നോവോർമയിൽ എന്റെ ശൈഖുനാ..
*ആ നിലാവും മാഞ്ഞ് പോയി. (അനുഭവം) ☞☞☞☞☞☞☞☞☞☞☞☞☞☞കണ്ണിൽ നിന്ന് മായുന്നില്ല മുഹഖിഖുൽ ഉലമയുടെ ആ മുഖം.രണ്ട് വർഷം ജാമിഅഃയിലെ ആ സ്വഹീഹുമുസ്ലിമിന്റെ ക്ലാസ് പകർന്ന് തന്നത് രണ്ട് പതിറ്റാണ്ടിന്റെ വൈഞ്ജാനിക സുഗന്ദമാണ്.ആദ്യമായി ജാമിഅയിലെത്തിയ ദിവസം സെലക്ഷൻ പരീക്ഷയിൽ തന്നെ ചെന്ന് പെട്ടത് ആ പണ്ഡിത ഗിരിമയുടെ മുന്നിലാണ്. മഹല്ലിയും ബൈളാവിയും ഈരണ്ട് വരി വായിച്ചു തീർത്തത് ഇന്നും ഓർക്കാൻ വയ്യാത്ത അനുഭവമാണ്. വയനക്കിടയിൽ “മക്ക” ഖൈറ് മുൻസരിഫാകാനുള്ള കാരണം ചോദിച്ചു, മറുപടി പറഞ്ഞപോൾ വായന നിറുത്താൻ പറഞ്ഞു, തത്കാലം തടിസലാമത്താക്കിയതും ഓർമയിൽ തെളിയുന്നു.
വേച്ചുവേച്ച് നടന്ന് വന്ന മേശയുടെ അടുത്ത് വന്ന് നിന്ന് ഒരു കിതപ്പുണ്ട് കണ്ടാൽ ഖൽബ് പൊട്ടും, ശ്വസമയഞ്ഞാൽ പിന്നെ കസാരയിലിരിരിക്കും.
പിന്നെ പതിവുപോലെയുള്ള വിചാരണ തുടങ്ങും സുബ്ഹിക്ക് ഇമാമ് നിന്ന ഫുലാനെ വിളിക്കും ഒരു പത്ത് സ്തലത്ത് തെറ്റിയിട്ടുണ്ടെങ്കിലും അത് വൺ ബൈ വണ്ണായി ഉസ്താദ് ഓർത്ത് വെച്ചിരിക്കും, കണക്കിന് കളിയാക്കും തമാശ കേട്ട് കുട്ടികൾ ചിരിക്കുംമ്പോൾ ഉസ്താദും പരിസരം മറന്ന് ചിരിക്കും, തെറ്റുകൾ തിരുത്തിവിടും, 200 ൽ പരം കുട്ടികൾക്കിടയിൽ നിന്ന് ഈ അനുഭവം ഉണ്ടായ ഫൈസിമാർക്ക് പിന്നെ ജീവിതത്തിൽ ആസ്തലത്ത് പിഴക്കാറില്ല.
സബ്ഖ് തുടങ്ങിയാൽ വായിച്ച് കൊടുക്കുന്ന ആളെ ഒന്ന് നന്നാക്കി ഉസ്താദ് നോക്കും.
വായന തെറ്റിയാൽ കളിയാക്കിയും മറ്റും ശകാരിക്കും.
ക്ളാസിനിടയിൽ ശ്രദ്ധ വിടുന്നവരെ ഉസ്താദ് പിടികൂടും. ശൈഖുനയുടെ സബ്ഖിൽ ഉറക്കം ഒരു ക്ഷിപ്രസാധ്യമായ കാര്യമല്ല. അതവാ ഉങ്ങിവീഴുന്നവരും ചില കനഗംഭീര വാക്ക് കേട്ടാൽ ഞെട്ടി ഉണരും.
ഹദീസുകൾ വായിക്കുമ്പോൾ കിതക്കുന്ന ആ ശബ്ദഗദ്ഗദത്തിനും ചോരാത്ത ആവേശമുണ്ടാകും. കുട്ടികൾ സനദ് വായിക്കുന്ന ക്യാപ്പിൽ ഉസ്താദ് കിതപ്പ് മാറ്റുന്നത് ബോക്സ് വഴി കേൾക്കാം,
ഒരുഹദീസ് വായിച്ചാൽ അതിലെ വിവാദങ്ങളും മസ്അലകളും പറയും.
മറുത്തൊരു ചോദ്യം ചോദിക്കാൻ ധൈര്യപ്പെടുന്ന കുട്ടികൾ വളരെ ചുരുക്കം മാത്രം. ചോദിക്കുന്നവർ ഉസ്താദിന്റെ മറുചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ തയാറായിരിക്കണം അല്ലെങ്കിൽ വശളായിപ്പോകും. അതിന് ധൈര്യമുള്ളവർ ഉണ്ടാവാറില്ല.
ഉസ്താദ് വിചാരിച്ച ഭാഗം എത്തുന്നതിന്ന് മുന്നെ ബല്ലടിച്ചാൽ ഒന്ന് നിറുത്തി ക്ലോക്കിലേക്കെ് നോക്കും, ചിലപ്പോൾ അസംതൃപ്തിയോടെ കിതാബ് അടക്കും,
ക്ലാസ് കഴിഞ്ഞാൽ എഴുനേൽക്കും.
കുട്ടികൾ കൈ പിടിച്ചിറക്കും കൈ പിടിക്കുന്നതും ചിലർ കുത്തകയാക്കാൻ ശ്രമിക്കാറുണ്ട്, അതിന് മത്സരക്കാരെയും കാണാം. ശൈഖുന ഇറങ്ങുമ്പോഴേക്കും ആ കൈമുത്താൻ കോണിപ്പടിവരെ വൻനിരസജ്ജമായിരിക്കും. ഇത് സബ്ക് ഹാളിലെ നിത്യകാഴ്ചയാണ്.
വൈകുനേര സമയത്ത് ജാമിഅഃയുടെ വരാന്തയിൽ ശൈഖുന ഇരിക്കും. കാമ്പസിലൂടെ നടക്കുന്ന ഓരോ കുട്ടിയേയും ഉസ്താദ് ശ്രദ്ധിച്ച് നോക്കും, അച്ചടക്ക ലംഘനം കണ്ടാൽ കൈകൊട്ടി വിളിക്കും. ആ കൊട്ട് കേട്ടാൽ പകുതി ജീവൻ ആരുടേതും പോയിരിക്കും. ഉസ്താദിന്റെ മുന്നിലൂടെ പോകാൻ ഭയന്ന് പലരും ചീനിമരം ചുറ്റി പോകുന്നതും കാണാം.
കുട്ടികൾക്ക് വല്ല അപകടവും പറ്റിയതറിഞ്ഞാൽ ഉസ്താദിന് സഹിക്കാനാവില്ല, അത് ആവർത്തിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കും.
ഞങ്ങൾ ഫൈനലിലാകുമ്പോൾ അവസാന മാസങ്ങളിലാണ് ഉസ്താദിന് രോഗം കഠിനമായത് ക്ലാസുകൾ ദിവസങ്ങൾ മുടങ്ങിയപ്പോൾ എഴുനേൽക്കാനാവാതെ കിടക്കുമ്പോഴും ശൈഖുന പറയുമായിരുന്നത്രെ എനിക്ക് ജാമിഅഃയിൽ പോകണം ആ മുസ്ലിമൊന്ന് തീർക്കണമെന്ന്.
അദ്യാപനത്തോടുള്ള ശൈഖുനയുടെ അടങ്ങാത്ത അഭിനിവേശമായിരുന്നു അത്. അവരോടൊപ്പം നാഥൻ നമ്മേയും നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ -ആമീൻ
************************************
No comments:
Post a Comment