത്രപരമായ ഒരു മസ്അലയുടെ പേരില്‍ സമസ്തയില്‍ നിന്നും മാറിനിന്ന സ്വദഖത്തുല്ല മുസ്‌ലിയാര്‍, പിന്നീട് തന്റെ ചില ശിഷ്യന്മാരുടെയും കൂട്ടുകാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി മറ്റൊരു സംഘടന രൂപീകരിച്ചു. അങ്ങനെ 1967 നവംബര്‍ 24ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ‘കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ’ രൂപീകൃതമായി. അംഗുലീപരിമിതമായ അനുയായികള്‍ മാത്രമാണ് സംസ്ഥാനക്കുള്ളത്. ഒരു സംഘടന എന്ന നിലയില്‍ വളരാനോ മുന്നേറാനോ അവര്‍ക്ക് സാധിച്ചില്ല. സുന്നി യുവജന ഫെഡറേഷന്‍ (എസ്.വൈ.എഫ്) പോഷക ഘടകമാണ്. വണ്ടൂരിലെ ജാമിഅ വഹബിയ്യയും മഞ്ചേരിയിലെ ദാറുസുന്നയുമാണ് സ്ഥാപനങ്ങള്‍. നുസ്രത്തുല്‍ അനാം, ബുല്‍ബുല്‍ എന്നിവ പ്രസിദ്ധീകരണങ്ങളാണ്.
1986-നു ശേഷം കത്തിനിന്ന ശരീഅത്ത് പ്രശ്‌നമാണ് സമസ്തയില്‍ പ്രകമ്പനം സൃഷ്ടിച്ച മറ്റൊരു വിഷയം. ശരീഅത്ത് വിവാദ കാലത്ത് എല്ലാ മുസ്‌ലിം സംഘടനകളെയും സംഘടിപ്പിച്ചു കോഴിക്കോട് ശരീഅത്ത് സംരക്ഷണ സമ്മേളനം നടന്നപ്പോള്‍, ഇതര പ്രസ്ഥാന നേതാക്കളോടൊപ്പം സമസ്തയുടെ ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ വേദി പങ്കിട്ടു എന്നതായിരുന്നു ചിലര്‍ ഉയര്‍ത്തിക്കാണിച്ച പ്രശ്‌നം. അക്കാരണം ചൂണ്ടിക്കാട്ടി അവര്‍ സംഘടനയില്‍ കലാപം സൃഷ്ടിച്ചു. സുന്നീ യുവജന സംഘത്തിന്റെയും വിദ്യാര്‍ത്ഥി ഘട്ടമായ സുന്നീ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും നേതൃത്വത്തിലുള്ളവരായിരുന്നു അതിനു ചുക്കാന്‍ പിടിച്ചത്. പല മസ്വ്‌ലഹത്ത് ശ്രമങ്ങളും നടന്നിരുന്നെങ്കിലും വിജയിച്ചില്ല. 1989 ജനുവരി 19-22ന് എസ്.വൈ.എസ്. നേതൃത്വം സമസ്ത മുശാവറയുടെ തീരുമാനം ധിക്കരിച്ചുകൊണ്ട് എറണാകുളത്ത് സമ്മേളനം നടത്തിയതോടെ സംഘടനാ രംഗം കലുഷിതമായി. അതിനുവേണ്ടി ചരടുവലികള്‍ നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങളും ഉള്‍പ്പെടെ ആറുപേര്‍ സമസ്ത മുശാവറയില്‍ നിന്നു ഇറങ്ങിപ്പോവുകയും സമസ്തയുടെ പേരില്‍ പുതിയ മുശാവറയും കീഴ് ഘടകങ്ങളും രൂപീകരിക്കുകയുമായിരുന്നു പിന്നീട്. അതോടെ കേരളത്തിലെ സുന്നീ സമൂഹം രണ്ടു ചേരികളിലായി.
ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങള്‍ പ്രസിഡണ്ടും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സെക്രട്ടറിയുമായ സമാന്തര സമസ്തയുടെ ആസ്ഥാനം കോഴിക്കോട് മര്‍ക്കസ് കോപ്ലക്‌സാണ്. എസ്.എസ്.എഫ്. വിദ്യാര്‍ത്ഥി ഘടകവും എസ്.വൈ.എസ്. യുവജന ഘടകവുമാണ്. സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് എന്ന പേരില്‍ സമാന്തര ബോര്‍ഡും പ്രവര്‍ത്തിക്കുന്നു. രിസാല, സുന്നിവോയ്‌സ്, അല്‍ ഇര്‍ഫാദ് എന്നിവ പ്രസിദ്ധീകരങ്ങളാണ്.
കേരള മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും ഇപ്പോഴും സി.കോയക്കുട്ടി മുസ്ലിയാരും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും പാണക്കാട് സാദാത്തീങ്ങളും നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായോടൊപ്പമാണ്. മറ്റു സംഘടനകള്‍ക്കെല്ലാം ധാരാളം പള്ളികളും സ്ഥാപനങ്ങളുമെല്ലാം ഉണ്ടെങ്കിലും സമുദായത്തിന്റെ അടിസ്ഥാന യൂണിറ്റായ മഹല്ലു മഹല്ലുകളില്‍ സമസ്തക്കാണ് ആധിപത്യം. കേരളത്തിലെ ആധികാരിക പരമോന്നത പണ്ഡിത പ്രസ്ഥാനമായി മലയാളികള്‍ ഇപ്പോഴും നോക്കിക്കാണുന്നത് സമസ്തയെ തന്നെയാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. കേരളക്കരക്കു ലഭിച്ച മഹാ അനുഗ്രഹമാണീ സംഘശക്തി. മുസ്‌ലിം കേരളത്തിന്റെ ഈമാനിനു കാവല്‍ നില്‍ക്കുന്ന ഈ പണ്ഡിതസഭ എന്നും നമുക്ക് ആശയും പ്രതീക്ഷയുമാണ്. ഊര്‍ജ്ജവും ഉന്മേഷവുമാണ്. താങ്ങും തണലുമാണ്. അന്ത്യനാള്‍ വരെ അല്ലാഹു അത് നിലനിര്‍ത്തുമാറാകട്ടെ, ആമീന്‍.
No comments:
Post a Comment